Tuesday, February 9, 2010

ജോര്‍ളി

ജോര്‍ളി- ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു പേര് തന്നെ കേള്‍ക്കുന്നത്. അതും  പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. ഒരു  സാധു ചെക്കന്‍, പച്ചയ്ക്കും ഇല്ല പഴത്തിനും ഇല്ല എന്നൊക്കെ പറയുന്നത് പോലെ...ആള്‍ക്ക് പള്ളിലച്ചന്‍ ആവണമെന്നാണ് ആഗ്രഹം...അങ്ങനെ ഒരു ടൈപ്പ് ആരുന്നു...ടീച്ചര്‍ മാരെ ഞങ്ങള്‍ കമന്‍റ് അടിക്കുമ്പോള്‍ ഞങ്ങളെ ഉപദേശിക്കുന്ന ടൈപ്പ് ഒരു പയ്യന്‍സ്....നാളുകള്‍ക്കു ശേഷം അവനെ കഴിഞ്ഞ ഒരു ദിവസം കണ്ടു മുട്ടി. അതും ഒരു വിവാഹത്തിന് സദ്യ ഉന്നണ്ണ്‍ നില്‍ക്കുമ്പോള്‍. അവസാനമായി കണ്ടതും എങ്ങനെ ഒരു കല്യാണത്തിന് ആരുന്നു. അന്ന് ഒരു പള്ളിയില്‍ എന്നൊരു അമ്പലത്തില്‍.....എപ്പോള്‍ ആള്‍ക്ക് വല്യ മാറ്റം ഒന്നും വന്നിട്ടില്ല... പുള്ളിക്കാരന്‍ കോട്ടയത്ത്‌ ഒരു പേരെടുത്ത കോളേജില്‍ എം എസ് സി ക്ക് പഠിക്കുകയാണ്. അതും രസതന്ത്രം...പിന്നെ പുള്ളിക്കാരന്‍ വാചാലനായി. ആകെ പതിനാറു സീറ്റ് ആണ്,അതില്‍ ഇവന്‍ ഒരാള്‍ ഒഴികെ എല്ലാവരും പെണ്ണുങ്ങളാണ്...അവര്‍ ഒരുമിച്ചു സിനിമയും മറ്റും ഒക്കെ കാണാന്‍ പോകും,കറങ്ങാന്‍ പോകും എന്നൊക്കെ. പിന്നെ അദ്ദേഹം ഒരു ഹീറോ കണക്കെ അങ്ങനെ വിലസി നടക്കാന്. ആ വിഭാഗത്തില്‍ അവിടെ സാറുമ്മാര്‍ ആരുമില്ല അതും അദേഹത്തിന്റെ സങ്കടം ആണ്. ഒന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പോലും ആവില്ല. ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ട് എവടെ പോകാന്‍. ടീച്ചേര്‍സ് നു എല്ലാവര്‍ക്കും അവന്‍റെ മൊബൈല്‍ നമ്പര്‍ അറിയാം. ക്ലാസ്സില്‍ നമ്മടെ ജോര്‍ലി എത്തിയില്ലെങ്കില്‍ ഉടന്‍ വിളി വരും. ഒന്നെങ്കില്‍ ക്ലാസ്സിലെ പെണ്‍ കുട്ടികള്‍ അല്ലെങ്കില്‍ ടീച്ചേര്‍സ്. അവന്‍ പറയുന്നത് ഒരു കാലത്ത് എഞ്ചിനീയര്‍ മാറും ഡോക്ടര്‍ മാറും ഒക്കെ കൊണ്ട് പൊരുതി മുട്ടും. ഇങ്ങനെ സയന്‍സ് വിഷയങ്ങള്‍ എടുക്കാന്‍ ആളുകള്‍ കാണാതെ വരും. ഇപ്പോള്‍ തന്നെ അവനു പരീക്ഷ ഫീസ്‌ പോലും അടക്കണ്ട. എല്ലാം സര്‍വകലാശാല തരും...മാര്‍ക്ക്‌ ഒഴികെ....അത് വേണമെങ്കില്‍ പഠിക്കണം...പണ്ടാരമടങ്ങാന്‍ ആ പെണ്ണുങ്ങള്‍ ഒക്കെ ഫുള്‍ മനപ്പാഠം  പഠിക്കും,തനിക്കു അത് നടക്കില്ല.

അല്ലാത്തപ്പോള്‍ അവളുമാര്‍ ഒടുക്കത്തെ മെസ്സേജ് അയക്കലും മിസ്ഡ് കാള്‍ അടിയും ഒക്കെ ആണ്. എക്സാം അടുത്താല്‍ പിന്നെ മഷിയിട്ടു  നോക്കിയാല്‍ കിട്ടില്ല. അവളുമാര്‍ ട്രീറ്റ് ഒക്കെ നടത്തുമെങ്കിലും ഇങ്ങനെയാണ്. അവര്‍ക്ക് ബോര്‍ അടിക്കുമ്പോള്‍ മെസ്സ്സഗെ അയക്കും. ഫ്രീ കാള്‍ കിട്ടുമ്പോള്‍ വിളിക്കും...അങ്ങനെ അങ്ങനെ...കൂടാതെ അവന്‍ പള്ളിയില്‍ വേദപാഠം പടിപ്പിക്കനുണ്ട്. അതില്‍ ഒരു കുട്ടി ഒളിച്ചോടി കല്യാണം കഴിച്ചത്രെ. പെണ്ണ് അടിപൊളിയാണ്, പക്ഷെ ചെക്കന് അവളെക്കാള്‍ പത്തു വയസു കൂടുതല്‍ ആണ്. തന്നെ സഹായിക്കാന്‍ അവന്‍ പള്ളിയില്‍ വന്നപ്പോള്‍ എങ്ങെനെ ഒരു ചുറ്റിക്കളി ഉണ്ട് എന്ന് പാവം ജോര്‍ലി അറിഞ്ഞില്ല എന്നാ സങ്ങടവും അവനുണ്ട്. ഓര്‍ക്കുകയായിരുന്നു പള്ളിലച്ചന്‍ ആവേണ്ട അവന്‍റെ ഒരു അവസ്ഥ....

അവന്‍ തകര്‍ക്കുകയാണ്. പതിനഞ്ചു സുന്ദരിമാര്‍ക്കിടയില്‍. ഒരാളെ മുട്ടിച്ചു തരാന്‍ പറഞ്ഞു. അവന്‍ എന്നെ തല്ലിയില്ല എന്നെ ഉള്ളു. ആള് വന്‍ പോസെസ്സിവ് ആണുട്ടോ....വേണേല്‍ നെ എം എസ് സി ക്ക് ചേരാന്‍ പറഞ്ഞു.....

1 comment:

  1. nee b.tech kazhinju m.sc yku chernittu venam avidavum nasippikkaan.......... hmmmmmmmm

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks