Wednesday, February 17, 2010

ഡോക്ടറോട് ചോദിക്കാം

 എഞ്ചിനീയറിംഗ്ജീവിതം നന്നായി ആസ്വദിക്കുന്ന ഒരു കുട്ടി ഒരു ആരോഗ്യ പക്തിയില്‍ ഡോക്ടറോട് ചോദിക്കാം എന്നതില്‍ അയച്ച ഒരു കത്തും അതിന്‍റെ മറുപടിയും......


പ്രിയ  ഡോക്ടര്‍  എഞ്ചിനീയറിംഗ് ഹോസ്റ്റലില്‍  നിന്നാണ്  ഞാന്‍  ഈ  കത്തെഴുതുന്നത് . എന്‍റെ  ജീവിതത്തിന്‍റെ താളം  മുഴുവന്‍  തെറ്റിയ  മട്ടിലാണ്‌ . ഓര്‍മ്മക്കുറവ്‌ ,അലസത ,അബദ്ധങ്ങള്‍  എന്നിവയാണ്  എന്നെ  ഇയിടയായി അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നും രാവിലെ എന്‍റെ ഫോണ്‍ ന്‍റെ അലാറം കേട്ടാണു ഇവിടുത്തെ മിക്ക ചെക്കന്മാരും എഴുന്നെല്ക്കുന്ന്തു പക്ഷെ ഞാന്‍ മാത്രം എഴുന്നെല്‍ക്കാറില്ല. പല്ല് തേയ്ക്കാന്‍ തന്നെ വളരെ മടിയാണ്,പോരാഞ്ഞു മിക്കവാറും ടങ്ക് ക്ലീനെര്‍ നു പകരം ഷേവിംഗ് റേസര്‍ ആണ് എടുക്കാറു.  സീനിയര്‍ ചേട്ടന്‍ മാരുടെ സഹവാസം മൂലം എനിക്കിപ്പോള്‍ ഗ്യാസ് ഉള്ള ഒരു പാനിയവും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂട്ടുകാരൊക്കെ കോള കുടിക്കുമ്പോള്‍ ദുഖത്തോടെയാണ് ഞാന്‍ അത് നോക്കിനില്‍ക്കുന്നത്. ഒരു സിപ്‌ എടുത്താല്‍  തന്നെ ഓക്കാനം വരുന്നു.

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് ഇയര്‍ ക്ലാസ്സിന്‍റെ അടുത്തുള്ള ടോയിലെറ്റില്‍ ഇടക്കിടെ പോകണം എന്നാ വിധത്തിലുള്ള ഒരു ശങ്ക. ഇടക്കിടെ മെക്കാനിക്കല്‍ ലാബിന്‍റെ അടുത്തുള്ള കൂളെറില്‍ നിന്ന് വെള്ളം കുടിക്കുവാന്‍ മാത്രം കലശലായ ദാഹം. ( ഡോക്ടര്‍ പ്രമേഹം വന്നാല്‍ അതിയായ ദാഹം ഉണ്ടാകുമെന്ന് കേട്ട്, അധികമായി  പഞ്ചാര അടിച്ചാല്‍ ഈ രോഗം വരുമോ?) . ടീചെര്‍സ്  ബോര്‍ഡില്‍ വരക്കുമ്പോള്‍ അവതാര്‍ സിനിമ 3D കണ്ണട വയ്ക്കാതെ കാണുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സൈഡ് സീറ്റില്‍ ഞാന്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ സേഫ്റ്റി പിന്‍ കൊണ്ട് ഞാന്‍ താഴെ പോവാതിരിക്കാന്‍ അടുത്തിരിക്കുന്നവന്റെ ഷര്‍ട്ടില്‍ കുത്തിയിടും. എന്നാല്‍ കഴിഞ്ഞ ആഴ്ച DSP യുടെ പീരിഡില്‍ ഞാന്‍ വീണു അവന്‍റെ ഷര്‍ട്ട് കീറിയതോടെ അവര്‍ അതും നിര്‍ത്തി. 3 ദിവസം തുടര്‍ച്ചയായി BINGO തൊട്ടിട്ടു പോലും എനിക്ക് ഇത്രയ്ക്ക് സങ്കടം വന്നിട്ടില്ല. പരീക്ഷ തലേന്ന് ഒഴികെ എനിക്ക് രാത്രി ഉറക്കം കുറവാണു. രാവിലെ ബാത്ത് റൂമില്‍ പോകുന്നതിനു പകരം മിക്കപ്പോളും ഞാന്‍ ചാറ്റ് റൂമില്‍ ആണ് ഞാന്‍ കയറുന്നത്.
        പ്രിന്സിപാള്‍ ന്‍റെ  റൂമിന് മുന്നില്‍ എത്തുമ്പോള്‍ എനിക്ക് വല്ലാത്തൊരു ആവേശമാണ് മനസ്സില്‍, പക്ഷെ ഒന്നും പുറത്തു വരാറില്ല. പുള്ളിക്കാരന് എന്നെ കാണുന്നത് അലര്‍ജി പോലെയാണ്. എന്ന് എന്നെ കണ്ടാലും അദ്ദേഹം വള്ളി പുള്ളി ചേര്‍ത്ത് മാത്രമേ  സംസാരിക്കുകയുള്ളൂ.  അധികം എഴുതാന്‍ സമയമില്ല. ഇപ്പോള്‍ തന്നെ 8 മിസ്ഡ് കാളും 10 ഓഫ്‌ ലൈന്‍ മെസ്സേജ് ഉം വന്നു കഴിഞ്ഞു. ഒരു സഹോദരനായി പരിഗണിച്ചു എത്രയും വേഗം ഈ കത്തിന് മറുപടി തരണം. ഭാഗ്യമുണ്ടെല്‍ വീണ്ടും കാണാം.

സ്വന്തം,
അപരന്‍.മറുപടി.....പ്രിയ സ്നേഹിതാ,
മറുപടി അയക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണം. ഞങ്ങള്‍ സമരത്തില്‍ ആയിരുന്നു. പിന്നെ നിങ്ങളുടെ ഇതേ ലക്ഷണങ്ങള്‍ തന്നെയുള്ള അനേകം കത്തുകള്‍ കിട്ടരുണ്ടെന്നു എന്‍റെ സ്നേഹിതന്മാരും പറഞ്ഞു. ഇതു കുടാതെ ബ്ലോഗ്‌ എഴുത്ത്, പാട്ടെഴുത്ത് തുടങ്ങിയവയും പൊതുവില്‍ കാണാറുണ്ട്.ഇതിനു മെഡിക്കല്‍ സയന്‍സില്‍ പ്രതിവിധി  ഇല്ല. എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത നിന്‍റെ വിധി എന്ന് കരുതുന്നതാണ്  നല്ലത്. Itch Guard എന്നാ ഒരു ഓഇന്‍മെന്‍റ് ഒരു പരുധി വരെ രോഗത്തിന് നല്ലതാണ്. സ്വയം ചികിത്സ നടത്തുന്നവര്‍ പെട്ടിക്കടകളില്‍ നിന്നും ലഭിക്കുന്ന 420  യോ  ചാലക്കുടി കാരുടെ ഇഷ്ട്ട പാനിയമോ കഴിക്കാവുന്നതാണ്. ആയുര്‍വേദത്തില്‍ നെല്ലിക്ക കൊണ്ടുള്ള ഒരു പ്രയോഗം ഇതിനായി പ്രതിപാധിക്കുന്നുണ്ട്. പക്ഷെ ഇതു മരുന്നയാലും അതിന്റെ കോഴ്സ് തീരാന്‍ 4 വര്‍ഷം എടുക്കുന്നതായി കണ്ടു വരുന്നുണ്ട്. ഈ രോഗികളുടെ കേസ് ഇല്‍ 5 വര്‍ഷമാണ്‌ സാധാരണ കണ്ടു വരുന്നത്. ക്ഷമയാണ് ഈ രോഗത്തിന്റെ ശ്വാശ്വത പ്രതിവിധി.

സ്നേഹപൂര്‍വ്വം,
ഡോക്ടര്‍

No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks