Sunday, January 31, 2010

ഒരുത്തി

പണ്ട്  സ്കൂളില്‍    പഠിക്കുന്ന   കാലം ...ഒരു  2 km നടക്കാനുണ്ട് ...പാടങ്ങളും  കായലും  തോടുകളും  ഒക്കെ  നിറഞ്ഞ  ഒരു  പക്കാ  കുട്ടനാടന്‍  ഗ്രാമം ...അലുമിനിയം  പെട്ടിയും  തൂക്കി  ചെക്കന്മാരും ,വയലെറ്റ്  നിറത്തിലുള്ള  പായല്‍  പൂവും  പിടിച്ചു  നടക്കാന  പെണ്‍  കുട്ടികളും ...പാള  പുറത്തു  കേറി  ഇരിക്കാന  കുഞ്ഞി  പയ്യന്മാരും ...ഇന്ന്  വരെ  ചല  ചിത്രങ്ങളിലൊന്നും  അങ്ങനത്തെ  ഒരു  സീന്‍   ചിത്രീകരിച്ചു  കണ്ടിട്ടില്ല ...പാട  വരമ്പത്തെ  പുന്ന  മരത്തില്‍  കേറി  പുന്നയ്ക്കായ  പറിച്ചു ...അതിന്‍റെ  കര   അവിടിവിടെയായി  പറ്റിപ്പിടിച്ചിരിക്കും ...എല്ലാവരും  ചേര്‍ന്ന്  ഒരുമിച്ചാണ്  പോക്കും  വരവും ...ബാല്യത്തിന്‍റെ  നിഷ്കളംഗത ഒന്നുമല്ല  ചെയ്യുന്ന  വികൃതികളില്‍  ...

മത്തന്‍ ,കടവന്‍ ,നിഷ്ക്കു ,മാനസന്‍ അങ്ങനെ  ഉള്ള  ചെക്കന്മാരുടെ  ഗാങ്ങില്‍  പുതുതായി  എന്‍റെ  ക്ലാസ്സ്  മേറ്റ്‌  ആയി വന്ന  ഒരു  പെണ്ണിനേയും  കിട്ടി ...പാതി  വഴി  വരെ  കാണും  അവള്‍ ...അവളുടെ  കലപില  ശബ്ദം ...ലോക  പൊട്ടത്തരങ്ങള്‍ .... ഒക്കെ  അങ്ങനെ  പോയി ...സ്ത്രീകള്‍  കുടുംബ  ശ്രീ  കൂടുമ്പോളാണ്  നാട്ടില്‍  മിക്കവാറും  ഇത്രയ്ക്ക്  അലംബുണ്ടാകുന്നത്....


പിന്നെടെവേടെയോ  ഒക്കെ  വച്ച്  പലരും  പല  വഴി  പിരിഞ്ഞു ...

ഏതോ  ഒരു  എഞ്ചിനീയറിംഗ് അവധി കാലത്ത്  അങ്ങാടിയിലെ  കടത്തിണ്ണയില്‍  വായിനോക്കി  ഇരിക്കുമ്പോള്‍ ....ഡാ  വരുന്നു  നമ്മുടെ പഴയ  കക്ഷി ....മുടിയൊക്കെ  പാറി പറപ്പിച്ചു ,പടവലങ്ങ  ഉണക്കാനിട്ട  പോലെ  വേണ്ട  വരന്ന  ശെരിയാവില്ല .....ആകെ  മൊത്തം  ഒരു നയന്‍  താരയെ  ഉപ്പിലിട്ട  മാതിരി  ഉണ്ട് ...കൂടെ  പഠിച്ചതാണെങ്കിലും ,ആലുവ  മണപ്പുറത്ത്  വച്ച്  കണ്ട  പരിചയം  പോലും  അവള്‍  കാട്ടിയില്ല ...

അര  മണിക്കൂര്‍  നേരത്തെ  ഗ്രാമീണ  ഫാഷന്‍  ഷോ  യ്ക്ക്  ശേഷം ...നമ്മുടെ  യാന  വണ്ടിയില്‍  കേറി  അവള്‍  പോയ്‌  മറഞ്ഞു .....

അങ്ങനെ  അടുത്ത  വര്‍ഷം വീണ്ടും ഒരു അവധിക്കാലം ....വീട്ടിലിരുന്നു  പ്രത്യേകിച്ച്  പണിയൊന്നും  ഇല്ലാലോ ...വീണ്ടും  നമ്മ  പഴയ  കടത്തിണ്ണയിലേക്ക് ....ഇത്തവണ  കക്ഷി ...നയന്‍താരയെ  വെല്ലും ...രൂപത്തില്‍  അല്ല  ഭാവത്തില്‍ ...ഒരു  മൊബൈല്‍  കയ്യില്‍  പിടിച്ചു  കറക്കി  നില്‍ക്കാന  ആ  നില്പ്പോന്നു  കാണേണ്ടത്  തന്നെ  ആണ് ...ചില  നേരത്ത്  അവളിടുന്ന  ജീന്‍സ്  കണ്ടു  ടാക്സി  ഡ്രൈവര്‍  മാര്‍  പറയും ....ഇവള്‍  ജീന്‍സ് താഴെ   കെട്ടിയിട്ടിട്ട്  അതിലേക്കു  മുകളില്‍  നിന്നും  ചാടിക്കയരുകയാണെന്ന് ...ഒരുമാതിരി  ബ്രോയ്ലെര്‍  ചിക്കന്‍ പ്ലാസ്റ്റിക്‌  കാരി  ബാഗില്‍  വയ്ക്കുന്നത്  പോലെ തോന്നും ....


കക്ഷി  വീണ്ടും  വളര്‍ന്നു ...ഒരിക്കല്‍  ബസ്‌  സ്റ്റാന്‍ഡില്‍  വച്ച്  കണ്ടപ്പോള്‍  നാന്‍  ചോദിച്ചു ....അറിയുമോ  ആവൊ ???.........

പ്രതീക്ഷിച്ച  മറുപടി  കിട്ടി ..."ഇല്ലല്ലോ "...


പരിചയം  പുതുക്കാനൊന്നും  പോയില്ലാ ...അവസാനം ഇയിടെ  നാന്‍  അറിഞ്ഞു .....മഹതി  വേലിചാടി  വേളി കഴിച്ചിരിക്കുന്നു ...
കാലചക്രം  മനുഷ്യന്  മാറ്റം  വരുത്തും ....പക്ഷെ  എങ്ങനെ  ഉണ്ടാവുമോ ???

No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks