Monday, August 26, 2013

തഞ്ചാവൂർ
തമിഴ്നാട്ടിൽ വെച്ചാണ്‌ തന്ജാവൂരിനെ  പറ്റി കൂടുതൽ  അറിയാൻ കഴിഞ്ഞത്. പഴയ ഹിസ്റ്ററി  ക്ലാസ്സുകളിൽ കേട്ടറിഞ്ഞ ചോള പാണ്ഡ്യ   ചേര രാജാക്കന്മാർ  ഒക്കെ  ഓർമയിലേക്ക്  ഓടി വന്നു പോകുന്ന കൗതുക വാർത്തകൾ . ഒരുപാടു നാളത്തെ ആഗ്രഹത്തിന് ശേഷമാണ് തഞ്ചാവൂർ കാണാൻ സാധിച്ചത്. വേളാങ്കണ്ണി  എക്സ്പ്രസ്സ്‌ എന്ന  ഓമനപ്പേരിൽ പണ്ട് നിലഗിരി തേയില ചൊച്ചി തുറമുഖത്തു  എത്തിച്ചിരുന്ന Tea -Garden എക്സ്പ്രസ്സിൽ  യാത്ര പുറപ്പെട്ടു. രാത്രികാല വണ്ടി ആയതിനാലും ഡിസംബർ മാസമായതിനാലും വണ്ടിയിൽ നല്ല തിരക്കാണ്. രാത്രി 10 മണിക്ക് പുറപ്പെടുന്ന വണ്ടി  കാലത്തെ  ഏകദേശം 7.30 യോടെ ശ്രീരംഗം വഴി കടന്നു പോകും.ലോകത്തിൽ  ദിവസ പൂജ നടക്കുന്ന  ഏറ്റവും വലിയ അമ്പലമാണ് ശ്രീരംഗം. അവിടെ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് തഞ്ചാവൂർ പട്ടണത്തിലേക്ക്. കാവേരി നദിയുടെ അവശേഷിപ്പുകൾ നീർച്ചാലുകളിൽ  തുടിച്ചു തുടിച്ചു ഇല്ലാതാകുന്നത് കാണുമ്പോൾ സങ്കടം തോന്നും,പക്ഷെ കഠിന അധ്വാനത്തിലൂടെ പച്ചപ്പ്‌ പിടിച്ചു നിർത്തുന്ന പച്ച മനുഷ്യർ, പാരം കവുങ്ങ് തളിർ വെറ്റില ഏത്തവാഴ ...ഒരു ഉള്ളൂർ കവിതകൾ പോലെ തോന്നിപ്പോകും.


സ്റ്റേഷനിൽ നിന്ന് പെരിയ കോവിലിലേക്ക് നിറയെ വണ്ടികൾ കിട്ടും. ഏകദേശം 20 മിനിറ്റ് സഞ്ചരിക്കുമ്പോൾ തലയാട്ടി ബോമ്മകൾ നമ്മെ അമ്പലത്തിലേക്ക് മാടി വിളിക്കാൻ തുടങ്ങും. കവാടത്തിൽ നമ്മെ വരവേൽക്കുന്ന ഭീമാകാരനായ കേരളാന്തകൻ പ്രതിമയെ കാണാം. രാജാ രാജാ ചോളൻ കേരളത്തിനു മേൽ നേടിയ വിജയ സൂചകം ആണെന്ന് പറയപ്പെടുന്നു.

കോട്ടമതിലിനു ഉള്ളിലായി ക്ഷേത്ര സമുച്ചയം സ്ഥിതി കൊള്ളുന്നു. AD 1010 കൊണ്ട് പണി പൂർത്തിയാക്കിയ അമ്പലത്തിൽ ശിവ ലിന്ഗവും, നന്ദിയും, വിമാനവും എല്ലാം തന്നെ ഭീമാകാരം ആണ്, അതിനാൽ പെരിയ കോവിൽ ( The Big Temple )എന്നാണ്  വിളിക്കുന്നതുതന്നെ. ഏക ജാതിയിൽ പെട്ട കല്ലുകൾ കൊണ്ടാണ് ക്ഷേത്ര നിർമാണം.


6  മീറ്ററോളം നീളം  വരുന്ന നന്ദി കേശ്വര പ്രതിമ. ഒറ്റക്കല്ലിൽ തീർത്ത നന്ദിയ്ക്കു 20 ടണ്ണ്‍ ഭാരമുള്ളതായി അനുമാനിക്കുന്നു. ഉള്ളിൽ കാണുന്ന ശിവ ലിംഗം ഒരു മനുഷ്യൻറെ അത്ര വലിപ്പമുള്ളതാണ്. തഞാവൂർ ബ്രിഹദീശ്വരൻ നമ്മുടെ ഉള്ളിലുള്ള ആത്മാശം ആവാഹിചെടുക്കും അതിനാൽ ഗർഭിണികൾ ഇവിടെ അധിക നേരം നിന്നുകൂടാ എന്ന് ഒരാൾ പറയുന്നുണ്ടായിരുന്നു.

ക്ഷേത്ര ഗോപുരത്തിന് 200 അടിയിൽ മേലെ ഉയരമുണ്ട്,അതിനും മുകളിലാണ് വിമാന വെച്ചിരിക്കുന്നത്. 80 ടണ്ണ്‍ ഭാരമുള്ള ഈ ഒറ്റക്കൽ വിമാനം 200 അടിക്കു മുകളിൽ യാതൊരു കേടുപാടുകളും ഇല്ലാതെ പ്രതിഷ്ട്ടിച്ച രാജാ രാജാ ചോലന്റെ മനസിനെ നാം നമിച്ചു പോകും. പരസ്പര പൂരകമായ ശില്പങ്ങൾ ആണ് ഇരു വശങ്ങളിലും. യാതൊരു വിധ ജോയിൻറ്കൾ ഇല്ലാത്ത ഗോപുരം ഇന്നും ഒരു അത്ഭുതമാണ്. കൈലാസത്തിലെ മഹാ മേരുവിനെ പ്രതിനിധാനം ചെയ്യുന്നതാണ്‌ പ്രധാന ഗോപുരം. ഓരോ  ഭാഗത്ത്‌ നിന്നും ഓരോ വ്യൂ ആണു. കാറ്റിനെയും മഴയേയും പ്രകൃതി ക്ഷോഭങ്ങളെയും അതി ജീവിക്കാൻ പ്രാപ്തമാക്കുന്ന ആകാരമാണ് രാജാ രാജൻ ഇതിനു നല്കിയത്. കുമ്മായം,സുർകി,ഇരുമ്പ് തുടങ്ങി യാതൊന്നും തന്നെ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല.


ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. നന്ദി യുടെ മുകളിലുള്ള ചുമരിൽ ചിത്രകാരൻ പൂരകങ്ങളായി വരച്ച ചിത്രങ്ങൾ 1000 വർഷങ്ങൾ കഴിഞ്ഞിട്ടും അതെ നിറങ്ങളോട് കൂടേ ഇന്നും പുതുമയോടെ നില്ക്കുന്നു. പ്രകൃതിയിൽ കാണുന്ന ചെടികളുടെയും നിറമാർന്ന കല്ലുകളും ചാലിച്ചു ഉണ്ടാക്കിയ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ആധുനിക ഇന്ത്യൻ യുവാക്കളുടെ കരിയിലും ഇഷ്ട്ടികയിലും തീർത്ത ചിത്രങ്ങളും പ്രേമ അഭ്യർത്ഥനകളും ഈ ചുമരുകളെ നാണിപ്പിച്ചു  തുടങ്ങിയിരിക്കുന്നു.

ക്ഷേത്രത്തിൽ ഏകദേശം നൂറോളം ഭൂഗർഭ പാതകൾ ഉണ്ട്. രാജാ രാജാ കൊട്ടാരത്തിലെക്കും മറ്റു ക്ഷേത്രങ്ങളിലെക്കും കാവേരിയിലെക്കും ഈ പാതകൾ പോകുന്നു. യുദ്ധ തന്ത്രങ്ങളിൽ പെടുന്നതായതിനാൽ ഈ വഴികളെ പറ്റി ആർക്കും തന്നെ പിടിയില്ല. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചുനോക്കിയാൽ ഒരു പാട് വിസ്തൃതമായ ക്ഷേത്രംഗണം,ഒരായിരം ശൈവ രൂപങ്ങൾ ,നിരവധി ഉപദേവ പ്രതിഷ്ഠകൾ ഒക്കെയും നമ്മെ അവിടെ പിടിച്ചു നിർത്തും. ദേവനെ കണ്ട തൃപ്തി നമുക്ക് തോന്നില്ല, ക്ഷേത്രത്തോട് ആരാധന തോന്നി തുടങ്ങും.


ഇടനാഴികളിൽ ക്ഷേത്ര മര്യാദകൾ പാലിക്കാതെ ഒരുപാടു യുവ മിധുനങ്ങൾ പ്രണയത്തിൽ മുഴുകി ഇണ അരയന്നങ്ങളെ പോലെ സല്ലപിക്കുന്ന കാഴ്ചകൾ,ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം അവിടെ തന്നെ ഇരുന്നു കഴിക്കുന്ന ജനങ്ങൾ.അങ്ങനെ നിരവധി കാഴ്ചകളിലേക്ക് നമ്മെ കൊണ്ട് പോകും. ഈ ഇടനാഴികളുടെ തണുപ്പിൽ നെഞ്ച് ചേർത്ത് വെച്ച് അമ്പലം കാണേണ്ടത് തന്നെയാണ്.

നാലു മണിയോട് അടുത്തപ്പോൾ മഴ മേഘങ്ങൾ കൊണ്ട്  ഇരുൾ മൂടിയപ്പോൾ  കയ്യിൽ ഒരു ക്യാമറ ഇല്ലാത്തതിന്റെ സങ്കടം മനസ്സിൽ കിടന്നു. കടങ്ങൾ ഒരുപാടു ഉള്ളിലൊതുക്കി ഇനിയും കാണാമെന്നു മനസ്സിൽ വീണ്ടും വീണ്ടും ഉരുവിട്ട് തലയാട്ടി ബൊമ്മ കളുടെ നിലക്കാത്ത ആട്ടം പോലെ തിരികെ. അമ്പലങ്ങളുടെ നാട്ടിൽ നിന്നും ദൈവങ്ങളുടെ നാട്ടിലേക്കു.കിളി ജോത്സ്യം,തലയാട്ടി  ബൊമ്മകൾ,കേരളാന്തകൻ,ടി ഗാർഡൻ എല്ലാവർക്കും ഒരു ചെറിയ വിട

6 comments:

 1. ഇഷ്ടപ്പെട്ടു......., ഒരിക്കൽ പോകണമെന്ന് ഞാനും ആഗ്രഹിക്കുന്ന സ്ഥലമാണ്‌. റൂട്ട് കൃത്യമായി ഒന്ന് പറഞ്ഞ് തരുമോ?, തീവണ്ടി ഏതെല്ലാം, ഏത് സ്റ്റേഷൻ അങ്ങനെ ...

  ReplyDelete
 2. എറണാകുളം സൌത്തിൽ നിന്നും രാത്രി 10.05 നു പുറപ്പെടും 10.10 നു എറണാകുളം നോർത്തിൽ 10.35 നു ആലുവ 12 ത്രിശൂർ കാലത്ത് 7.30 ന് ട്രിച്ചി, 8.45 ന് തഞ്ചാവൂർ. തിരികെ വൈകിട്ട് 6.20 ന് തന്ജാവൂരിൽ നിന്നും മടക്ക ട്രെയിൻ. ഇടപ്പള്ളി,അങ്കമാലി,ചാലക്കുടി,ഇരിഞ്ഞാലക്കുട,വടക്കഞ്ചേരി,ഒറ്റപ്പാലം ഇവിടെ ഒക്കെ സ്റ്റോപ്പ്‌ ഉണ്ട്.

  ReplyDelete
 3. എഴുത്ത് കൊള്ളാം ഇനിയും എഴുതണം


  (ഹഹഹ...എന്നെക്കൊണ്ട് ഞാന്‍ മടുത്തു!)

  ReplyDelete
 4. തഞ്ചാവൂർ നല്ല സ്ഥലം

  ReplyDelete
 5. തഞ്ചാവൂർ നല്ല സ്ഥലം

  ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks