Saturday, September 10, 2011

CUTEX


പണ്ടാരമാടങ്ങാനായിട്ടു  ഹോസ്പിറ്റലില്‍   പാതിരാത്രി   MRI machine il വര്‍ക്ക്‌ ചെയ്യുമ്പോളാണ്  എമര്‍ജന്‍സി  കേസ്  വന്നത് ....പണി പകുതി
ഇട്ടു കേസ് തീരാന്‍  കാത്തിരിക്കുകയാണ്  ....അങ്ങനെ  ഇരിക്കുമ്പോള്‍  എഴുതിയതാണ് ...നടന്ന  കഥയല്ല ...നടക്കാന്‍  സാധ്യത  ഇല്ലാതില്ല ..


നമ്മുടെ  കഥാനായകന്‍  ജോലി  ചെയ്യുന്നത്  വിദേശ രാജ്യത്താണ് ....കുറെയേറെ  കാശൊക്കെ  സമ്പാദിച്ചു  എങ്കിലും  ആളിപ്പോളും തനി  ഗ്രാമീണന്‍ ...ശനിയാഴ്ചകളില്‍  സൂര്യ   ചാനല്‍  പഴയ  പ്രതീക്ഷയോടെ  വെച്ച്  നോക്കുന്ന  ഒരു  പാവം  പയ്യന്‍ ....അങ്ങനെ അവനു  കല്യാണം  കഴിക്കാന്‍  പ്രയംയെന്നു  വീടുകര്‍  പറയുന്നു ....


അവന്റെ  മനസ്സില്‍  ആധുനികതയുടെ  ചാപല്യങ്ങളില്‍  വീണു  പോകാത്ത  ഒരു  പെണ്ണായിരുന്നു  ഉണ്ടായിരുന്നത് ....ഫേസ്  ബുക്കും  മൊബൈല്‍ഉം  ഒന്നും  ഇല്ലാത്ത  ഒരു പെണ്ണ് ...പക്ഷെ  അങ്ങനെ  ആണേല്‍  കേരളത്തിന്നു  പെണ്ണ് കിട്ടില്ല  എന്ന്  അവന്‍  മനസിലാക്കി ....അവസാനം  അവന്‍ ഒരു തീരുമാനം  എടുത്തു ...പണ്ട്  കാലത്ത്  കാലിലെ ചെരുപ്പ്  കണ്ടാല്‍  ആളെ  മനസിലാക്കാം  എന്ന് പറയണേ  പോലെ  കയ്യിലെ  ഹാന്‍ഡ്‌ സെറ്റ്  കണ്ടാല്‍  ആളെ മനസിലാക്കാന്‍  പറ്റുമെന്ന് അവന്‍...

അങ്ങനെ വല്ല  nokia 1100 ഉപയോഗിക്കണ പെണ്ണിനെ  അന്വേഷിച്ചു  നടന്നു ...പെണ്ണ് കാണല്‍ ടൈമില്‍  എപ്പോളും  അവന്‍ പെണ്ണിന്റെ  accessories നോക്കിയില്ല   സെറ്റ് മാത്രം  നോക്കി ...അവനും  മടുപ്പായി ...nokia dual സിം  വരെ  കണ്ടു  അവന്‍ ഞെട്ടി ...അങ്ങനെ അവസാനം അവന്റെ മനസ്  മാറി ....ഒട്ടുമിക്ക പെണ്ണുങ്ങളും  ഉപയോഗിക്കണ ഐറ്റം  ആണല്ലോ  CUtex....അതിടാത്ത ഏതേലും  പെണ്ണിനെ പെണ്ണ് കാണുമ്പോള്‍  കണ്ടാല്‍ കല്യാണം  ചെയ്യാന്നു അവന്‍ തീരുമാനിച്ചു ....അങ്ങനെ ഒരു പാട്  പെണ്ണുങ്ങളെ  കണ്ടു...പലരും  പെണ്ണ് കാണല്‍ പ്രമാണിച്ച്  മാച്ച്  ചെയ്യണ cutex വരെ ഇട്ടു ....അവന്‍ നിരാശനായില്ല ....അവസാനം ഒരുത്തിയെ  കിട്ടി ...ഒരു വയനാട്  കാരി...ദൂരം  അല്പം  കൂടുതല്‍  ആണേലും cutex പോലും  ഇടാത്ത പെണ്ണല്ലേ ...!!!അവന്‍ അതിനെ  അങ്ങ്  കെട്ടി ...

ആദ്യ രാത്രിയില്‍   പാല്‍  ഗ്ലാസ്‌  2 പേരും വീതം  വച്ച്  കുടിച്ചു ...മുന്തിരിങ്ങ  പോലും അവള്‍  2 ആക്കി  നല്‍കിയപ്പോള്‍  അവന്‍ പറഞ്ഞു ..." പ്രിയേ ...നിന്നെ  കിട്ടിയത്  എന്റെ  മഹാ  ഭാഗ്യം ..." അവള്‍  പറഞ്ഞു..." ഏട്ടാ  അങ്ങനെ പറയല്ലേ ....ഏട്ടനെ  കിട്ടിയതാ എന്റെ ഭാഗ്യം...പലര്  വന്നു  കണ്ടിട്ടും  എന്നെ  പിടിച്ചില്ല ....അവള്‍ വിതുമ്പി ...".....അവന്‍  അവളുടെ  കാതില്‍  മൊഴിഞ്ഞു ..." അതെല്ലാം  മറന്നേക്കു ...എന്ന്നു  നമ്മുടെ   ഫസ്റ്റ്  നൈറ്റ്‌  ആണ് ...നീ  ചുമ്മാ  രഞ്ജിനി  ഹരിദാസിനെ  പോലെ ചളു   അടിച്ചു  ഇത്  കുളമാക്കല്ലേ ...ലൈറ്റ്  ഓഫ്‌  ചെയ്യ്   നമുക്ക്  കിടക്കാം ...

ലൈറ്റ് ഓഫ്‌ ചെയ്തു ....അവന്‍ കട്ടിലിന്റെ  അറ്റത്ത്‌ എന്തോ  വെളിച്ചം  പോലെ കണ്ടു...അവന്‍ എഴുന്നേറ്റ്  ലൈറ്റ്  ഇട്ടു...ദൈവമേ  ഒന്നുമില്ല ...തോന്നിയതാവും ....ആദ്യമായിട്ട്  പെണ്ണിന്റെ കൂടെ  കിടന്നതിന്റെ  ആവും ...2 എണ്ണം  അടിക്കണ്ടാതരുന്നു ...അവന്‍ ഓര്‍ത്തു ...അവന്‍ വീണ്ടും  കിടന്നു ...ദാ  വീണ്ടും വെളിച്ചം...അവന്‍ ചാടിയിറങ്ങി  ലൈറ്റ് ഇട്ടു...കട്ടിലിന്റെ അടിയില്‍  ഒക്കെ  നോക്കി...രേക്ഷയില്ല ....അവനു  എന്തോ  പോലെ തോന്നി ....

അവള്‍ യെക്ഷിയല്ല  എന്ന് ഉറപ്പു  വരുത്താന്‍  കിടക്കുമ്പോള്‍  അവന്‍ അവളെ  കെട്ടി പിടിച്ചു  കിടന്നു...അതാ  അവളുടെ  കാലിന്റെ അരികില്‍  നിന്നാണ്  തിളങ്ങുന്നത് ...അവന്‍ അവളോട്‌  പറഞ്ഞു...ഡി ഇവിടെ  എന്തോ ബാധ  ഉണ്ടുന്നു  തോന്നണു ...എന്തോ ഒരു വെളിച്ചം കാണുന്നു ...ഹ ഹ ഹ....അവള്‍ കുലുങ്ങി  ചിരിച്ചു ....ഒഴിഞ്ഞു  പോയ  പാല്‍ ഗ്ലാസ്‌ ഇപ്പൊ  താഴെ  വീഴുമോന്  പോലും അവന്‍ പേടിച്ചു ....അവള്‍ പറഞ്ഞു..." ഏട്ടാ ...പേടിക്കണ്ട ...അതെന്റെ  CUTEX ആണ്...flourescent ടൈപ്പ്  ആണ്...രാത്രിയിലെ  കാണാന്‍ പറ്റു...."


 അവന്റെ  മനസ്സില്‍ ഒരു മിന്നല്‍  ആഞ്ഞു ....ദൈവമേ  ഇവള്‍  എന്തിനാണാവോ  രാത്രി  മാത്രം കാണുന്ന  നെയില്‍  പോളിഷ്  ഇടുന്നെ ?? അവന്‍ തളര്‍ന്നുറങ്ങി ...രാവിലെ  അവളുടെ മൊബൈല്‍ sms ടുനെ  കേട്ടാണ്  അവന്‍ ഉണര്‍ന്നത് ....ടോണ്‍  അവന്റെ കാതുകളില്‍  മുഴങ്ങിക്കൊണ്ടിരുന്നു ...." Excuse me ma'am u hav a Text message.....excuse me ma'am u hav a x msg...excuse me ma'am u hav a sex msg...excuse me..."....

2 comments:

  1. ഇഷ്ടപ്പെട്ടു.. നടക്കാന്‍ സാദ്യത ഉള്ളത് തന്നെ.
    ഇത്ര അങ്ങോട്ട്‌ ഓര്‍ത്തടോക്സിക് ആയി ചിന്തിക്കില്ല എങ്കിലും അത്യാവശ്യം ഇതില്‍ നിന്നൊക്കെ വിട്ടു നില്‍കുന്ന കുട്ടിയെ നോക്കുന്നത് തന്നെ ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. :)

    ReplyDelete
  2. കാലം ഒരു വല്ലാത്ത കോലം

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks