Friday, February 12, 2010

മാത്ത്സ് ടീച്ചര്‍

എനിക്ക് പറ്റിയ മണ്ടത്തരത്തെ കുറിച്ചോ അതിനു വേണ്ടി ഞാന്‍ ഉണ്ടാക്കിയ അമളികളെ പറ്റിയോ ഓര്‍ത്തു ഞാന്‍ പശ്ചാതപിക്കാറില്ല. എന്തായാലും ഞാനായിട്ട് ഉണ്ടാക്കിയതല്ലേ. എനിക്കതിനെ ന്യായീകരിച്ചേ പറ്റു...അങ്ങനെ എടുത്തു പറയത്തക്ക മണ്ടത്തരം സംഭവിച്ചത് എഞ്ചിനീയറിംഗ് ജീവിതത്തിലെ ആദ്യത്തെ ആര്‍ട്സ് നു ആയിരുന്നു...ദൃശ്യ...അതായിരുന്നു ആര്‍ട്സ് ന്‍റെ പേര്...അതിലെ ഒരു ഐറ്റം ആണ് ആഡ്സാപ്...അതായതു അവര്‍ പറയുന്ന ഒരു വസ്തു വിപണനം ചെയ്യണം,അതിനായി നല്ല ഒരു പരസ്യം ഉണ്ടാക്കുകയും വേണം. പിന്നീടു മിസ്‌ വേള്‍ഡ് മത്സരം പോലെ അവസാനം ജട്ജെസ് ചില ചോദ്യങ്ങള്‍ ചോദിക്കും...അതിനൊക്കെ അനുസരിച്ചാണ് സമ്മാനം....

അങ്ങനെ മത്സരത്തിനു  3 മണിക്കൂര്‍  മുന്‍പ് ഞങ്ങള്‍ക്കുള്ള വസ്തു കിട്ടി. "തടി "  
സീന്‍ ഒന്ന്
ആദ്യരാത്രിയില്‍ ഒരു കാമുകനും കാമുകിയും കട്ടിലില്‍ ഇരിക്കുന്നു. ചീത്ത തടി ആയതിനാല്‍ കട്ടില്‍ ഒടിയുന്നു. ആദ്യരാത്രി കുളമാകുന്നു. അതെ ഞങ്ങടെ തടി ആയിരുന്നേല്‍ കട്ടില്‍ ഓടിയില്ലായിരുന്നു.

സീന്‍ രണ്ടു 
അച്ചു മാമന്‍ നടന്നു വരുന്നു. അദ്ദേഹം പറയുന്നു " പണ്ട് എന്‍റെ മാതാപിതാക്കള്‍ ഈ തടി ഉപയോഗിച്ച് തൊട്ടിൽ  കെട്ടിയിരുന്നേല്‍  കുട്ടികാലത്ത് ഞാന്‍ തൊട്ടിലില്‍ നിന്ന് വീണു ഇങ്ങനെ എന്‍റെ തോളു  വളയില്ലാരുന്നു. വീണ്ടും ഞങ്ങടെ തടി....

സാധനം കിടു....എന്തേലും ഒരു സമ്മാനം ഉറപ്പിച്ചു.....



അങ്ങനെ ഒന്ന് രണ്ടു സീനുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം കഴിഞ്ഞു. ഇനി ചോദ്യോത്തരമാണ് . ഞാനും വേദിയില്‍ കയറി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ലെ പോലെ വിധി കര്‍ത്താക്കള്‍  ചോദ്യം തുടങ്ങി. നീ  വേദിയില്‍ കേറി എന്ത്  വേണേലും  പറഞ്ഞോളു എന്ന്  സീനിയേര്‍സ്  പ്രോത്സാഹനം  നല്‍കി. വിധികര്‍ത്താക്കളില്‍ ഒരാള്‍ എന്നും നമ്മുട എകൂടെ വൈകിട്ട് ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ കളിക്കുന്ന ആളാണ്. ഒരു പാവം മനുഷ്യന്‍. അദ്ദേഹം പറഞ്ഞു എന്തായിത്??? എനിക്ക് ഒന്നും മനസിലായില്ലലോ???
ഞാന്‍ പറഞ്ഞു- സാറെ ചന്തി എവിടെയും ചിന്ത വേറെ വല്ലോയിടത്തും ആയാല്‍ എങ്ങനെ ആണ്. കണ്ട കാര്യം മനസിലാവില്ല. കാണികള്‍ ഒരു നിമിഷം സ്തബ്ദരായി. ഞാന്‍ അധികം ഒന്നും ആലോചിച്ചിരുന്നില്ല. വായില്‍ വന്ന വികടാ സരസ്വതി അങ്ങ് വിളമ്പി. എന്നും അത് വലിയ ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. ഇതിലും വല്യ വൃത്തികേടുകള്‍ കാണിക്കുകയും പറയുകയും ചെയ്യുന്ന ഒരു പാട് രക്ഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ഇവിടെ ഉണ്ട്.  ഞാന്‍ ഒന്ന് പറഞ്ഞപ്പോൾ  അത് ശുദ്ധ അഭാസതരം ആയിപ്പോയി.....
                      ആര്‍ട്സ് ഫെസ്ടിവല്‍ ഒക്കെ കഴിഞ്ഞു. വീണ്ടും പഴയ ബോറന്‍ ക്ലാസ്സുകളിക്ക്.  അതിന്ടെ ഒരു മിസ്‌ എന്നെ സ്റ്റാഫ് റൂമിലേക്ക്‌ വിളിപ്പിച്ചു. ഒരു മോക്ഷം ചീത്ത വിളി. തനിക്കു എവിടുന്നു കിട്ടി ഇത്ര  ധൈര്യം, അഹങ്കാരി,കുന്തം,കൊടചക്രം അങ്ങനെ പലതും...ആ സ്ത്രീ എന്നെ ശപിച്ചു എന്നാണ് എനിക്ക് തോന്നുന്നേ. ആ മിസ്സ്‌ പഠിപ്പിച്ച എഞ്ചിനീയറിംഗ് മാതസ് 3  എന്നാ വിഷയം പാസാവാന്‍ എനിക്ക് ഇന്നേ  വരെ കഴിഞ്ഞിട്ടില്ല.എന്തായാലും അടുത്ത തവണ കേറിയേ പറ്റു.

അത് കഴിഞ്ഞും ഞങ്ങള്‍ ക്രിക്കറ്റ്‌ കളിച്ചു....എങ്കിലും നമ്മുടെ ആ പഴയ സര്‍....ഇശ്വരാ പുള്ളിക്കാരന്‍ ബൌള്‍ ചെയ്യാന്‍ വന്നപ്പോള്‍...ഒന്നും പറയണ്ട....


പിന്നെ വേദിയില്‍ ആ ഐറ്റം വരാറുണ്ട് എപ്പോള്‍ ഞാന്‍ പങ്കെടുക്കാരുണ്ട്ടെങ്കിലും  ചോദ്യോത്തരത്തില്‍ ഞാന്‍ ഒഴിഞ്ഞു നില്‍ക്കും. കഴിഞ്ഞ ആര്‍ട്സ് നു ഞാന്‍ മലയാളം ജാം( ജസ്റ്റ്‌ എ മിനിറ്റ് ) കേറി. തുടര്‍ച്ചയായി ഒരു മിനിറ്റ് കിട്ടുന്ന വിഷയത്തെ  പറ്റി സംസാരിക്കണം. എനിക്ക് കിട്ടിയ വിഷയം....തരുമ്പോള്‍ തന്നെ സര്‍ ചിരിക്കുന്നുണ്ടായിരുന്നു. വിഷയം...." കുണ്ടിന്മേല്‍ ഇരിക്കും തവള കുട്ടന് കുന്നിന്മേല്‍ പറക്കാന്‍ മോഹം".  വിഷയം കിട്ടിയപ്പോലെ കാണികള്‍ ചിരി തുടങ്ങി....ഞാനും....പിന്നെ ഒന്നും താമസിച്ചില്ല....ഞാന്‍ മൈക്ക് കൈമാറി....മത്സരം വീണ്ടും നീണ്ടു....പിന്നെ കിട്ടിയ വിഷയങ്ങള്‍ അണ്ടിയും മാങ്ങയും ഒക്കെ ആരുന്നു....അതിനെ പറ്റി ഒന്നും പറയാണ്ടിരിക്കുന്നതാണ് ഭേതം..........

2 comments:

  1. ആ ചിത്രം ബാക്ക്ഗ്രൗണ്ടിലുള്ളതിനാൽ ചിലതു വയിക്കാൻ ബുദ്ധിമുട്ടുണ്ട്‌

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks