Saturday, June 6, 2015

പ്രേമം

നിന്നെ ഒക്കെ കൊണ്ട് ഏതേലും ഒരു പെണ്ണിന് ഇതു വരെ ഒരു ഉപകാരം ഉണ്ടായിട്ടുണ്ടോ??? അവളുടെ  ആ ചോദ്യം  കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു .പച്ചയ്ക്ക് നാല് തെറി പറഞ്ഞാലോ എന്ന് ആലോചിച്ചു.പിന്നീടു  മറ്റൊന്ന് പറഞ്ഞു.


പണ്ടൊരിക്കൽ ജോലി ചെയ്തിരുന്ന സ്ഥലത്ത് ,ഒരുപാട് തരുണി  മണികളും മന്മദന്മാരും ഉണ്ടായിരുന്ന അവിടെ ഒരുത്തിക്ക് എന്നെക്കൊണ്ട് ഉപകാരം  ഉണ്ടായിട്ടുണ്ട്! ഉദ്ധിഷ്ട്ട  കാര്യത്തിനു ഭവതി ഉപകാര സ്മരണയും  സമർപ്പിച്ചിട്ടുണ്ട്. പക്ഷെ തെളിവു നല്കാൻ ഒന്നുമില്ല.

ഏതോ ഒരു ടൂർ സമയ  പാർട്ടിക്ക് ഓരോരുത്തരോടായി ഓരോന്നും ചോദിക്കണ  കൂട്ടത്തിൽ ഇവൾക്ക് ഒരു പണി കൊടുക്കാൻ ഇവളോട്‌ നല്ല സ്നേഹമുള്ള ഒരുത്തി ഒന്ന് ചോദിച്ചു. ഈ കൂട്ടത്തിൽ ഉള്ള ചെക്കന്മാരിൽ നിന്ന് ഒരാളെ   കല്യാണം കഴിക്കാൻ വീട്ടുകാർ അനുവദിച്ചാൽ ആരെ തിരഞ്ഞെടുക്കും  എന്ന്. അവൾ കാണാൻ മുറ്റ് ആയിരുന്നതിനാലും ചെക്കന്മാരുടെ പകൽ കിനാവായിരുന്നതിനാലും കുടിച്ച വെള്ളവും അടിച്ച മറ്റു പലതും രക്തത്തിൽ അലിഞ്ഞില്ലാതായി.
സകലരുടേയും  പഞ്ചേന്ദ്രിയങ്ങളും ലവളിൽ മാത്രമായി. സച്ചിൻ 99 ഇൽ നിൽക്കുന്ന ഒരു നിമിഷം പോലെ മഹാന്മാർ .

അവനവന്മാർ പരസ്പരം നോക്കി. അവളുമാരും അവന്മാരെ നൊട്ടക്കണ്ണീട്ടു നോക്കി ഉള്ള പൂസ് മൊത്തം കളഞ്ഞു. അവളുടെ മുഖം ആ നീല വെളിച്ചത്തിൽ വിളറി കാണപ്പെട്ടു. ആരാട ആ ഭാഗ്യവാൻ, അങ്ങനെ എല്ലാരും ഉല്പുളകം കൊണ്ട്.  സിക്സ്  പാക്ക് ഇല്ലത്തവന്മാരുടെ മീശകളും ഉണ്ടന്ന് നടിക്കുന്നവന്മാരുടെ മസിലുകളും മണപ്പന്മാരിൽ റൊമാൻസും  ഉണർന്നു. തരുണി മണി എല്ലാരെയും ഇടവിട്ട്  നോക്കി,ഓരോ കണ്ണുകൾ കൂട്ടി മുട്ടി  മാറുമ്പോഴും അടുത്തവൻ ആവേശഭരിതനായി. എല്ലാം മറന്നു 420 അടിചോണ്ടിരുന്ന അവനെ  ആ ഇരുട്ടിൽ അവൾ കണ്ടതും  കൂടെ ഇല്ല . വരികളിലെയും  പുൽ തകിടിയിലെയും ആളുകൾ തീർന്നു തുടർന്ന്. അവൾ ലൈറ്റ് ഇടിച്ചു. വെള്ളി വെളിച്ചത്തിൽ അവൾ പ്രഖ്യാപിച്ചു, ലവൻ  ഇവനാണ് എന്ന്.


ഗ്ലാസിലെ  തണുപ്പും പുറത്തെ തണുപ്പും എന്ന്നിട്ടും കൈ  വിയർത്തു .ആ കാപാലികന്മാരുടെ നോട്ടം മനസ് മടുപ്പിച്ചു. ഇവൾ ഇതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അതോ അവൾ  അടിച്ചിട്ട്  പറഞ്ഞതാണോ ??? ആകെ മൊത്തം ടോട്ടൽ കണ്ഫ്യൂഷൻ.ഒരു സൂചന പോലും ഉണ്ടായിട്ടില്ല.
420 വെറുതെ ആയി. അന്ന് രാത്രി അവന്മാരുടെ കീചകവധം എന്റെ നെഞ്ജാം കൂട്ടിൽ ആദി തീർത്തു. ഒന്ന് ഫോണ്‍ കൂടി ചെയ്യാത്ത തരുണിമണിക്ക് എങ്ങനെ  ആകും അങ്ങനെ തോന്നിയത്.

പലപ്പോഴും ചോദിക്കണം എന്ന് കരുതിയതാണ്, അവസരം  കിട്ടിയില്ല. അവസരം  ആ ചെറ്റകൾ നിഷേധിച്ചതാണ്. ഒരിക്കൽ  പോലും ഡ്യൂട്ടി സമയത്ത് അവന്മാർ എന്നെ  വിട്ടു  പിരിഞ്ഞില്ല.അങ്ങനെ ഒരിക്കൽ ആ എല്ലാം മതിയാക്കി മണലാരണ്യങ്ങൾ വിളിച്ചപ്പോൾ വേറെ ചേക്കേറി. മാസങ്ങൾ കടന്നു പോയി. എന്നോ ഒരിക്കൽ അവൾ ഫോണ്‍ വിളിച്ചു. നീ  എപ്പോളാ  നാട്ടിൽ വരണേ ? ഒന്ന് കാണണം എന്നുണ്ട്!


ആ വാചകങ്ങൾ ആയിരുന്നു പിന്നീടു പല  ദിവസങ്ങളിലും ജോലി തീർക്കാനുള്ള പ്രചോദനം. അങ്ങനെ  കേറി  പറന്നു  നാട്ടിലെത്തി. തറവാട്ടിലും വെട്ടൂരിലും കരിമ്പിൻ  കാലയിലുമൊക്കെ നടന്നു യാത്രാ ക്ഷീണം മാറ്റി ഭവതിയെ കാണാൻ യാത്ര ആയി. നീണ്ട  നേരത്തെ  ചിന്തകൾക്ക് വിട. എനിക്ക് ഒരു സഹായം വേണം, നീ  തന്നെ വന്നു  ഈ കാര്യം വീട്ടിൽ അവതരിപ്പിക്കണം, എനിക്ക് പേടിയാണ് പറയാൻ. അമ്മയ്ക്ക്  നിന്നെ അറിയാം, ഞാൻ  പണ്ട് പറയുമായിരുന്നു എല്ലാം.



ഹൃദയം പട പടാ ഇടിക്കുന്നത് കേൾക്കാതെ ഇരുപ്പിച്ച മിക്ക്സിക്ക്  നന്ദി.അപ്പോൾ  അവൾ പണ്ട് പറഞ്ഞത് വെറുതെ ആയില്ല. സത്യത്തിൽ ഇവൾക്ക് എങ്ങനെ ഒക്കെ ഉണ്ടായിരുന്നോ? എനിക്ക്  എന്നെ തന്നെ സഹിക്കാൻ പറ്റണില്ല. മകളേ അപ്പോ എങ്ങനെ ആണ് ഞാൻ അവതരിപ്പിക്കണ്ടേ ?എന്താന്നു പറയണം ?ഒറ്റയ്ക്ക് വന്നാൽ  പോരെ ? മുണ്ട് ഉടുത്ത്  വരണോ പാന്റ്സ് ഇട്ടു  വരണോ ?അനേകായിരം ചോദ്യങ്ങൾ മിന്നി! " ഇതാ അവിനാഷിന്റെ കാർഡ്‌ , നമ്പർ അതിലുണ്ട്  നീ  അവനോടോന്നു  സംസാരിക്ക്,അവനും  ടെൻഷൻ ഉണ്ട്, ഞങ്ങടെ ജാതകം  ചേരില്ല,അതാ  പ്രശ്നം "

ബ്ലും...കെട്ടിപ്പൊക്കിയ താജ്മഹൽ പട്ടിക്കൂട്ടിലെ എല്ലിൻ കഷ്ണം ആയി. ഭവതിക്ക് അപ്പോ പ്രണയം എന്നോട് അല്ലല്ലേ ? മുൻ കരുതലുകൾ തെറ്റിയില്ല. അല്ലേലും ഇതൊന്നും ആഗ്രഹിചൂടല്ലോ. അവൾക്ക് ഒരുത്തനെ ഇഷ്ടമാണ്, വീട്ടിൽ  അവതരിപ്പിക്കാൻ  ഒരു പ്രയാസം, ഞാൻ  ഒന്ന് അവതരിപ്പിച്ചു  കൊടുക്കണം. ചാപല്യമേ, നിന്നെ അംഗനയെന്നു  വിളിക്കുന്നു. പിന്നീടു അവള്ക്ക് പറ്റിയ ജാതകം അവനു ഉണ്ടാക്കി കൊടുത്ത്,അതിനു മുന്നേ അവൾടെ വീട്ടിൽ ചെന്ന് അവതരിപ്പിച്ച് പ്രാണ പ്രേയസികളെ ഒന്നാക്കി.


ഇനി  എന്ത് ഉളുപ്പ്. അവൾ ആയി  അവളുടെ അവിനാശായി. വീണു കിട്ടിയ ഒരവസരത്തിൽ അവളോട്‌ ചോദിച്ചു. അല്ല അപ്പോൾ  നീ അന്ന്  എന്തിനാ എന്റെ പേര്  പറഞ്ഞത് ???അവള്ക്ക് വീണ്ടും മൗനം. അത്  നീ അറിയണ്ട നിനക്ക് വിഷമം ആയാലോ. നിന്നോട് പലപ്പോഴും പറയണം എന്നുണ്ടായിരുന്നു, നിന്നെ പറ്റി കൊറേ നാൾ ഒരു വിവരവും ഇല്ലാരുന്നു അങ്ങനെ അങ്ങനെ. ഛെ ! അന്നേ മുട്ടണ്ടാതാർന്നു. "എനിക്ക്  ആ കൂട്ടത്തിൽ എല്ലാ  അലവലാതികളേയും കലിപ്പാരുന്നു,നീയും  അതിൽ ഇല്ലാന്നല്ല, പക്ഷെ ആ കാണാൻ കൊള്ളാവുന്ന അവന്മാര് വീട്ടുകാരേം എങ്ങാനും കൂട്ടി അച്ഛനെ കണ്ടാൽ,അച്ഛൻ  വീണു പോകും, ആ തെണ്ടികളിൽ  ആരേലും  ഒന്ന്  എന്റെ  തലേലും ആവും , നീ  ആകുമ്പോ പിന്നെ സീൻ ഇല്ലല്ലോ, നിനക്ക്  എന്തായാലും  എന്നെ കെട്ടിച്ചു  തരില്ലാന്നു എനിക്ക് നൂറു വട്ടം ഉറപ്പാരുന്നു"


ആകപ്പാടെ ജീവിതത്തിൽ ഒണ്ടായി എന്ന് ഞാൻ  എന്നോട് തന്നെ പറഞ്ഞ  പ്രേമം, ശോകം സോമൻ ! എന്തായാലും  എന്നെ കൊണ്ട് ഒരാൾക്ക് ഉപകാരം ഉണ്ടായില്ല എന്ന്  ഇനി പറയുല്ലല്ലോ!

കഥയാണ്...കഥാപാത്രങ്ങൾക്ക് ആരുമായും യാതൊരു സാദൃശ്യം ഇല്ല.




8 comments:

  1. വൗ!!!!!!ആസ്വദിച്ചു വായിച്ചു...തുടരെത്തുടരെ എഴുതൂ.ആശംസകൾ.

    ReplyDelete
  2. ശീർഷകത്തിനു താഴെയുള്ള വിവരണം വായിച്ചപ്പോൾ, വിമർശന കൂരമ്പുകൾ എയ്യാം എന്ന് കരുതിയാണ് വായന തുടങ്ങിയത്. പക്ഷേ, ഈ സംഭവം (ഐ മീൻ ഭാവന!) വളരെ രസകരമായി വിവരിച്ചിരിക്കുന്നു :)

    ReplyDelete
  3. ശെരിക്കും ആസ്വദിച്ചു... എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണക്കഥയിൽ ഏതാണ്ടിതുപോലൊരു ട്വിസ്റ്റ്‌ ഉണ്ടെന്ന്നാണ് കിംവദന്തി...കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് എഴുതാം.

    ReplyDelete
  4. @kochu- ethoke nadannathanu...pinne nadannathallann vech ezhuthi...

    @kunnikkuru- ezhuthu vayikkallo

    ReplyDelete
  5. Love is not love if it alters wen alteration finds

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. മനസ്സിൽ തട്ടി ബാബുവേട്ടാ please continue.

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks