Tuesday, October 28, 2014

ചുംബന മേള

കഴിഞ്ഞ ആഴ്ച  ഒരു രാത്രിയിലാണ്‌ നാട്ടിലേക്ക്  പോവാൻ തമ്പാനൂർ ബസ്‌ സ്റ്റാൻഡിൽ എത്തിയത്.  ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്നൊക്കെ പത്ര വാർത്തകൾ പോലെ ബസ്‌ സ്റ്റാന്റ്. കുണ്ടും കുഴിയും പിന്നെ മഴ നനഞ്ഞതും കൂടെ ആയപ്പോൾ പൂഴി പായസം മിക്സ്‌. കംഫർട്ട് സ്റ്റേഷൻ എന്ന് വിളിക്കപ്പെടുന്ന മൂത്രപ്പുര ഇരുട്ടിന്റെ മറവിൽ ഒരു അകലെ മാറി ഒരു മൂലയ്ക്ക് സിഗരറ്റ് വലിക്കാർക്ക്  വേണ്ടി എന്നപോലെ നില്ക്കുന്നു. ഒരു അത്യാവശ്യം വന്നാൽ ഒരു സ്ത്രീ ജനം പോലും ആ നാല് അയല്പ്പക്കത്തു എത്തി നോക്കില്ല. സാക്ഷര സംസ്ഥാന തലസ്ഥാനത്തെ പ്രതിനിധികരിക്കുന്ന ഉത്തമ ഉദാഹരണം. ബഹു മുഖ്യൻ ആണ് ഉൽഘാടനം നിർവഹിച്ചത്. ഇരിക്കാൻ ഒരു കസേര പോലും ഇല്ല. കുടിവെള്ളം പോലുമില്ല.  പുറത്തിറങ്ങി, അവിടെ ആളുകൾ രഞ്ജിനി ഹരിദാസിന്റെ കുട്ടിയുണ്ടാകുമോ ഇല്ലെയോ എന്ന പൊതുജന  ജീവിതത്തെ താറുമാറക്കാവുന്ന  ചാനൽ ചർച്ചകളിൽ ആണ്.

കോഴിക്കോട്  ബസ്‌ സ്റ്റാന്റിന്റെയും  രാത്രി മുഖം വേറൊന്നാണ്‌. വെളിച്ചം മാറിയാൽ ഇരുട്ടിന്റെ ആത്മാക്കളുടെ കരങ്ങളാവും മാടി വിളിക്കുക്ക. സ്ത്രീ സമത്വം പ്രായോഗികമായ അപൂർവ്വം ചിലയിടം. സദാചാര  വാദികൾ കാണാത്ത പകൽ സത്യം.

എറണാകുളം പിന്നെ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. അമ്മച്ചി,അപ്പച്ചൻ,ചേട്ടത്തി,മാപ്പിള, നസ്രാണി എന്നൊക്കെ പേരിട്ട കടകളിൽ രാത്രികളിൽ ന്യൂ ജെൻ  ആളുകളെയും ഫാമിലികളെയും കാണാം. LKG അട്മിഷന് 50000 മുതൽ 200000 വരെ ആയ സ്കൂളുകൾ. ഷോപ്പിംഗ്‌ ബാഗിനെ മക്കളെക്കാൾ നന്നായി ചേർന്ന് അണയ്ക്കുന്ന അമ്മമാർ.


ഇതിന്റെ ഒക്കെ ഇടയിലാണ് ക്ഷുഭിത യൗവനങ്ങൾക്ക്  അവരുടെ ജീവിതത്തെ ഏറ്റവും അധികം ബാധിക്കുന്ന സദാചാര വാദികൾക്കെതിരെ ഉള്ള  പ്രതികരണം,
ചുംബന  മേള ഒക്കെ.
ചുംബന  മേളയിൽ പങ്കെടുക്കുന്ന എല്ലാവരും ആദ്യം അച്ഛൻ അമ്മമാർക്കും മുത്തശി മുത്തശൻമാർക്കും ഓരോ നല്ല ചുംബനങ്ങൾ നല്കി ചുംബന മേളയ്ക്ക് ഒപ്പം ഓരോ  ചുംബന ഓർമയ്ക്ക് ഒരോ മരം വെച്ച് പിടിപ്പിക്കാൻ അഭ്യർത്ഥന. അങ്ങനെ കേരളം ഒരു പൂങ്കാവനം ആയി മാറട്ടെ!








3 comments:

  1. പുതിയ പോസ്റ്റുകൾ ഒന്നും കാണുന്നില്ലല്ലോ.

    ReplyDelete
  2. പുതിയ പോസ്റ്റുകൾ ഒന്നും കാണുന്നില്ലല്ലോ.

    ReplyDelete
  3. arum vayikkanillallo...athondu adikam illa ipo

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks