Showing posts with label Sthreekaleppatti. Show all posts
Showing posts with label Sthreekaleppatti. Show all posts

Monday, May 14, 2012

Orkkutty



Thursday, March 15, 2012

മൂന്ന് പെണ്ണുങ്ങള്‍



പക്വത ആകാത്ത പെണ്ണ്

കൂടെ പഠിച്ച പലരുടെയും വിവാഹ ഫോട്ടോ ഒക്കെ കണ്ടപ്പോള്‍ ഒന്നും ആലോചിക്കാണ്ട് ഞാന്‍ കുറെ മാട്രിമോണി സൈറ്റ് കളില്‍ പ്രൊഫൈല്‍ ഉണ്ടാക്കി ....ദിനവും കുറെ മാച്ചിംഗ് പ്രൊഫൈല്‍ കള്‍ വരുന്നു....കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ ഉണ്ടേല്‍ ഫേസ് ബുക്കില്‍ ഉണ്ടോന്നു നോക്കുന്നു...അങ്ങനെ അങ്ങനെ വായ്നോട്ടം തകൃതിയായ് നടക്കുകയാണ്...പിന്നെ അതും മടുത്തു...അങ്ങനെ ബോര്‍ ആയപ്പോള്‍ ദാ കിടക്കുന്നു....കൂടെ കോളേജില്‍ പഠിച്ച ഒരുതിടെ പ്രൊഫൈല്‍..........

നോക്കിയപ്പോള്‍ ...സിമ്പിള്‍ , ഫണ്‍ ലവിംഗ്, സൈലന്റ്, ട്രെഡിഷണൽ , ഗോഡ് ഫിയറിംഗ്....എന്നൊക്കെ കണ്ടു....കോളേജ് സമയത്ത് അവള് അങ്ങനെ ഒക്കെ തന്നെ ആരുന്നു....മാട്രിമോണി കൊടുക്കുന്ന കാര്യങ്ങള്‍ ജസ്റ്റ്‌ ഓപ്പോസിറ്റ് എടുക്കണം എന്ന് മാത്രം...ചെക്കന് ആറ് അടി പൊക്കം വേണം, സല്‍മാന്‍ ഖാന്‍ മസ്സില്‍ വേണം, വിദേശത്ത് ആവണം എന്നൊന്നും ഇല്ല...അതിനാല്‍ അവളെ നാറ്റിക്കണ്ട എന്ന് vechu....

അങ്ങനെ കുറച്ചു ആഴ്ചകള്‍ പോയി...ഇപോ മാച്ച് ഒക്കെ നോക്കുന്നത് കൂടെ വര്‍ക്ക്‌ ചെയ്യണ ചേട്ടന്മാര്‍ ആണ്...അതും കല്യാണം  കഴിഞ്ഞവന്മാര്‍.അവരാണേല്‍ ഫുള്‍ തെറി വിളി ആണ്...എല്ലാ പെണ്ണുങ്ങളും എഞ്ചിനീയറിംഗ് അല്ലേല്‍ MBA ...അങ്ങനെ നോക്കുമ്പോള്‍ അതാ പരിചയം ഉള്ള ഒരു മുഖം പുഞ്ചിരി പൊഴിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനില്‍.........
ശോ...അതും ഒരു സീനിയര്‍ പെണ്ണ്...പ്രൊഫൈല്‍ ഒക്കെ വിശദമായ് വായിച്ചു....അവളുടെ ക്ലാസ്സിലെ ഒരുതിടെ നമ്പര്‍ പൊക്കി വിളിച്ചു....അവളോട്‌ മറ്റവളുടെ നമ്പര്‍ വാങ്ങി...കൂട്ടുകാരിയോട് കാര്യങ്ങള്‍ വിശദമായ് പറഞ്ഞു..






അവളോട്‌ പറയണ്ട ഡയലോഗ് ഒക്കെ എഴുതി വെച്ച്  വിളിച്ചു...അവളെ "ചിഞ്ചു " എന്ന് വിളിക്കാം...ഞാന്‍ ഫോണ്‍ വിളിച്ചു...

"ചിഞ്ചു" അല്ലെ?
അതെ ആണല്ലോ...ആരാണെന്നു മനസിലായില്ലല്ലോ...

മനസിലാക്കാന്‍ ഇനിയും ടൈം ഉണ്ടല്ലോ...തോക്കില്‍ കേറി വെടി വെയ്ക്കാതെ കുട്ടി..

എടൊ...താന്‍ ആരാണെന്നും പറഞ്ഞ വിളിക്കുന്നെ? വെച്ചിട്ട് പോടോ?

ഹ...ചൂടാവാതെ കുട്ടി...ഞാന്‍ മാട്രിമോണി പരസ്യം കണ്ടിട്ട് വിളിച്ചതാണ്...പ്രൊഫൈല്‍ കണ്ടു...ഇഷ്ട്ടപ്പെട്ടു...അത്ര തന്നെ...

ഓ.....പുലി എലി ആയി...പെണ്ണ് അല്ലെ...തണുത്തു...

അല്ല...എന്‍റെ നമ്പര്‍ എവിടുന്നു കിട്ടി?

ഞാന്‍ പറഞ്ഞു....ഞാന്‍ ആദ്യം വീട്ടില്‍  സംസാരിച്ചിരുന്നു...അവര്‍ ആണ് നമ്പര്‍ തന്നത്...കുട്ടിയെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷേമിക്കണം...വീട്ടുകാര്‍  പറഞ്ഞു മോളോട് ഒന്ന് സംസാരിച്ചു നോക്ക് എന്ന്...

"അയ്യോ...സോറി ...ഞാന്‍ ഓര്‍ത്തു ആരേലും നമ്പര്‍ മാറി വിളിച്ചതാവും എന്ന്...എനിക്ക് കല്യാണ പ്രായം ഒന്നും ആയില്ല...അവര്   ചുമ്മാ കൊടുത്തതാ...ഞാന്‍ പഠനം കഴിഞ്ഞിട്ട് ഒരു കൊല്ലം ആയതേ ഉള്ളു...""

ഞാന്‍ മൌനം പാലിച്ചു....കുറച്ചു നേരത്തിനു ശേഷം പറഞ്ഞു..."പ്രൊഫൈല്‍ കണ്ടു...അമ്മയ്ക്കും ഇഷ്ട്ടമായ്...നാളും ചേരും...സംസാരിച്ചപ്പോള്‍ എനിക്കും ഇഷ്ട്ടമായ്...ഞാന്‍ കല്യാണ പ്രായം ആകും വരെ കാത്തിരിക്കാം"

പഞ്ച് ഡയലോഗ്....ലെവള്‍ കണ്‍ഫ്യൂഷന്‍ ആയി...

"അയ്യോ....ചേട്ടാ...ഞാന്‍ മനസ്സില്‍ കൂടി അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല...ഇവിടെ കുറച്ചു നാളുടെ അടിച്ചു പൊളിക്കണം...എന്നിട്ടേ ഉള്ളു...ഞാന്‍ വീട്ടില്‍  പറഞ്ഞു പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യിക്കാം..." അവള്‍ കട്ട്‌ ചെയ്തു...ഞാന്‍ തിരികെ വിളിച്ചു...എടുക്കുന്നില്ല...വീണ്ടും ട്രൈ ചെയ്തു കട്ട്‌ ആക്കുന്നു...

ഞാന്‍ മെസ്സേജ് അയച്ചു..."തനിക്കു ഇതൊരു കുട്ടിക്കളി ആകും...വീട്ടില്‍  പറഞ്ഞാല്‍ പ്രൊഫൈല്‍ ഡിലീറ്റ് ആകും...എന്നാലും മനസ്സില്‍ എന്തോ പോലെ...ഇനി എങ്ങനെ ആളുകളെ പറ്റിക്കരുത്...marriage is something  sacred, plz don't play with it"



Replay..." please dont take it as bad ...ഞാന്‍ അറിഞ്ഞിട്ടല്ല അവര്‍  നമ്പര്‍ തന്നെ...sad smiley...



ഞാന്‍ കൂട്ടുകാരിയെ വിളിച്ചു..."ഡാ...സംഗതി ഏറ്റു...അവള് ആകെ മൂഡ്‌ ഓഫ്‌ ആയി നടക്കുവാണ് ..." നടക്കട്ടെ...ഞാന്‍ അല്‍പ നേരം കഴിഞ്ഞു വിളിച്ചു....അവള്‍ കാള്‍ എടുക്കുന്നെ ഇല്ല....അവസാനം അവള്‍ വീട്ടിൽ  എങ്ങാനും വിളിച്ചാലോ??? ഞാന്‍ മെസ്സേജ് അയച്ചു...എന്‍റെ പേരും വെച്ച്....

പിന്നെ കാള്‍ എങ്ങോട്ട് വന്നു..."ഡാ...തെണ്ടി...ഞാന്‍ ആകെ പേടിച്ചു പോയി...വീട്ടില്‍  വിളിച്ചപ്പോള്‍  നമ്പര്‍ ബിസി...ഞാന്‍ ഓര്‍ത്തു അയാള് വിളിച്ചു വീട്ടില്‍  ചീത്ത വിളിക്കുവാന്നു....അവസാനം ഒരു ഡയലോഗ് ...."നീ ഇതു ആരോടും പറയല്ലേ....

...തുടരും....

Saturday, September 10, 2011

CUTEX


പണ്ടാരമാടങ്ങാനായിട്ടു  ഹോസ്പിറ്റലില്‍   പാതിരാത്രി   MRI machine il വര്‍ക്ക്‌ ചെയ്യുമ്പോളാണ്  എമര്‍ജന്‍സി  കേസ്  വന്നത് ....പണി പകുതി
ഇട്ടു കേസ് തീരാന്‍  കാത്തിരിക്കുകയാണ്  ....അങ്ങനെ  ഇരിക്കുമ്പോള്‍  എഴുതിയതാണ് ...നടന്ന  കഥയല്ല ...നടക്കാന്‍  സാധ്യത  ഇല്ലാതില്ല ..


നമ്മുടെ  കഥാനായകന്‍  ജോലി  ചെയ്യുന്നത്  വിദേശ രാജ്യത്താണ് ....കുറെയേറെ  കാശൊക്കെ  സമ്പാദിച്ചു  എങ്കിലും  ആളിപ്പോളും തനി  ഗ്രാമീണന്‍ ...ശനിയാഴ്ചകളില്‍  സൂര്യ   ചാനല്‍  പഴയ  പ്രതീക്ഷയോടെ  വെച്ച്  നോക്കുന്ന  ഒരു  പാവം  പയ്യന്‍ ....അങ്ങനെ അവനു  കല്യാണം  കഴിക്കാന്‍  പ്രയംയെന്നു  വീടുകര്‍  പറയുന്നു ....


അവന്റെ  മനസ്സില്‍  ആധുനികതയുടെ  ചാപല്യങ്ങളില്‍  വീണു  പോകാത്ത  ഒരു  പെണ്ണായിരുന്നു  ഉണ്ടായിരുന്നത് ....ഫേസ്  ബുക്കും  മൊബൈല്‍ഉം  ഒന്നും  ഇല്ലാത്ത  ഒരു പെണ്ണ് ...പക്ഷെ  അങ്ങനെ  ആണേല്‍  കേരളത്തിന്നു  പെണ്ണ് കിട്ടില്ല  എന്ന്  അവന്‍  മനസിലാക്കി ....അവസാനം  അവന്‍ ഒരു തീരുമാനം  എടുത്തു ...പണ്ട്  കാലത്ത്  കാലിലെ ചെരുപ്പ്  കണ്ടാല്‍  ആളെ  മനസിലാക്കാം  എന്ന് പറയണേ  പോലെ  കയ്യിലെ  ഹാന്‍ഡ്‌ സെറ്റ്  കണ്ടാല്‍  ആളെ മനസിലാക്കാന്‍  പറ്റുമെന്ന് അവന്‍...

അങ്ങനെ വല്ല  nokia 1100 ഉപയോഗിക്കണ പെണ്ണിനെ  അന്വേഷിച്ചു  നടന്നു ...പെണ്ണ് കാണല്‍ ടൈമില്‍  എപ്പോളും  അവന്‍ പെണ്ണിന്റെ  accessories നോക്കിയില്ല   സെറ്റ് മാത്രം  നോക്കി ...അവനും  മടുപ്പായി ...nokia dual സിം  വരെ  കണ്ടു  അവന്‍ ഞെട്ടി ...



അങ്ങനെ അവസാനം അവന്റെ മനസ്  മാറി ....ഒട്ടുമിക്ക പെണ്ണുങ്ങളും  ഉപയോഗിക്കണ ഐറ്റം  ആണല്ലോ  CUtex....അതിടാത്ത ഏതേലും  പെണ്ണിനെ പെണ്ണ് കാണുമ്പോള്‍  കണ്ടാല്‍ കല്യാണം  ചെയ്യാന്നു അവന്‍ തീരുമാനിച്ചു ....അങ്ങനെ ഒരു പാട്  പെണ്ണുങ്ങളെ  കണ്ടു...പലരും  പെണ്ണ് കാണല്‍ പ്രമാണിച്ച്  മാച്ച്  ചെയ്യണ cutex വരെ ഇട്ടു ....അവന്‍ നിരാശനായില്ല ....അവസാനം ഒരുത്തിയെ  കിട്ടി ...ഒരു വയനാട്  കാരി...ദൂരം  അല്പം  കൂടുതല്‍  ആണേലും cutex പോലും  ഇടാത്ത പെണ്ണല്ലേ ...!!!അവന്‍ അതിനെ  അങ്ങ്  കെട്ടി ...

ആദ്യ രാത്രിയില്‍   പാല്‍  ഗ്ലാസ്‌  2 പേരും വീതം  വച്ച്  കുടിച്ചു ...മുന്തിരിങ്ങ  പോലും അവള്‍  2 ആക്കി  നല്‍കിയപ്പോള്‍  അവന്‍ പറഞ്ഞു ..." പ്രിയേ ...നിന്നെ  കിട്ടിയത്  എന്റെ  മഹാ  ഭാഗ്യം ..." അവള്‍  പറഞ്ഞു..." ഏട്ടാ  അങ്ങനെ പറയല്ലേ ....ഏട്ടനെ  കിട്ടിയതാ എന്റെ ഭാഗ്യം...പലര്  വന്നു  കണ്ടിട്ടും  എന്നെ  പിടിച്ചില്ല ....അവള്‍ വിതുമ്പി ...".....അവന്‍  അവളുടെ  കാതില്‍  മൊഴിഞ്ഞു ..." അതെല്ലാം  മറന്നേക്കു ...എന്ന്നു  നമ്മുടെ   ഫസ്റ്റ്  നൈറ്റ്‌  ആണ് ...നീ  ചുമ്മാ  രഞ്ജിനി  ഹരിദാസിനെ  പോലെ ചളു   അടിച്ചു  ഇത്  കുളമാക്കല്ലേ ...ലൈറ്റ്  ഓഫ്‌  ചെയ്യ്   നമുക്ക്  കിടക്കാം ...

ലൈറ്റ് ഓഫ്‌ ചെയ്തു ....അവന്‍ കട്ടിലിന്റെ  അറ്റത്ത്‌ എന്തോ  വെളിച്ചം  പോലെ കണ്ടു...അവന്‍ എഴുന്നേറ്റ്  ലൈറ്റ്  ഇട്ടു...ദൈവമേ  ഒന്നുമില്ല ...തോന്നിയതാവും ....ആദ്യമായിട്ട്  പെണ്ണിന്റെ കൂടെ  കിടന്നതിന്റെ  ആവും ...2 എണ്ണം  അടിക്കണ്ടാതരുന്നു ...അവന്‍ ഓര്‍ത്തു ...അവന്‍ വീണ്ടും  കിടന്നു ...ദാ  വീണ്ടും വെളിച്ചം...അവന്‍ ചാടിയിറങ്ങി  ലൈറ്റ് ഇട്ടു...കട്ടിലിന്റെ അടിയില്‍  ഒക്കെ  നോക്കി...രേക്ഷയില്ല ....അവനു  എന്തോ  പോലെ തോന്നി ....

അവള്‍ യെക്ഷിയല്ല  എന്ന് ഉറപ്പു  വരുത്താന്‍  കിടക്കുമ്പോള്‍  അവന്‍ അവളെ  കെട്ടി പിടിച്ചു  കിടന്നു...അതാ  അവളുടെ  കാലിന്റെ അരികില്‍  നിന്നാണ്  തിളങ്ങുന്നത് ...അവന്‍ അവളോട്‌  പറഞ്ഞു...ഡി ഇവിടെ  എന്തോ ബാധ  ഉണ്ടുന്നു  തോന്നണു ...എന്തോ ഒരു വെളിച്ചം കാണുന്നു ...ഹ ഹ ഹ....അവള്‍ കുലുങ്ങി  ചിരിച്ചു ....ഒഴിഞ്ഞു  പോയ  പാല്‍ ഗ്ലാസ്‌ ഇപ്പൊ  താഴെ  വീഴുമോന്  പോലും അവന്‍ പേടിച്ചു ....അവള്‍ പറഞ്ഞു..." ഏട്ടാ ...പേടിക്കണ്ട ...അതെന്റെ  CUTEX ആണ്...flourescent ടൈപ്പ്  ആണ്...രാത്രിയിലെ  കാണാന്‍ പറ്റു...."


 അവന്റെ  മനസ്സില്‍ ഒരു മിന്നല്‍  ആഞ്ഞു ....ദൈവമേ  ഇവള്‍  എന്തിനാണാവോ  രാത്രി  മാത്രം കാണുന്ന  നെയില്‍  പോളിഷ്  ഇടുന്നെ ?? അവന്‍ തളര്‍ന്നുറങ്ങി ...രാവിലെ  അവളുടെ മൊബൈല്‍ sms ടുനെ  കേട്ടാണ്  അവന്‍ ഉണര്‍ന്നത് ....ടോണ്‍  അവന്റെ കാതുകളില്‍  മുഴങ്ങിക്കൊണ്ടിരുന്നു ...." Excuse me ma'am u hav a Text message.....excuse me ma'am u hav a x msg...excuse me ma'am u hav a sex msg...excuse me..."....

Sunday, June 12, 2011

നേഴ്സ്

നേഴ്സ്മാരെ പറ്റി ഒരു ബ്ലോഗ്‌ എഴുതണം എന്ന് കുറെ നാളായി ആലോചിക്കുന്നുണ്ടായിരുന്നു.എന്തായാലും തീരുമാനിച്ചു.പ്ലസ്‌ടു വിനു പഠിക്കുന്ന കാലം, ബയോളജി ലാബ് തൊട്ടു നഴ്സിംഗ് പേടിയായിരുന്നു, സഹപാഠികൾ ഭൂരിപക്ഷവും നഴ്സിംഗ് തന്നെ ആണ് പോയതും.ആദ്യമായ് ഞാന്‍ ഒറ്റയ്ക്ക് ഒരു സര്‍ക്കാർ ആശുപത്രിയില്‍ കുത്തിവെപ്പ് എടുക്കാന്‍ പോയത് അപ്പോളാണ്.തലയ്ക്കു ഓളം മൂത്തപ്പോള്‍ ഞാന്‍ ഒരു ചെറിയ കിണറിന്റെ മുകളിലൂടെ ചാടാന്‍   തീരുമാനിച്ചു.അങ്ങനെ എടുത്തു ചാടി.ചാടി അപ്പുറത്തു ചെന്നപ്പോൾ കൂടെയുള്ള ഒരു നാറി പറയുവാ അവൻ കണ്ടില്ലാന്നു , ഇത്തവണ കിണറിന്റെ അപ്പുറത്തും നിന്നും ചാടി, ലാന്‍ഡ്‌ ചെയ്യാന്‍ പോകണ സമയത്ത് കിണറ്റില്‍ വല കെട്ടിയിരുന്ന പഴയ ഒരു കമ്പി കാലിൽ ചുറ്റി.ദാ കിടക്കണൂ, നെഞ്ചുമടിച്ചു സിമെന്റ്  തറ യുടെ മുകളില്‍.കൈ കുത്തിയതിനാല്‍ അധികം ഒന്നും പറ്റിയില്ല,കുറച്ചു നേരം ശ്വാസം നിലച്ചു പോയി.പിന്നെ വായില്‍ രക്തം കിനിഞ്ഞപ്പോള്‍ ആണ് ആശുപത്രിയില്‍ പോയത്.അതും സര്‍കാര്‍ വക, മാരത്തോണ്‍ സിസേറിയന്‍ ഫെയിം ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍.ഡോക്ടര്‍  നാലു കുത്തിവെയ്പ്പ് കുറിച്ച്,ഇന്നും അറിയില്ല എന്തിനാണ് അത്ര മാത്രം  കുത്തിവേയ്പ്പെന്നു.


         മരുന്നൊക്കെ വാങ്ങി ചാട്ടം കാണാത്ത ലെവൻ വന്നു, അത് ഡ്യൂട്ടി നേഴ്സ്നെ ഏല്‍പ്പിച്ചു.ഞാന്‍ നോക്കുമ്പോള്‍ തമിഴ് സിനിമയിലെ വില്ലത്തി കണക്കെ ഒരു അമ്മിച്ചി എന്‍റെ ബെഡിന്റെ അരികിലെത്തി.സര്‍കാര്‍ ഹോസ്പിടല്‍ സ്പെഷ്യല്‍ ഐറ്റം ആണ്.എവിടെ ചെന്നാലും ഉണ്ടാകും ഒരെണ്ണം.അവരുടെ പുച്ഛത്തെക്കാൾ ഭയാനകം ആരുന്നു കുത്തിവെയ്പ്പ്.രണ്ടു എണ്ണം ബാക്കിലും ഓരോന്ന് വീതം തോളിലും.ബസില്‍ കേറിയിട്ടു ഇരിക്കാനും വയ്യ.കൈ പൊക്കി മുകളിലെ കമ്പിയില്‍ പിടിക്കാനും വയ്യ.അതോടു കൂടി പിന്നെ നേഴ്സ് മാരെ  കൊണ്ടു  കുത്തിവേയ്പ്പിച്ചിട്ടില്ല.നീ പിറന്നപ്പോള്‍ നിന്‍റെ അമ്മയേക്കാള്‍ മുന്നേ നിന്‍റെ മുഖം കണ്ട ആളാണ് നേഴ്സ് എന്ന സിനിമ ഡയലോഗ് നുമ്മക്ക് ബാധകമല്ലല്ലോ?മേടത്തിൽ പിറവി എടുത്ത വയറ്റാട്ടി എന്നെ ഇടയ്ക്ക് കാണുമ്പോ ആ കഥ പറഞ്ഞിട്ടുണ്ട്.

       പിന്നെ നേഴ്സ് മാരെ കണ്ടത് പഠിക്കണ കാലത്ത് ഹോസ്പിടല്‍ വിസിറ്റ് നു പോയപ്പോള്‍ ആണ്.എവിടെയാ സ്ഥലം എന്ന് അവര്‍ ചോദിച്ചു.ആലപ്പുഴ എന്ന എന്‍റെ ഉത്തരം കേട്ടപ്പോള്‍ ചോദിച്ച നേഴ്സ് അല്പം മാറി നിന്ന്.ഞാന്‍ പണ്ട് കൊട്ടാരം ഹോസ്പിറ്റലില്‍ വര്‍ക്ക്‌ ചെയ്തതാ.അവിടുത്തെ ആളുകളെ പോലെ ചൂടന്മാര്‍ വേറെ എങ്ങും കാണില്ല...അതോടെ ആ വിസിറ്റ് അങ്ങനെ അങ്ങ് പോയി.

       പിന്നെ നേഴ്സ് മാരെ കണ്ടതു  ജോലിക്ക് കേറിയപ്പോള്‍ ആരുന്നു...പ്രൈവറ്റ് ഹോസ്പിടല്‍ അരുന്നതിനാല്‍ അവിടുത്തെ മാനേജര്‍നു പിടിച്ച ആളുകള്‍ ആരുന്നു അവിടെയും.കയ്യിലിരിപ്പിന്റെ ആവും,അവിടുത്തെ ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ നെ തെറിയും പറഞ്ഞു ഒരു നാള്‍ അവിടുന്നും പോന്നു.

വീണ്ടും സര്‍കാര്‍ ആശുപത്രിയിലേക്ക്.അപ്പനും ആയിട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നാലാം നിലയില്‍ പുരുഷന്മാരുടെ വാര്‍ഡില്‍.100 ബെഡ് ആണ് കണക്കിലുള്ളത്.പക്ഷെ ഒരു 150 പേര് പനി സീസണ്‍ ഒഴികെ എപ്പോളും കാണും. പനി സീസണ്‍ ആയാല്‍,അതായതു മഴക്കാലം ആയാല്‍ അത് ഇരട്ടി ആവുന്നതാണ്.അങ്ങനെ വീണ്ടും നേഴ്സ് മാരെ കാണേണ്ടി വന്നു.രാവിലെ ഷുഗര്‍ നോക്കാനും മറ്റും സൂചി കെട്ടുമ്പോള്‍ ഞാന്‍ മാറി നില്‍ക്കുമായിരുന്നു.രണ്ടു മൂന്ന് ദിവസമായപ്പോള്‍ അതൊക്കെ ശീലമായി.ആകെ നാലു നേഴ്സ് മാര്‍ മിനിമം 120 രോഗികള്‍.ഒരു അറ്റത്തു നിന്നും ട്രിപ്പ്‌ ഇട്ടു പകുതി ആകുമ്പോള്‍ ആ അറ്റത്തെ രോഗികളുടെ കൂടെ ഉള്ളവര്‍ ബഹളം തുടങ്ങും.അതും ആലപ്പുഴ, ചേര്‍ത്തല  കായംകുളം,ഹരിപ്പാട്‌,കരുനാഗപ്പള്ളി ഏരിയ യില്‍ ഉള്ള ആളുകള്‍ ആണ്.നല്ല ഒന്നാന്തരം കലിപ്പ് ആളുകള്‍..ഡോക്ടര്‍നെ ഇടിക്കുന്ന കറിയിൽ ഉപ്പു കുറഞ്ഞതിന് കല്യാണ വീട്ടിൽ വരെ അടി ഉണ്ടാക്കുന്ന മഹാനുഭാവന്മാർ. അപ്പൊ നേഴ്സ് മാരുടെ അവസ്ഥ പറയണ്ടല്ലോ.അവര് അങ്ങന ഉത്സവപ്പറമ്പില്‍ വായി നോക്കികള്‍ നടക്കണ കണക്ക് തലങ്ങും വിലങ്ങും ഓടി നടന്നു ട്രിപ്പ്‌ മാറ്റും,കുത്തിവെപ്പ് എടുക്കും,നെബുലൈസര്‍ കൊടുക്കും.അങ്ങനെ പണിയെടുത്തു ഉപ്പാട് ഇളകും..നൈറ്റ്‌ ഡ്യൂട്ടി കാരുടെ കാര്യമാണ് കഷ്ട്ടം.ഒരു പോള കണ്ണ് അടയ്ക്കാന്‍ പറ്റില്ല.ആര്‍ക്കേലും ഒക്കെ ശ്വാസം മുട്ടലോ നെഞ്ചുവേദനയോ ഒക്കെ ഉറപ്പാണ്.ഹൌസ് സര്‍ജെന്‍സി എന്ന് ഓമനപ്പേരില്‍ ഡ്യൂട്ടി ഇല്‍ ഉണ്ടാകണ കുട്ടികള്‍ ഈ ടൈം നല്ല ഉറക്കത്തില്‍ ആയിരിക്കും.ഹാര്‍ട്ട് അറ്റാക്ക്‌ വന്ന രോഗിയ്ക്ക് ഡിഫിബ് വയ്ക്കുമ്പോള്‍ വിറയ്ക്കുന്ന കുട്ടികള്‍.പള്‍സ് റേറ്റ് പോലും നോക്കാതെ രാത്രി കൂട്ടിരിപ്പുകരെ ecg എടുക്കാന്‍ വിടുന്ന വനിതാ രത്നങ്ങള്‍.അവര്‍ക്കിടയില്‍ എല്ലാ രോഗികളെയും തെറിവിളി കേട്ടിട്ടും മാനേജ് ചെയ്യുന്ന നല്ല നേഴ്സ് മാരും ഉണ്ടു.കാര്യമായ ഒരു ഉപകരണങ്ങളും ഇല്ലാതെ മനുഷ്യരുടെ ജീവന്‍ രേക്ഷിക്കാന്‍ കഴിവുള്ള ആളുകള്‍.

ആവർത്തന വിരസമായ ജീവിതത്താല്‍ മടുത്തുപോയ ചില മുഖങ്ങള്‍ അവിടെ ഇവിടെ ആയി അവര്‍ക്കിടയില്‍ കാണാം.

 അങ്ങനെ നേഴ്സ്മാരെ ബഹുമാനിക്കണം എന്ന് പഠിച്ചു.അങ്ങനെ വീണ്ടും ഒരു ഹോസ്പിറ്റലില്‍ എത്തി.ഇത്തവണ എന്തായാലും എന്നും ആരെയേലും കണ്ടു മുട്ടും.കൂടെ താമസിക്കുന്നവര്‍ രണ്ടു പേര്‍ മെയില്‍ നേഴ്സ്മാര്‍ ആണ്.കൈ രേഖകള്‍ കോണ്ടു മനുഷ്യന്‍ വിഭിന്നന്‍ ആകുന്നത്‌ പോലെ, രോഗികളുടെ കഥകളും വ്യത്യസ്തമാണ്.ഓരോ ദിവസവും ഓരോ കഥകള്‍ ആണ്.അങ്ങനെ ഒരു ദിവസം അവര്‍ രണ്ടു പേരും വന്‍ ചര്‍ച്ചയിലാണ്...ഞാന്‍ റൂമിലേക്ക്‌ കേറി ചെന്ന്.എന്നെ മൈന്‍ഡ് ആക്കുന്നില്ല.കുളി ഒക്കെ കഴിഞ്ഞു വന്നിട്ടും അവന്മാര്‍ വീണ്ടു അതൊക്കെ പറയുകയാണ്." പാവം പെണ്ണ്, കഷ്ട്ടമുണ്ട്.അവളുടെ ടെന്‍ഷന്‍ കാരണം പറ്റിയതാവും, റിപ്പോര്‍ട്ട്‌ വന്നാലെ അറിയാന്‍ പറ്റു" എന്നൊക്കെ.ഞാന്‍ ചോദിച്ചു.എന്ത് പറ്റി ആരേലും മരുന്ന് മാറി കുത്തി വെച്ചോ??? സ്വവര്ഗത്തെ അധിക്ഷേപിച്ചത് കൊണ്ടാവണം ഒരുത്തന്‍ എന്നെ തെറി പറഞ്ഞില്ലന്നേ ഉള്ളു,അവന്‍റെ കണ്ണുകളില്‍ നിന്നും ഞാന്‍ പലതും വായിച്ചെടുത്തു.


      കാരണം പിന്നീടാണ്‌ അവര്‍ പറഞ്ഞത്.കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി അവള്‍ക്കു ഒരു അബദ്ധം പറ്റി.സാധാരണ നേഴ്സ്നു അബദ്ധം പറ്റിയാല്‍ രോഗിക്കാന് പ്രശ്നം.ഇതു അങ്ങനെ അല്ല.ഒരു HIV ബാധിതയായ കുട്ടിയെ കുത്തിവെച്ച  സിറിഞ്ച് അവളുടെ കയ്യില്‍ കോണ്ടു.കൂടുതല്‍ പറയണ്ടല്ലോ.അവള്‍ അനുഭവിച്ച ടെന്‍ഷന്‍...അവളുടെ ആവലാതികള്‍.ബ്ലഡ്‌ റിപ്പോര്‍ട്ട്‌കള്‍ എല്ലാം വന്നു,കുഴപ്പം ഒന്നും ഇല്ല.എങ്കിലും അവസാന അടുത്ത റിസള്‍ട്ട്‌ എടുക്കാൻ  ആറു  മാസം കാത്തിരിക്കണം.പരീക്ഷ  റിസള്‍ട്ട്‌കള്‍ കാത്തിരികുന്നതിന്റെ ടെന്‍ഷന്‍ മനസിലാക്കാം.പക്ഷെ ഇതൊരെണ്ണം.അറിയില്ല ആ കുട്ടിയുടെ മാനസികാവസ്ഥ.ഒരുപാടു ജീവനുകള്‍ ഇനിയും രക്ഷിക്കാനുള്ള നേഴ്സ് മാര്‍ക്ക് ഈശ്വരന്‍ ഒന്നും വരുത്തില്ലായിരിക്കും.


Wednesday, May 11, 2011

Poorva Kamuki

ജീവിത യാത്രയില്‍ എവിടെയോ വച്ച് കണ്ടു മുട്ടി...എവിടെയോ വച്ച് വിട പറഞ്ഞു...അങ്ങനെ ആരേലും ഒക്കെ എന്നേലും ഉണ്ടാവും എന്നാ ശുഭ പ്രതീക്ഷയോടെ....






Friday, February 12, 2010

മാത്ത്സ് ടീച്ചര്‍

എനിക്ക് പറ്റിയ മണ്ടത്തരത്തെ കുറിച്ചോ അതിനു വേണ്ടി ഞാന്‍ ഉണ്ടാക്കിയ അമളികളെ പറ്റിയോ ഓര്‍ത്തു ഞാന്‍ പശ്ചാതപിക്കാറില്ല. എന്തായാലും ഞാനായിട്ട് ഉണ്ടാക്കിയതല്ലേ. എനിക്കതിനെ ന്യായീകരിച്ചേ പറ്റു...അങ്ങനെ എടുത്തു പറയത്തക്ക മണ്ടത്തരം സംഭവിച്ചത് എഞ്ചിനീയറിംഗ് ജീവിതത്തിലെ ആദ്യത്തെ ആര്‍ട്സ് നു ആയിരുന്നു...ദൃശ്യ...അതായിരുന്നു ആര്‍ട്സ് ന്‍റെ പേര്...അതിലെ ഒരു ഐറ്റം ആണ് ആഡ്സാപ്...അതായതു അവര്‍ പറയുന്ന ഒരു വസ്തു വിപണനം ചെയ്യണം,അതിനായി നല്ല ഒരു പരസ്യം ഉണ്ടാക്കുകയും വേണം. പിന്നീടു മിസ്‌ വേള്‍ഡ് മത്സരം പോലെ അവസാനം ജട്ജെസ് ചില ചോദ്യങ്ങള്‍ ചോദിക്കും...അതിനൊക്കെ അനുസരിച്ചാണ് സമ്മാനം....

അങ്ങനെ മത്സരത്തിനു  3 മണിക്കൂര്‍  മുന്‍പ് ഞങ്ങള്‍ക്കുള്ള വസ്തു കിട്ടി. "തടി "  
സീന്‍ ഒന്ന്
ആദ്യരാത്രിയില്‍ ഒരു കാമുകനും കാമുകിയും കട്ടിലില്‍ ഇരിക്കുന്നു. ചീത്ത തടി ആയതിനാല്‍ കട്ടില്‍ ഒടിയുന്നു. ആദ്യരാത്രി കുളമാകുന്നു. അതെ ഞങ്ങടെ തടി ആയിരുന്നേല്‍ കട്ടില്‍ ഓടിയില്ലായിരുന്നു.

സീന്‍ രണ്ടു 
അച്ചു മാമന്‍ നടന്നു വരുന്നു. അദ്ദേഹം പറയുന്നു " പണ്ട് എന്‍റെ മാതാപിതാക്കള്‍ ഈ തടി ഉപയോഗിച്ച് തൊട്ടിൽ  കെട്ടിയിരുന്നേല്‍  കുട്ടികാലത്ത് ഞാന്‍ തൊട്ടിലില്‍ നിന്ന് വീണു ഇങ്ങനെ എന്‍റെ തോളു  വളയില്ലാരുന്നു. വീണ്ടും ഞങ്ങടെ തടി....

സാധനം കിടു....എന്തേലും ഒരു സമ്മാനം ഉറപ്പിച്ചു.....



അങ്ങനെ ഒന്ന് രണ്ടു സീനുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം കഴിഞ്ഞു. ഇനി ചോദ്യോത്തരമാണ് . ഞാനും വേദിയില്‍ കയറി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ലെ പോലെ വിധി കര്‍ത്താക്കള്‍  ചോദ്യം തുടങ്ങി. നീ  വേദിയില്‍ കേറി എന്ത്  വേണേലും  പറഞ്ഞോളു എന്ന്  സീനിയേര്‍സ്  പ്രോത്സാഹനം  നല്‍കി. വിധികര്‍ത്താക്കളില്‍ ഒരാള്‍ എന്നും നമ്മുട എകൂടെ വൈകിട്ട് ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിക്കുന്ന ആളാണ്. ഒരു പാവം മനുഷ്യന്‍. അദ്ദേഹം പറഞ്ഞു എന്തായിത്??? എനിക്ക് ഒന്നും മനസിലായില്ലലോ???
ഞാന്‍ പറഞ്ഞു- സാറെ ചന്തി എവിടെയും ചിന്ത വേറെ വല്ലോയിടത്തും ആയാല്‍ എങ്ങനെ ആണ്. കണ്ട കാര്യം മനസിലാവില്ല. കാണികള്‍ ഒരു നിമിഷം സ്തബ്ദരായി. ഞാന്‍ അധികം ഒന്നും ആലോചിച്ചിരുന്നില്ല. വായില്‍ വന്ന വികടാ സരസ്വതി അങ്ങ് വിളമ്പി. എന്നും അത് വലിയ ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. ഇതിലും വല്യ വൃത്തികേടുകള്‍ കാണിക്കുകയും പറയുകയും ചെയ്യുന്ന ഒരു പാട് രക്ഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ഇവിടെ ഉണ്ട്.  ഞാന്‍ ഒന്ന് പറഞ്ഞപ്പോൾ  അത് ശുദ്ധ അഭാസതരം ആയിപ്പോയി.....
                      ആര്‍ട്സ് ഫെസ്ടിവല്‍ ഒക്കെ കഴിഞ്ഞു. വീണ്ടും പഴയ ബോറന്‍ ക്ലാസ്സുകളിക്ക്.  അതിന്ടെ ഒരു മിസ്‌ എന്നെ സ്റ്റാഫ് റൂമിലേക്ക്‌ വിളിപ്പിച്ചു. ഒരു മോക്ഷം ചീത്ത വിളി. തനിക്കു എവിടുന്നു കിട്ടി ഇത്ര  ധൈര്യം, അഹങ്കാരി,കുന്തം,കൊടചക്രം അങ്ങനെ പലതും...ആ സ്ത്രീ എന്നെ ശപിച്ചു എന്നാണ് എനിക്ക് തോന്നുന്നേ. ആ മിസ്സ്‌ പഠിപ്പിച്ച എഞ്ചിനീയറിംഗ് മാതസ് 3  എന്നാ വിഷയം പാസാവാന്‍ എനിക്ക് ഇന്നേ  വരെ കഴിഞ്ഞിട്ടില്ല.എന്തായാലും അടുത്ത തവണ കേറിയേ പറ്റു.

അത് കഴിഞ്ഞും ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചു....എങ്കിലും നമ്മുടെ ആ പഴയ സര്‍....ഇശ്വരാ പുള്ളിക്കാരന്‍ ബൌള്‍ ചെയ്യാന്‍ വന്നപ്പോള്‍...ഒന്നും പറയണ്ട....


പിന്നെ വേദിയില്‍ ആ ഐറ്റം വരാറുണ്ട് എപ്പോള്‍ ഞാന്‍ പങ്കെടുക്കാരുണ്ട്ടെങ്കിലും  ചോദ്യോത്തരത്തില്‍ ഞാന്‍ ഒഴിഞ്ഞു നില്‍ക്കും. കഴിഞ്ഞ ആര്‍ട്സ് നു ഞാന്‍ മലയാളം ജാം( ജസ്റ്റ്‌ എ മിനിറ്റ് ) കേറി. തുടര്‍ച്ചയായി ഒരു മിനിറ്റ് കിട്ടുന്ന വിഷയത്തെ  പറ്റി സംസാരിക്കണം. എനിക്ക് കിട്ടിയ വിഷയം....തരുമ്പോള്‍ തന്നെ സര്‍ ചിരിക്കുന്നുണ്ടായിരുന്നു. വിഷയം...." കുണ്ടിന്മേല്‍ ഇരിക്കും തവള കുട്ടന് കുന്നിന്മേല്‍ പറക്കാന്‍ മോഹം".  വിഷയം കിട്ടിയപ്പോലെ കാണികള്‍ ചിരി തുടങ്ങി....ഞാനും....പിന്നെ ഒന്നും താമസിച്ചില്ല....ഞാന്‍ മൈക്ക് കൈമാറി....മത്സരം വീണ്ടും നീണ്ടു....പിന്നെ കിട്ടിയ വിഷയങ്ങള്‍ അണ്ടിയും മാങ്ങയും ഒക്കെ ആരുന്നു....അതിനെ പറ്റി ഒന്നും പറയാണ്ടിരിക്കുന്നതാണ് ഭേതം..........

Tuesday, February 9, 2010

ജോര്‍ളി

ജോര്‍ളി- ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു പേര് തന്നെ കേള്‍ക്കുന്നത്. അതും  പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. ഒരു  സാധു ചെക്കന്‍, പച്ചയ്ക്കും ഇല്ല പഴത്തിനും ഇല്ല എന്നൊക്കെ പറയുന്നത് പോലെ...ആള്‍ക്ക് പള്ളിലച്ചന്‍ ആവണമെന്നാണ് ആഗ്രഹം...അങ്ങനെ ഒരു ടൈപ്പ് ആരുന്നു...ടീച്ചര്‍ മാരെ ഞങ്ങള്‍ കമന്‍റ് അടിക്കുമ്പോള്‍ ഞങ്ങളെ ഉപദേശിക്കുന്ന ടൈപ്പ് ഒരു പയ്യന്‍സ്....നാളുകള്‍ക്കു ശേഷം അവനെ കഴിഞ്ഞ ഒരു ദിവസം കണ്ടു മുട്ടി. അതും ഒരു വിവാഹത്തിന് സദ്യ ഉന്നണ്ണ്‍ നില്‍ക്കുമ്പോള്‍. അവസാനമായി കണ്ടതും എങ്ങനെ ഒരു കല്യാണത്തിന് ആരുന്നു. അന്ന് ഒരു പള്ളിയില്‍ എന്നൊരു അമ്പലത്തില്‍.....എപ്പോള്‍ ആള്‍ക്ക് വല്യ മാറ്റം ഒന്നും വന്നിട്ടില്ല... പുള്ളിക്കാരന്‍ കോട്ടയത്ത്‌ ഒരു പേരെടുത്ത കോളേജില്‍ എം എസ് സി ക്ക് പഠിക്കുകയാണ്. അതും രസതന്ത്രം...പിന്നെ പുള്ളിക്കാരന്‍ വാചാലനായി. ആകെ പതിനാറു സീറ്റ് ആണ്,അതില്‍ ഇവന്‍ ഒരാള്‍ ഒഴികെ എല്ലാവരും പെണ്ണുങ്ങളാണ്...അവര്‍ ഒരുമിച്ചു സിനിമയും മറ്റും ഒക്കെ കാണാന്‍ പോകും,കറങ്ങാന്‍ പോകും എന്നൊക്കെ. പിന്നെ അദ്ദേഹം ഒരു ഹീറോ കണക്കെ അങ്ങനെ വിലസി നടക്കാന്. ആ വിഭാഗത്തില്‍ അവിടെ സാറുമ്മാര്‍ ആരുമില്ല അതും അദേഹത്തിന്റെ സങ്കടം ആണ്. ഒന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പോലും ആവില്ല. ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ട് എവടെ പോകാന്‍. ടീച്ചേര്‍സ് നു എല്ലാവര്‍ക്കും അവന്‍റെ മൊബൈല്‍ നമ്പര്‍ അറിയാം. ക്ലാസ്സില്‍ നമ്മടെ ജോര്‍ലി എത്തിയില്ലെങ്കില്‍ ഉടന്‍ വിളി വരും. ഒന്നെങ്കില്‍ ക്ലാസ്സിലെ പെണ്‍ കുട്ടികള്‍ അല്ലെങ്കില്‍ ടീച്ചേര്‍സ്. അവന്‍ പറയുന്നത് ഒരു കാലത്ത് എഞ്ചിനീയര്‍ മാറും ഡോക്ടര്‍ മാറും ഒക്കെ കൊണ്ട് പൊരുതി മുട്ടും. ഇങ്ങനെ സയന്‍സ് വിഷയങ്ങള്‍ എടുക്കാന്‍ ആളുകള്‍ കാണാതെ വരും. ഇപ്പോള്‍ തന്നെ അവനു പരീക്ഷ ഫീസ്‌ പോലും അടക്കണ്ട. എല്ലാം സര്‍വകലാശാല തരും...മാര്‍ക്ക്‌ ഒഴികെ....അത് വേണമെങ്കില്‍ പഠിക്കണം...പണ്ടാരമടങ്ങാന്‍ ആ പെണ്ണുങ്ങള്‍ ഒക്കെ ഫുള്‍ മനപ്പാഠം  പഠിക്കും,തനിക്കു അത് നടക്കില്ല.

അല്ലാത്തപ്പോള്‍ അവളുമാര്‍ ഒടുക്കത്തെ മെസ്സേജ് അയക്കലും മിസ്ഡ് കാള്‍ അടിയും ഒക്കെ ആണ്. എക്സാം അടുത്താല്‍ പിന്നെ മഷിയിട്ടു  നോക്കിയാല്‍ കിട്ടില്ല. അവളുമാര്‍ ട്രീറ്റ് ഒക്കെ നടത്തുമെങ്കിലും ഇങ്ങനെയാണ്. അവര്‍ക്ക് ബോര്‍ അടിക്കുമ്പോള്‍ മെസ്സ്സഗെ അയക്കും. ഫ്രീ കാള്‍ കിട്ടുമ്പോള്‍ വിളിക്കും...അങ്ങനെ അങ്ങനെ...കൂടാതെ അവന്‍ പള്ളിയില്‍ വേദപാഠം പടിപ്പിക്കനുണ്ട്. അതില്‍ ഒരു കുട്ടി ഒളിച്ചോടി കല്യാണം കഴിച്ചത്രെ. പെണ്ണ് അടിപൊളിയാണ്, പക്ഷെ ചെക്കന് അവളെക്കാള്‍ പത്തു വയസു കൂടുതല്‍ ആണ്. തന്നെ സഹായിക്കാന്‍ അവന്‍ പള്ളിയില്‍ വന്നപ്പോള്‍ എങ്ങെനെ ഒരു ചുറ്റിക്കളി ഉണ്ട് എന്ന് പാവം ജോര്‍ലി അറിഞ്ഞില്ല എന്നാ സങ്ങടവും അവനുണ്ട്. ഓര്‍ക്കുകയായിരുന്നു പള്ളിലച്ചന്‍ ആവേണ്ട അവന്‍റെ ഒരു അവസ്ഥ....

അവന്‍ തകര്‍ക്കുകയാണ്. പതിനഞ്ചു സുന്ദരിമാര്‍ക്കിടയില്‍. ഒരാളെ മുട്ടിച്ചു തരാന്‍ പറഞ്ഞു. അവന്‍ എന്നെ തല്ലിയില്ല എന്നെ ഉള്ളു. ആള് വന്‍ പോസെസ്സിവ് ആണുട്ടോ....വേണേല്‍ നെ എം എസ് സി ക്ക് ചേരാന്‍ പറഞ്ഞു.....

Sunday, January 31, 2010

ഒരുത്തി

പണ്ട്  സ്കൂളില്‍    പഠിക്കുന്ന   കാലം ...ഒരു  2 km നടക്കാനുണ്ട് ...പാടങ്ങളും  കായലും  തോടുകളും  ഒക്കെ  നിറഞ്ഞ  ഒരു  പക്കാ  കുട്ടനാടന്‍  ഗ്രാമം ...അലുമിനിയം  പെട്ടിയും  തൂക്കി  ചെക്കന്മാരും ,വയലെറ്റ്  നിറത്തിലുള്ള  പായല്‍  പൂവും  പിടിച്ചു  നടക്കാന  പെണ്‍  കുട്ടികളും ...പാള  പുറത്തു  കേറി  ഇരിക്കാന  കുഞ്ഞി  പയ്യന്മാരും ...ഇന്ന്  വരെ  ചല  ചിത്രങ്ങളിലൊന്നും  അങ്ങനത്തെ  ഒരു  സീന്‍   ചിത്രീകരിച്ചു  കണ്ടിട്ടില്ല ...പാട  വരമ്പത്തെ  പുന്ന  മരത്തില്‍  കേറി  പുന്നയ്ക്കായ  പറിച്ചു ...അതിന്‍റെ  കര   അവിടിവിടെയായി  പറ്റിപ്പിടിച്ചിരിക്കും ...എല്ലാവരും  ചേര്‍ന്ന്  ഒരുമിച്ചാണ്  പോക്കും  വരവും ...ബാല്യത്തിന്‍റെ  നിഷ്കളംഗത ഒന്നുമല്ല  ചെയ്യുന്ന  വികൃതികളില്‍  ...

മത്തന്‍ ,കടവന്‍ ,നിഷ്ക്കു ,മാനസന്‍ അങ്ങനെ  ഉള്ള  ചെക്കന്മാരുടെ  ഗാങ്ങില്‍  പുതുതായി  എന്‍റെ  ക്ലാസ്സ്  മേറ്റ്‌  ആയി വന്ന  ഒരു  പെണ്ണിനേയും  കിട്ടി ...പാതി  വഴി  വരെ  കാണും  അവള്‍ ...അവളുടെ  കലപില  ശബ്ദം ...ലോക  പൊട്ടത്തരങ്ങള്‍ .... ഒക്കെ  അങ്ങനെ  പോയി ...സ്ത്രീകള്‍  കുടുംബ  ശ്രീ  കൂടുമ്പോളാണ്  നാട്ടില്‍  മിക്കവാറും  ഇത്രയ്ക്ക്  അലംബുണ്ടാകുന്നത്....


പിന്നെടെവേടെയോ  ഒക്കെ  വച്ച്  പലരും  പല  വഴി  പിരിഞ്ഞു ...

ഏതോ  ഒരു  എഞ്ചിനീയറിംഗ് അവധി കാലത്ത്  അങ്ങാടിയിലെ  കടത്തിണ്ണയില്‍  വായിനോക്കി  ഇരിക്കുമ്പോള്‍ ....ഡാ  വരുന്നു  നമ്മുടെ പഴയ  കക്ഷി ....മുടിയൊക്കെ  പാറി പറപ്പിച്ചു ,പടവലങ്ങ  ഉണക്കാനിട്ട  പോലെ  വേണ്ട  വരന്ന  ശെരിയാവില്ല .....ആകെ  മൊത്തം  ഒരു നയന്‍  താരയെ  ഉപ്പിലിട്ട  മാതിരി  ഉണ്ട് ...കൂടെ  പഠിച്ചതാണെങ്കിലും ,ആലുവ  മണപ്പുറത്ത്  വച്ച്  കണ്ട  പരിചയം  പോലും  അവള്‍  കാട്ടിയില്ല ...

അര  മണിക്കൂര്‍  നേരത്തെ  ഗ്രാമീണ  ഫാഷന്‍  ഷോ  യ്ക്ക്  ശേഷം ...നമ്മുടെ  യാന  വണ്ടിയില്‍  കേറി  അവള്‍  പോയ്‌  മറഞ്ഞു .....

അങ്ങനെ  അടുത്ത  വര്‍ഷം വീണ്ടും ഒരു അവധിക്കാലം ....വീട്ടിലിരുന്നു  പ്രത്യേകിച്ച്  പണിയൊന്നും  ഇല്ലാലോ ...വീണ്ടും  നമ്മ  പഴയ  കടത്തിണ്ണയിലേക്ക് ....ഇത്തവണ  കക്ഷി ...നയന്‍താരയെ  വെല്ലും ...രൂപത്തില്‍  അല്ല  ഭാവത്തില്‍ ...ഒരു  മൊബൈല്‍  കയ്യില്‍  പിടിച്ചു  കറക്കി  നില്‍ക്കാന  ആ  നില്പ്പോന്നു  കാണേണ്ടത്  തന്നെ  ആണ് ...ചില  നേരത്ത്  അവളിടുന്ന  ജീന്‍സ്  കണ്ടു  ടാക്സി  ഡ്രൈവര്‍  മാര്‍  പറയും ....ഇവള്‍  ജീന്‍സ് താഴെ   കെട്ടിയിട്ടിട്ട്  അതിലേക്കു  മുകളില്‍  നിന്നും  ചാടിക്കയരുകയാണെന്ന് ...ഒരുമാതിരി  ബ്രോയ്ലെര്‍  ചിക്കന്‍ പ്ലാസ്റ്റിക്‌  കാരി  ബാഗില്‍  വയ്ക്കുന്നത്  പോലെ തോന്നും ....


കക്ഷി  വീണ്ടും  വളര്‍ന്നു ...ഒരിക്കല്‍  ബസ്‌  സ്റ്റാന്‍ഡില്‍  വച്ച്  കണ്ടപ്പോള്‍  നാന്‍  ചോദിച്ചു ....അറിയുമോ  ആവൊ ???.........

പ്രതീക്ഷിച്ച  മറുപടി  കിട്ടി ..."ഇല്ലല്ലോ "...


പരിചയം  പുതുക്കാനൊന്നും  പോയില്ലാ ...



അവസാനം ഇയിടെ  നാന്‍  അറിഞ്ഞു .....മഹതി  വേലിചാടി  വേളി കഴിച്ചിരിക്കുന്നു ...
കാലചക്രം  മനുഷ്യന്  മാറ്റം  വരുത്തും ....പക്ഷെ  എങ്ങനെ  ഉണ്ടാവുമോ ???

Saturday, January 30, 2010

ആദ്യ പ്രണയം

എന്‍റെ ആദ്യ പ്രണയത്തെ പറ്റി...കഥാപാത്രങ്ങള്‍ വായിച്ചിട്ട് ദയവായി എന്നെ തെറി വിളിക്കരുത്.....

എന്‍റെ തോന്നല്‍  മാത്രമാണ് കേട്ടോ. ഒരു പക്ഷെ സാഹചര്യങ്ങള്‍ ആവും അങ്ങനെ ഒക്കെ ആക്കി തീര്‍ത്തത്. എന്തായാലും പ്രണയിനി ഓര്‍ക്കുക വല്ലപ്പോഴും......

Monday, November 16, 2009

Thudakkam

vanitha ratnagale patti parayumbol adyam thanne Pranayamavanam manasil ethendathu.......Pakshe ganapathikku vachathu kondu kakka povaruthallo.....So adyamayi ezhuthi thudangiyathu thotte parayam........

Schoolil padikkana kalathu oru Father njangal e padippichirunnu... Kadutha rakshtreeya virodhiyum thikanjoru Cinema priyanumaya oru achan....Lalettanteyum Mammookkanteyum theeparunna dialogue Loha madakki kuthi,kachunna oral...10 il padikkumbol vacation class edukkan vanna teacherneyum kathu njangal varandhayil nilkkumbol Pullikkaran vannu parayum...." Dey dey poy classil keradey,leval innu varilla,njanum kathu ninnathanu...."


Angane pullikaran class edukkumbol...koode erikkana oruthane pattikkananu adyamayi ezhuthiyathu.....