Saturday, October 13, 2012

അണ്ണന്‍


ചെന്നൈയില്‍ എന്റെ   വീടിനടുത്ത് താമസിക്കുന്ന നാഗര്‍ കോവിലുകാര നായ  ഒരു അണ്ണന്‍ ഉണ്ട്. പേര് മുരുകന്‍ . സ്വന്തമായുള്ള ആംബുലന്‍സ് ഓടിക്കുന്നു. എണ്ണ തെയ്ക്കാത്ത ചെമ്പന്‍ മുടികളുള്ള 2 കുട്ടികളുടെ അച്ഛന്‍ .  കാലത്തും വൈകിട്ടും അണ്ണന്‍  ഞങ്ങളുടെ റൂമില്‍ വരും . എന്നും ഓട്ടം ഉള്ളതിനാല്‍ എന്നും വീശുന്ന അണ്ണന്‍ .ഒറീസ മുതല്‍ കാസര്‍ഗോഡ്‌  വരെ അണ്ണന്‍ ശവം എത്തിക്കും. രാത്രി ഒരു കോര്‍ട്ടര്‍  അടിക്കാത്ത പക്ഷം ഉറക്കം കിട്ടില്ല അണ്ണന്.അക്കയെ കാണാതെ ഞങ്ങളുടെ റൂമില്‍ വന്നിരുന്നു മിക്കപോലും വെള്ളമടിക്കും. ഉപദേശിച്ചു,എന്നോട്  പറയും "നിങ്ങളൊക്കെ ഹിന്ദി പഠിക്കുന്നു, ഇവിടെ പഠിപ്പിക്കുന്നില, അതുകൊണ്ട്  മലയാളികള്‍ എല്ലായിടത്തും ഉണ്ട്, നാല് വരെ പഠിച്ച ഞാന്‍ അല്ലാരുന്നേല്‍  നല്ല നിലയില്‍ ആയേനെ"എന്നൊക്കെ.


വെള്ളമടിക്കുന്ന ദിവസം കശപിശ കേള്‍ക്കാം. നാട്ടിലെ കുടിയന്മാരെ പോലെ ചട്ടീയും കലവും ഒന്നും ഉടയ്ക്കില്ല, വണ്ടിയും എടുത്തൊരു പോക്ക് പോകും. ഒരുപ്പോക്ക് എന്ന മാതിരി. അണ്ണനെ കാത്തു മെട്രോ റെയില്‍ പണിക്കിടെയോ, അപകടപ്പെട്ടതോ ആയ ഒരു അന്യസംസ്ഥാന ജഡം കിടക്കുന്നുണ്ടാവും. അക്കയെ ഫോണ്‍ പോലും വിളിക്കില്ല. ഒരാഴ്ച  മുഖം  എടുക്കും തിരികെ എത്താന്‍ . ഇടയ്ക്ക് അക്ക ചോദിക്കും അണ്ണന്‍ വിളിച്ചോ എന്ന് .അണ്ണന്റെ കട്ട കമ്പനി ആയ  കോട്ടയം അച്ചായനോടാവും ചോദ്യം. അണ്ണന്‍ വരുമ്പോള്‍ പോണ്ടിചേരിന്നു ഒരു കേസ് മിനി ബീയര്‍ അല്ലെങ്കില്‍ ആന്ധ്ര യില്‍ നിന്നും നല്ല നാടന്‍ കോഴി ഒക്കെ കാണും. എന്നിട്ട്  കഥ തുടങ്ങും. ബംഗാളില്‍ നിന്നും കടുകെണ്ണ  ചേര്‍ത്ത്  വെളുത്തുള്ളി നിറയെ ഇട്ട കറിയും ചപ്പാത്തിയും തിന്നെന്നും കുറെ തിന്നിട്ടും അമ്പതു രൂപ പോലും ആയില്ല എന്നും ഈ ചെന്നൈ നഗരം നാശം പിടിച്ച ഇടം ആണെന്നും  പറയും.


അങ്ങനെ ഒരു ദിവസം റൂമിലെ അച്ചായന്റെ പിറന്നാളിന് ഒന്ന് കൂടാന്‍ തീരുമാനിച്ചു. പാണ്ടി ബീയറും OAB യും ഒക്കെ വാങ്ങി അണ്ണനെ വിളിച്ചു ഓസിനു സാധനം  കിട്ടിയാല്‍ മലയാളിക്കല്ല ഏതു  കുടിയനും സന്തോഷം ആകും എന്ന്‍ മനസിലായി. അണ്ണന്റെ മുഖം IPL ചിയര്‍  ഗേള്‍സിനെ പോലെ പുഞ്ചിരി തൂവുകയാണ്. ബിയര്‍ ചേര്‍ത്തു 4 5 എണ്ണം വിട്ട  അണ്ണന്‍ ഫോം ആയി.

അക്കയുമായി എന്തിനാണ് വഴക്കിടുന്നെ എന്ന്‍ ചോദിച്ചു. അക്കയ്കക് അണ്ണനെ സംശയം  ആണ്. അണ്ണനെ വിളിക്കുമ്പോള്‍ അണ്ണന്‍ ബിസിയാണ്, പഴയ ആംബുലന്‍സ് വിറ്റിട്ട് കിട്ടിയ കാശ് അണ്ണന്‍ ആര്‍ക്കോ  കൊടുത്തു,അണ്ണന്‍ വിളിക്കുന്നത് ഏതോ പെണ്ണിനെ ആണ്  എന്നൊക്കെ. ഇടയ്ക്ക് അണ്ണനെ നോക്കാന്‍ അന്ന്നന്റെ മോള് വന്നു .അവള്‍ പോയപ്പോള്‍ അണ്ണന്‍  പറഞ്ഞു തുടങ്ങിവന്നു പോയത് CID ആണ്, ഭാര്യയുടെ ചാരപ്പണി നടത്താനാണ് അവള്‍ വന്നത് എന്ന്‍ . അക്കയ്ക്ക് അണ്ണന്‍ അക്കയുടെ അനിയത്തിയുമായ്‌  ആണ്  ഫോണില്‍ സംസരിക്കണേ എന്ന് ഡൌട്ട് ആണ്. നാട്ടില്‍ നിന്നും അവളെ ചെന്നൈ യ്ക്ക് കൊണ്ട് വന്നത് അവളെ കാണാനാണ് ,അക്കയുടെ ചേട്ടന്റെ കൂടെ താമസിക്കണ അക്കയുടെ അമ്മയ്ക്ക് ഈ കാര്യം അറിയാം,അതിനാലാണ്  വീട്ടില്‍  വരുന്ന അമ്മ അണ്ണനെ  കണ്ടാലേ സ്ഥലം കാലിയാക്കുന്നത്. എന്നിട്ട് പറച്ചില്‍ തുടര്‍ന്ന്..


അണ്ണന്റെ പ്രേമ വിവാഹം ആയിരുന്നു. 2000 ഇല്‍ ലോകം അവസാനിക്കുമെന്ന് അണ്ണനോട് ആരോ പറഞ്ഞു . പിന്നെ ഒന്നും ആലോചിച്ചില്ല, ഇഷ്ട്ടപെട്ട പെണ്ണിന്റെ കൂടെ കുറച്ചു നാള്‍ എങ്കിലും താമസിക്കണം എന്ന് ആശിച്ചു 14  വയസു പ്രായം ഉള്ള അക്കയെ കടത്തി കൊണ്ട് പോയി കല്യാണം കഴിച്ചു  ചെന്നൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങി.

അക്കയുടെ അനിയത്തിക്ക് നാട്ടില്‍ വേറെ ഏതോ ജാതിയില്‍ പെട്ട ഒരുത്തനുമായ് പ്രേമം. കട്ട ജാതി സ്പിരിറ്റ്‌ ആണ് നഗര്‍ കോവില്കര്‍ക്ക്. അന്യ ജാതി വിവാഹം അപമാനം ആണ്. അണ്ണനും മൂത്ത      അളിയനും കൂടി പെണ്ണിനേയും അവളെ സപ്പോര്‍ട്ട്  ചെയ്യാനാ അമ്മയെയും കൂട്ടി അവിടുന്ന് പോന്നു. വണ്ടിയില്‍ ബഹളം ഉണ്ടാക്കിയ അമ്മയെ ചാക്കിലാക്കി ഡിക്കിയില്‍ ഇട്ടു. എന്നിട്ട് പെണ്ണിനെ വണ്ടിയില്‍ ഇരുത്തി അണ്ണന്‍ വണ്ടി ഓടിച്ചു പോരുകയാണ്. ഇടയ്ക്ക്  അവളോട്‌ അളിയന്‍ അതായതു അവളുടെ ചേട്ടന്‍ ചോദിച്ചു അവനെ കെട്ടണമോ എന്ന്. അവള്‍ പറഞ്ഞു "
എന്നെ കൊന്നാലും അവനെ വേണം എന്ന് .

അളിയനും അളിയനും ഒന്നും ആലോചിച്ചില്ല .വണ്ടി കാട്ടിലേയ്ക്ക് മാറ്റി നിര്‍ത്തി. അനിയത്തിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച്. അമ്മയെയും പൊക്കി പുറത്തിട്ടു. മണ്ണെണ്ണ  വീണപ്പോള്‍ തള്ള യ്ക്ക് ബോധം വന്നു. മനസലിഞ്ഞ അണ്ണന്‍ അളിയനെ സമാധാനിപ്പിച്ചു, അമ്മേം  മോളേം കൂട്ടി ചെന്നൈയ്ക്ക് വന്നു. അടങ്ങി ഒതുങ്ങി നിന്നില്ല്ലേല്‍ വീണ്ടും ഒരു യാത്ര പോകുമെന്നും പറഞ്ഞു.


സ്വന്തം മകനും മരുമകനും കൂടെ ആണ്  ഇങ്ങനെ ചെയ്തത് പിന്നെ  എങ്ങനയാണ്‌ അവര്‍ എന്നോട് സംസാരിക്കണേ ? അമ്മയെയും തന്നെയും കൊല്ലാതെ രക്ഷിച്ച അണ്ണനോട്  അവള്‍ക്ക് ബഹുമാനം ആണു. ഇക്കാര്യം എങ്ങനെയാണു ഞാന്‍ അവളോട്‌ പറയുക? അണ്ണന്‍ ഞങ്ങളോട് ചോദിച്ചു ? ഭാഗ്യം കേക്ക് മുറിക്കാന്‍ ടൈം  ആയി.ഇല്ലാരുന്നേല്‍  വീണ്ടും ബാര്‍ തുരപ്പിക്കേണ്ടി വന്നേനെ . ബോധം വന്നപ്പോള്‍ അണ്ണന്‍ എല്ലാം മറന്നു. ഓണര്‍ ചേട്ടന്റെ തെറി വേറെ.

5 comments:

 1. A different story from your usuals. Good :)

  ReplyDelete
 2. babu ithanalle annu paranja kadha.....e annane ithu vayikkunathinu munne kandathu nannayi.....

  ReplyDelete
 3. @farz- thnx

  @arun- he is the one...

  ReplyDelete
 4. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

  ഹഹ. അനുഭവവിവരണം രസമായി. കൊള്ളാം കേട്ടോ

  ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks