Friday, February 24, 2012

"Busy WIth BIts"തുണ്ട്...
മെന്‍സ് ഹോസ്റെലിന്റെ ഓരോ ഇടനാഴികള്‍ക്കും  സുപരിചിതമായ  സാധനം...ജൂനിയര്‍ സീനിയര്‍ വക ഭേതമില്ലാതെ എല്ലാവര്ക്കും ഇഷ്ട്ടമായ ഐറ്റം...പലതരം തുണ്ടുകള്‍ പല സൈസില്‍ അവിടെ കിട്ടും...
          തെറ്റിദ്ധരിക്കണ്ട...ഞാന്‍ ബിറ്റ് നെ പറ്റിയാണ് പറയുന്നത്...നമ്മുടെ കോപ്പി അടിക്കണ ബിറ്റ്...3rd ഇയര്‍ ടൈം...ഓര്‍ക്കുട്ട് യുഗമെന്ന് വേണേല്‍ പറയാം...കാരണം യാഹൂ ചാറ്റില്‍ വല്ല മദാമ്മ ചോദിക്കുമ്പോള്‍ മാത്രം ആണ് FB എന്ന് കേള്‍ക്കണേ...അങ്ങനെ ഒരു സീരീസ്‌ എക്സാം ടൈമില്‍ ഞാന്‍ ഓര്‍ക്കുട്ട് സ്റ്റാറ്റസ് ഇട്ടു..." Busy With Bits" ...ഇതു കണ്ട ഒരു ഗസ്റ്റ് ലെച്ടുര്‍ ഒരു ആറടി ഉയരക്കാരന്‍ എന്നോട് ചോദിച്ചു..." ഡേയ് ബിറ്റ് കാണുന്ന നേരത്ത് നാലക്ഷരം പഠിച്ചൂടെ എന്ന് "...ഞാന്‍ പുള്ളിക്കാരനെ പറഞ്ഞു മനസിലാക്കി ഈ ബിറ്റ് ന്‍റെ മീനിംഗ്...
          തിങ്കളാഴ്ച രാവിലെ ഗ്രാഫിക്സ് ഹാളില്‍ എക്സാം എഴുതാന്‍ ഞാന്‍ ചെന്ന് . തുണ്ട് അടിക്കാന്‍ പറ്റിയ അന്തരീക്ഷം...വിനീത മിസ്സും സ്വപ്ന മിസ്സും...ഉള്ള ചീത്ത പേര് കൂട്ടാന്‍ തുനിയാതെ ഞാന്‍ facing  ഷീറ്റ് തിരികെ നല്‍കി പോന്നു...11 മണി ആയപ്പോള്‍ ആണ്ട്രൂസ് ചേട്ടന്‍ ഒക്കെ ഇരിക്കണ സ്ഥലത്ത് ചെന്ന്...അവിടെ എല്ലാവരും കാന്റീനിലെ പറ്റു ചായ കുടിക്കാന്‍ പോയിരിക്കുവാണ്...ഞാന്‍ ഒന്നും ആലോചിച്ചില്ല...ടേബിള്‍ ഇല്‍ ഇരുന്ന additional ഷീറ്റ് കുറച്ചങ്ങു പൊക്കി...നേരെ റൂമില്‍ ചെന്ന് ഉച്ചയ്ക്കുള്ള എക്സാം  ഫുള്‍ ആ പേപ്പറില്‍ എഴുതി...നന്നായ് വട്ടത്തില്‍ ചുരുട്ടി...ഷര്‍ട്ട്‌ ഒക്കെ ഇന്‍ ചെയ്തു സാധനം ഉള്ളില്‍ ആക്കി...

ഗ്രാഫിക്സ് ഹാളില്‍ കയറി...മോനേ...മനസ്സില്‍ ലഡ്ഡു പൊട്ടി...ഗസ്റ്റ് മിസ്സ്മാര്‍ ആണ് ക്ലാസ്സില്‍...ഞാന്‍ അധികം   പുറകിലും അധികം ഫ്രെന്ടിലും അല്ലാതെ ഒരിടത് നിലയുറപ്പിച്ചു...ഒരു മണിക്കൂര്‍ കൊണ് ട് ഞാന്‍ additional  ഷീറ്റ് ഒക്കെ കയറ്റി എക്സാം പൊളിച്ചടക്കി...അപ്പോഴാണ് നമ്മുടെ ഞായറാഴ്ച ചാറ്റ് ചെയ്ത സര്‍ വന്നത്...എന്‍റെ സ്റ്റാറ്റസ് കണ്ട സര്‍...എന്നെ അടിമുടി ആകെ നോക്കി....ഇതല്ല ഇതിന്റെ അപ്പുറം കണ്ടാവണ ഈ KK ജോസഫ്‌ എന്ന മട്ടില്‍ പുള്ളി എന്നെ വിടാനുള്ള ഒരു ഉദ്ദേശവും കണ്ടില്ല....എന്തായാലും തുണ്ടിന്റെ പേരില്‍ പുള്ളിക്ക് എന്നെ പോക്കന്‍ പറ്റില്ലാലോ എന്ന് കരുതി ഞാന്‍ ടൈം കളയുകയാണ്...


      എന്‍റെ പോക്കറ്റില്‍ ഇരുന്ന placement ഡ്രൈവ് നടന്ന ടൈം ലെ ബില്ലുകള്‍ ഒക്കെ ഞാന്‍ എടുത്തു നോക്കി...ഞാന്‍ അതെടുത്തു പാന്റ്സ് ന്‍റെ പോക്കറ്റില്‍ തിരുകി കയറ്റി...സര്‍ അത് കണ്ടു...വേള്‍ഡ് കപ്പ്‌ നേടിയ ടീമിലെ ശ്രീശാന്തിനെ പോലെ വനിതാ രത്നങ്ങളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു സര്‍ വന്നു എന്നെ പൊക്കി...എന്‍റെ പാന്റ്സ് ന്‍റെ പോക്കറ്റില്‍ നിന്നും പേപ്പര്‍ എടുപ്പിച്ചിട്ടു...മതി...ഇറങ്ങിക്കോ എന്ന് സര്‍ പറഞ്ഞു...


             റൂമിലെ പെണ്ണുങ്ങള്‍ എല്ലാം ബിറ്റ് അടിച്ചവനെ അന്യ ഗ്രഹ ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു...Prithwiraajine  പോലെ എന്‍റെ ജീവിതത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി...മിസ്സ്മാരെ എന്‍റെ പേപ്പര്‍ ഏല്‍പ്പിച്ചിട്ട് പുള്ളി എന്‍റെ പോക്കറ്റില്‍ നിന്ന് കിട്ടിയ പേപ്പര്‍ കള്‍ ഓരോന്നായി എടുത്തു...Netsavvy,Suburban ഞാന്‍ സ്വന്തമായ് ഉണ്ടാക്കിയഐറ്റംസ് തുടങ്ങിയ ബില്ലുകള്‍ കണ്ടു പുള്ളി അന്ധാളിച്ചു...മിസ്സ്‌ മാര്‍ ചിരിക്കാന്‍ തുടങ്ങി...പുള്ളിക്കാരന്‍ എന്നെ വിളിച്ചു...ഡേയ് നീ എത്ര പ്രാരബ്ദക്കാരന്‍ ആനുന്നു ഞാന്‍ അറിഞ്ഞില്ലടാ ...പാവം സര്‍... ഞാന്‍ പേപ്പറും കൊടുത്തു നടന്നകന്നു....

1 comment:

  1. ഒരുപാട് തവണ നിന്റടുത്ത് നിന്ന് തന്നെ കേട്ട കഥ ആയതു കൊണ്ട് ഒന്നും പറയുന്നില്ല. netsavvyക്കും മറ്റും footnotes കൊടുത്താൽ നന്നായിരുന്നു

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks