Sunday, February 15, 2015

വാലന്റയിൻ ദിനം

വാലന്റയിൻ ദിനം ഓര്മകളുടെയാണ്.
പത്തിൽ പഠിക്കുമ്പോൾ അവനു ആ കുട്ടിയെ ഒരു പാട് ഇഷ്ടമായിരുന്നു, ഒരുമിച്ചു പഠിക്കുന്നു, കഴിക്കുന്നു,തല്ലു വാങ്ങുന്നു. അങ്ങനെ അങ്ങനെ നായകൻ അവളുമായി അഗാത പ്രണയത്തിൽ ആണ്. ഞങ്ങൾ ഒരുമിച്ചാണ് സൈക്കിളിൽ സ്കൂളിൽ പോകുന്നത്. ക്ലാസ്സിൽ മിനി ടീച്ചർ നുക്ലീയർ ഫുഷൻ പഠിപ്പിക്കുമ്പോൾ അളിയന്റെ ഫ്യൂസ് പോയി ഈത്ത ഒളിപ്പിച്ചു നൂറെ നൂറ്റി പത്തിൽ ഉറങ്ങുന്നുണ്ടാവും. അങ്ങനെ അവനു ഒരു ഇരട്ടപ്പേരിട്ടു ഒലുംബൻ. പേര് ഹിറ്റ്‌ ആയി, പഠിപ്പിക്കുന്ന മാഷ്മാർ വരെ ആ ചെല്ല പേര് വിളി തുടങ്ങി.പിന്നീട് വന്ന വാലന്റയിൻ ദിനത്തിൽ അവർ തമ്മിൽ അടി ഉണ്ടായപ്പോൾ അവൾ ആദ്യമായി ആ ചെല്ലപ്പേര് അവനെ വിളിച്ചു. അവളുടെ കിളി നാദത്തിൽ ആ വിളി കേട്ടതോടെ അവൻ തളര്ന്നു. ഹൃദയത്തിൽ ഒരായിരം സങ്ങടങ്ങൾ ബാക്കി വെച്ച് ആ പ്രണയം അവിടെ നിന്ന്. പത്തു വര്ഷങ്ങള്ക്ക് ശേഷം പിന്നീടൊരു വാലന്റയിൻ ദിനത്തിൽ കക്ഷി എന്നെ കുവൈറ്റിൽ നിന്നും വിളിച്ചു. നിന്നെ മറക്കാൻ പറ്റുമോ? എന്റെ സ്വപ്‌നങ്ങൾ തച്ചുടച്ച സാമദ്രോഹി, നിയിട്ടുതന്ന ആ പേര് കേൾകുമ്പോൾ എനിക്ക് തന്നെ എന്തോ പോലെ ആരുന്നു , അവള് കൂടി അത് വിളിച്ചപ്പോൾ ഞാൻ ഇല്ലാണ്ടായി അളിയാ. കഴിഞ്ഞ ലീവിന് ഞാൻ നാട്ടിൽ വെച്ച് അവളെ കണ്ടു, പഴയതിനേക്കാൾ ഏറെ സുന്ദരി ആയിരിക്കുന്നു അവൾ,അവള്ടെ കല്യാണം കഴിഞ്ഞു. എന്റെ അമ്മു മോളെയും ചിന്നു മോളെയും സ്വപ്നങ്ങളിൽ തന്നെ നശിപ്പിച്ച കഴുവേറി, അടുത്ത ലീവിന് നിന്നെ എടുത്തോളാം.
പിന്നീടുള്ള ഓര്മ ആദ്യമായി ക്യാമറ കയ്യില വെച്ച് തന്ന കൂട്ടുകാരന്റെ വാലന്റയിൻ ദിനം ആണ്. ജൂനിയർ പെങ്കോചിനോട് ചെക്കനു പ്രണയം. അവളുടെ കണ്ണുകളിൽ അവൻ മുൻ ജന്മങ്ങൾ കാണുന്നെന്നും ബസ് ഇറങ്ങി നടക്കുമ്പോൾ അവൾ തന്നെ തിരിഞ്ഞു നോക്കരുണ്ടെന്നും അസ്സെംബ്ലി ലൈനിൽ നിൽക്കുമ്പോൾ ഒളി കണ്ണ് ഇട്ടു നോക്കുമെന്നും വാതോരാതെ പറയും. അവൾ ക്ലാസ്സിന്റെ മുന്നില് നില്ക്കുന്നുണ്ട്, ഞാൻ ഫോട്ടോ എടുത്തൽ ആളുകള ശ്രദ്ധിക്കും നീ ഒന്ന് സഹായിച്ചേ പറ്റു. ഒരു ബെഞ്ചിൽ ഇരിക്കുന്ന അവന്റെ ദീന രോദനം എങ്ങനെ അവഗണിക്കും. ക്യാമറയുമായി ചെല്ലുമ്പോൾ ആ പറഞ്ഞ കുട്ടി തൂണിൽ ചാരി നില്കുന്നുണ്ട്, നല്ല പോസിൽ നാലഞ്ചു പടം എടുത്തു ചെക്കനു കൊടുത്തു. അന്ന് വൈകിട്ടത്തെ ലാബു തീരും വരെ നന്ദി അര്പ്പിച്ചു അവൻ. തിങ്കളാഴ്ച ക്ലാസ്സിൽ വന്നപ്പോൾ , താൻ HM നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് ഒരു ടീച്ചർ പറഞ്ഞു. ഒരു സിസ്റ്റർ ആണ് സാധനം,പെണ് കുട്ടിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തു, സ്കൂളിൽ ക്യാമറ കൊണ്ട് വന്നു,പെണ്‍കുട്ടികളോട് അപമര്യാദ കാണിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. സത്യാവസ്ഥ അമ്മച്ചിയോട്‌ പറഞ്ഞു, ഒന്നാം സാക്ഷിയെ വിളിപ്പിച്ചു. കാമുകന്റെ ജാള്യതയോടെ അവൻ കയറി വന്നു,സിസ്റ്റർക്ക് മുന്നില് കുമ്പസാരിക്കുന്നത് പോലെ അവൻ പറഞ്ഞു. "സിസ്റ്റർ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഞാൻ കഴിഞ്ഞ ആഴ്ചത്തെ കിട്ടാത്ത എക്സ്പെരിമെന്റ് ചെയ്യുകയായിരുന്നു". അങ്ങനെ പത്തു നാൽപതു കൊല്ലങ്ങൾക്ക് ശേഷം അച്ഛന് വീണ്ടും സ്കൂളിലേക്ക് ഒരു ഓഫർ ലെറ്റർ. പുള്ളി പുട്ട് പോലെ റിജെക്റ്റ് ചെയ്തു.
കോളേജിൽ ആദ്യമായി ഒരു പെണ് കിടാവ് ഇങ്ങോട്ട് മിണ്ടാൻ വന്നപ്പോൾ എനിക്ക് ഒറപ്പായി ലെവളുടെ തലയ്ക്ക് ഓളം തന്നെ. അവൾ നയം വ്യക്തമാക്കി! പ്രണയിക്കാം, പക്ഷെ ഇട്ടിട്ടു പോവുന്നെന് മുന്നേ ഒരു ഫോട്ടോ തരണം. ഒര്മയ്ക്കായി എന്ന് നിരീച്ചപോൾ വന്നു മറുപടി. ആ ഫോട്ടോയുമായി ഫോർട്ട്‌ കൊച്ചി വരെ പോകണം, കൊല്ലാൻ കൊട്ടേഷൻ കൊടുക്കില്ല, കയ്യോ കാലോ ഒരെണ്ണം വെട്ടി മാറ്റാൻ പറയണം. എനിക്കപ്പൊ കാണാല്ലോ താൻ ജീവിക്കുന്നത്!
കഴിഞ്ഞ വലെന്റയിൻ ദിനം. നാട്ടിലേക്ക് പോവാൻ തത്കാൽ കിട്ടിയില്ല, തത്കാലം ബസിൽ പോകാമെന്ന് വിചാരിച്ചു.കൊറേ നെരേം നിന്നിട്ടും ബസ്‌ വരുന്ന ലെക്ഷണം ഇല്ല. അകെ പാടെ അവിടെ ഇവിടെയി ചിതറി നില്ക്കുന്ന തരുണി മണികൾ ഒരു നേരം പോക്കായി. ബസ്‌ പാർക്ക്‌ ചെയ്തു. സീറ്റ്‌ നമ്പർ 6, വിന്ഡോ സീറ്റ്‌ ബൂക്കാൻ പറ്റിയില്ല. അഞ്ചാം നമ്പരിൽ അതാ ഒരു തരുണി മണി, ലെവളും കോയമ്പത്തൂർനു ആണ്. ട്രെയിനിലും ബസിലും സാദാരണ വല്യപ്പാൻമാരോ ഒക്കെ ആവും മിക്കപ്പോളും കമ്പനി. ഈ ബൂകിങ്ങിൽ ഇരിക്കനവന്മാർ ഫുൾ സാദാചാരവാദികൾആണെന്ന് തോന്നണു. അവള്ക്കും ട്രെയിന ടിക്കെന്റ്റ് കിട്ടിയില്ല, ബസ്‌ പുറപ്പെടാൻ പോകുകയാണ്, എന്ജിനെക്കൾ താളം എന്ഗഡ് വന്നു കേറിയത് pole. അപ്പോളാണ് ബസ്‌ ബൂകിംഗ്കാരൻ വന്നത്, " മാം ഇത് 9.30 ബസ്‌, ഉങ്ക ബസ്‌ 10 മണി ബസ്‌, ഉള്ളയെ വെയിറ്റ് പന്നുങ്കോ"! അഞ്ചാം നമ്പരിൽ പാൻ പരാഗിൽ കുളിച്ചു കുട്ടിക്കൂറ പൌഡർ ഇട്ട സെട്ട് വന്നമർന്നു. ബസ്‌ ഇടതു വശത്തേയ്ക്ക് ചെരിഞ്ഞ പോലെ തോന്നി!
Happy Valentines Day Guys!

4 comments:

 1. നന്നായിട്ടുണ്ട്‌.
  അമ്മുമോളും,അച്ചുമോളും പുനർജ്ജനിച്ചോ????
  .
  ധൃതിക്കു ചെയ്തതു കൊണ്ടായിരിക്കും പിശാചുക്കൾ അക്ഷരരൂപത്തിൽ അവിടവിടെ.

  ReplyDelete
 2. @sudhessh- ilya...avan ver ekalyanam akzhichu,avalum!

  @shahid- :-P

  ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks