Thursday, March 15, 2012

മൂന്ന് പെണ്ണുങ്ങള്‍പക്വത ആകാത്ത പെണ്ണ്

കൂടെ പഠിച്ച പലരുടെയും വിവാഹ ഫോട്ടോ ഒക്കെ കണ്ടപ്പോള്‍ ഒന്നും ആലോചിക്കാണ്ട് ഞാന്‍ കുറെ മാട്രിമോണി സൈറ്റ് കളില്‍ പ്രൊഫൈല്‍ ഉണ്ടാക്കി ....ദിനവും കുറെ മാച്ചിംഗ് പ്രൊഫൈല്‍ കള്‍ വരുന്നു....കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ ഉണ്ടേല്‍ ഫേസ് ബുക്കില്‍ ഉണ്ടോന്നു നോക്കുന്നു...അങ്ങനെ അങ്ങനെ വായ്നോട്ടം തകൃതിയായ് നടക്കുകയാണ്...പിന്നെ അതും മടുത്തു...അങ്ങനെ ബോര്‍ ആയപ്പോള്‍ ദാ കിടക്കുന്നു....കൂടെ കോളേജില്‍ പഠിച്ച ഒരുതിടെ പ്രൊഫൈല്‍..........

നോക്കിയപ്പോള്‍ ...സിമ്പിള്‍ , ഫണ്‍ ലവിംഗ്, സൈലന്റ്, ട്രെഡിഷണൽ , ഗോഡ് ഫിയറിംഗ്....എന്നൊക്കെ കണ്ടു....കോളേജ് സമയത്ത് അവള് അങ്ങനെ ഒക്കെ തന്നെ ആരുന്നു....മാട്രിമോണി കൊടുക്കുന്ന കാര്യങ്ങള്‍ ജസ്റ്റ്‌ ഓപ്പോസിറ്റ് എടുക്കണം എന്ന് മാത്രം...ചെക്കന് ആറ് അടി പൊക്കം വേണം, സല്‍മാന്‍ ഖാന്‍ മസ്സില്‍ വേണം, വിദേശത്ത് ആവണം എന്നൊന്നും ഇല്ല...അതിനാല്‍ അവളെ നാറ്റിക്കണ്ട എന്ന് vechu....

അങ്ങനെ കുറച്ചു ആഴ്ചകള്‍ പോയി...ഇപോ മാച്ച് ഒക്കെ നോക്കുന്നത് കൂടെ വര്‍ക്ക്‌ ചെയ്യണ ചേട്ടന്മാര്‍ ആണ്...അതും കല്യാണം  കഴിഞ്ഞവന്മാര്‍.അവരാണേല്‍ ഫുള്‍ തെറി വിളി ആണ്...എല്ലാ പെണ്ണുങ്ങളും എഞ്ചിനീയറിംഗ് അല്ലേല്‍ MBA ...അങ്ങനെ നോക്കുമ്പോള്‍ അതാ പരിചയം ഉള്ള ഒരു മുഖം പുഞ്ചിരി പൊഴിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനില്‍.........
ശോ...അതും ഒരു സീനിയര്‍ പെണ്ണ്...പ്രൊഫൈല്‍ ഒക്കെ വിശദമായ് വായിച്ചു....അവളുടെ ക്ലാസ്സിലെ ഒരുതിടെ നമ്പര്‍ പൊക്കി വിളിച്ചു....അവളോട്‌ മറ്റവളുടെ നമ്പര്‍ വാങ്ങി...കൂട്ടുകാരിയോട് കാര്യങ്ങള്‍ വിശദമായ് പറഞ്ഞു..


അവളോട്‌ പറയണ്ട ഡയലോഗ് ഒക്കെ എഴുതി വെച്ച്  വിളിച്ചു...അവളെ "ചിഞ്ചു " എന്ന് വിളിക്കാം...ഞാന്‍ ഫോണ്‍ വിളിച്ചു...

"ചിഞ്ചു" അല്ലെ?
അതെ ആണല്ലോ...ആരാണെന്നു മനസിലായില്ലല്ലോ...

മനസിലാക്കാന്‍ ഇനിയും ടൈം ഉണ്ടല്ലോ...തോക്കില്‍ കേറി വെടി വെയ്ക്കാതെ കുട്ടി..

എടൊ...താന്‍ ആരാണെന്നും പറഞ്ഞ വിളിക്കുന്നെ? വെച്ചിട്ട് പോടോ?

ഹ...ചൂടാവാതെ കുട്ടി...ഞാന്‍ മാട്രിമോണി പരസ്യം കണ്ടിട്ട് വിളിച്ചതാണ്...പ്രൊഫൈല്‍ കണ്ടു...ഇഷ്ട്ടപ്പെട്ടു...അത്ര തന്നെ...

ഓ.....പുലി എലി ആയി...പെണ്ണ് അല്ലെ...തണുത്തു...

അല്ല...എന്‍റെ നമ്പര്‍ എവിടുന്നു കിട്ടി?

ഞാന്‍ പറഞ്ഞു....ഞാന്‍ ആദ്യം വീട്ടില്‍  സംസാരിച്ചിരുന്നു...അവര്‍ ആണ് നമ്പര്‍ തന്നത്...കുട്ടിയെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷേമിക്കണം...വീട്ടുകാര്‍  പറഞ്ഞു മോളോട് ഒന്ന് സംസാരിച്ചു നോക്ക് എന്ന്...

"അയ്യോ...സോറി ...ഞാന്‍ ഓര്‍ത്തു ആരേലും നമ്പര്‍ മാറി വിളിച്ചതാവും എന്ന്...എനിക്ക് കല്യാണ പ്രായം ഒന്നും ആയില്ല...അവര്   ചുമ്മാ കൊടുത്തതാ...ഞാന്‍ പഠനം കഴിഞ്ഞിട്ട് ഒരു കൊല്ലം ആയതേ ഉള്ളു...""

ഞാന്‍ മൌനം പാലിച്ചു....കുറച്ചു നേരത്തിനു ശേഷം പറഞ്ഞു..."പ്രൊഫൈല്‍ കണ്ടു...അമ്മയ്ക്കും ഇഷ്ട്ടമായ്...നാളും ചേരും...സംസാരിച്ചപ്പോള്‍ എനിക്കും ഇഷ്ട്ടമായ്...ഞാന്‍ കല്യാണ പ്രായം ആകും വരെ കാത്തിരിക്കാം"

പഞ്ച് ഡയലോഗ്....ലെവള്‍ കണ്‍ഫ്യൂഷന്‍ ആയി...

"അയ്യോ....ചേട്ടാ...ഞാന്‍ മനസ്സില്‍ കൂടി അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല...ഇവിടെ കുറച്ചു നാളുടെ അടിച്ചു പൊളിക്കണം...എന്നിട്ടേ ഉള്ളു...ഞാന്‍ വീട്ടില്‍  പറഞ്ഞു പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യിക്കാം..." അവള്‍ കട്ട്‌ ചെയ്തു...ഞാന്‍ തിരികെ വിളിച്ചു...എടുക്കുന്നില്ല...വീണ്ടും ട്രൈ ചെയ്തു കട്ട്‌ ആക്കുന്നു...

ഞാന്‍ മെസ്സേജ് അയച്ചു..."തനിക്കു ഇതൊരു കുട്ടിക്കളി ആകും...വീട്ടില്‍  പറഞ്ഞാല്‍ പ്രൊഫൈല്‍ ഡിലീറ്റ് ആകും...എന്നാലും മനസ്സില്‍ എന്തോ പോലെ...ഇനി എങ്ങനെ ആളുകളെ പറ്റിക്കരുത്...marriage is something  sacred, plz don't play with it"Replay..." please dont take it as bad ...ഞാന്‍ അറിഞ്ഞിട്ടല്ല അവര്‍  നമ്പര്‍ തന്നെ...sad smiley...ഞാന്‍ കൂട്ടുകാരിയെ വിളിച്ചു..."ഡാ...സംഗതി ഏറ്റു...അവള് ആകെ മൂഡ്‌ ഓഫ്‌ ആയി നടക്കുവാണ് ..." നടക്കട്ടെ...ഞാന്‍ അല്‍പ നേരം കഴിഞ്ഞു വിളിച്ചു....അവള്‍ കാള്‍ എടുക്കുന്നെ ഇല്ല....അവസാനം അവള്‍ വീട്ടിൽ  എങ്ങാനും വിളിച്ചാലോ??? ഞാന്‍ മെസ്സേജ് അയച്ചു...എന്‍റെ പേരും വെച്ച്....

പിന്നെ കാള്‍ എങ്ങോട്ട് വന്നു..."ഡാ...തെണ്ടി...ഞാന്‍ ആകെ പേടിച്ചു പോയി...വീട്ടില്‍  വിളിച്ചപ്പോള്‍  നമ്പര്‍ ബിസി...ഞാന്‍ ഓര്‍ത്തു അയാള് വിളിച്ചു വീട്ടില്‍  ചീത്ത വിളിക്കുവാന്നു....അവസാനം ഒരു ഡയലോഗ് ...."നീ ഇതു ആരോടും പറയല്ലേ....

...തുടരും....

No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks