Monday, July 23, 2012

തട്ടത്തിന്‍ മറയത്ത്

തട്ടത്തിന്‍ മറയത്ത്



                  സണ്‍‌ഡേ   ആണ് പടം കാണാന്‍ പോയത്...മോര്‍ണിംഗ് ഷോ ടിക്കറ്റ്‌ കിട്ടിയില്ല...ഹൌസ് ഫുള്‍ ആണ് ...അവസാനം എങ്ങെനെയോ മാറ്റിനി ടിക്കറ്റ്‌ ഒപ്പിച്ചു....കാണാന്‍ വന്നതില്‍ അധികവും പെണ്ണുങ്ങള്‍ ആണ്...അടുത്തുള്ള കോളേജ് സ്ടുടെന്റ്സ് കൂട്ടമായി വന്നിരിക്കുന്നു....പിന്നെ ഉള്ളത് യുവ മിഥുനങ്ങള്‍ ആണ്...
പടം എഴുതി കാണിക്കുന്ന സ്റ്റൈല്‍ നന്നായിട്ടുണ്ട്...പടത്തിലെ വിവിധ സീനുകള്‍ ചിത്രകാരന്റെ ഭാവനയില്‍, പഴയ ഭരതന്‍ തിരകഥ സ്റ്റൈല്‍ കാണിക്കുന്നു...
                   വിനോദ് എന്ന സ്കൂള്‍ മാഷിന്റെ മകന് മുസ്ലിം പ്രമാണിയുടെ മകളില്‍ ഉണ്ടാകുന്ന അനുരാഗം ആണ് പ്രമേയം...കാമുകിയുടെ വീട്ടില്‍ രാത്രി പോകുന്ന ഹിന്ദു യുവാവിനെ ജന മൈത്രി പോലീസില്‍ എല്പ്പിക്കുന്നതില്‍ തുടങ്ങുന്നു, സ്വന്തം  പെണ്ണിനെ മോശമായി പറഞ്ഞ പോലീസെ കാരനെ പൊട്ടിക്കുന്ന ഒരു ക്ഷുഭിത യൌവനതിനോട്  പതിവ് പോലെ ആകാംഷ കുതികള്‍ ആയ മറ്റുള്ളവര്‍ പ്രേമകഥ ചോദിക്കുന്നു...ആയിഷയുടെയും(ഇഷ) വിനോദിന്റെയും( നിവിന്‍ ) അല്മാര്‍ത്ത പ്രണയത്തിനു കൂട്ട് നില്‍ക്കുന്ന ജന മൈത്രി പോലീസുകാരും സുഹൃത്തുക്കളും...


                      കൂട്ടുകാരന്റെ വീട്ടില്‍ വെച്ച് ഒരു കല്യാണ ചടങ്ങില്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ആയിഷയെ പ്രണയിക്കുന്ന പഠിക്കാന്‍ ഉഴപ്പനായ കോളേജ് യുവാവ്. സൌന്ദര്യം ആണ് പ്രണയം എന്ന ആധുനിക മലയാളിയെ വിളിച്ചോതുന്നു, സ്കൂള്‍ യുവജനോത്സവത്തില്‍ ഉപന്യാസം എഴുതാന്‍ വന്ന ആയിഷയെ  കൊതിച്ചു മലബാറില്‍ വീശുന്ന തണുത്ത കാറ്റുള്ള രാത്രിയില്‍ ഇഷ്ട്ടമാനെന്നു പറയുന്ന വിനോദും, എല്ലാ പ്രണയ കഥകളിലെ പോലെ നായികയുടെ പുറകെ നടക്കുന്ന സാങ്കല്പിക വില്ലനും ,പര്‍ദയ്ക്കുള്ളില്‍ പ്രണയം ഒളിപ്പിച്ചു വയ്ക്കാതെ പ്രണയം  തുറന്നു പറയുന്ന ആയിഷയും....വീട്ടില്‍ നിന്ന് പുറത്തു ചാടി സ്വന്തം കാലില്‍ നില്ക്കാന്‍ പര്‍ദ്ദ കട തുടങ്ങുന്ന വിനോദും, അല്പ സ്വല്പ രക്ഷ്ട്രീയ മത വികാരങ്ങളും സദാചാര പോലീസും ഒക്കെ ഉള്ള ചേരുവകളും, വിശുദ്ധ പ്രണയത്തിനു മുന്നില്‍ തോല്‍ക്കുന്ന ആയിഷയുടെ പ്രമാണിയായ ബാപ്പയും...ഇതാണ് പടം...

                       ജയിലില്‍ കിടന്നു പോലീസ് കാരനോട് ചീറിയടുത്ത ഒരു യുവാവിന്റെ ചേതോ വികാരം  വെറും പ്രണയമായ് കൊഴിഞ്ഞു എന്നാണ് പിന്നീടു  തോന്നിയത്.  സഹ നടന്‍മാര്‍ ആണ് പടം കുറച്ചു കൂടെ ഉഷാര്‍ ആക്കിയതെന്നു പറയാം, അനന്ത പുരി സ്ലാന്ഗ് പറയുന്ന SI  ആയി മനോജ്‌ K ജയനും തരക്കേടില്ലാത്ത അഭിനയവുമായി അബ്ദു,മനോജ്‌......... ഇവരും  പടത്തിലെ ഏറ്റവും നല്ല ഡയലോഗ് ആയി സ്രീനിവാസനും - " തട്ടത്തിന്‍ മറയത്ത്    വെയ്ക്കണ്ടാത് പെണ്ണിന്റെ വിശുദ്ധി ആണ്, അല്ലാതെ അവളുടെ സ്വപ്‌നങ്ങള്‍  ആവരുത് "-ചേര്‍ന്നതാണ്   പടം...


                          മലയാളത്തില്‍ ഈയിടെ ആണ് ഒരു ഫുള്‍  ടൈം റൊമാന്റിക്‌ ചിത്രം വരുന്നത്...അതിഭാവുകതമില്ലാത്ത നായകന്റെ സൌന്ദര്യം നായികയെക്കാള്‍ ഒപ്പിയെടുക്കുന്ന ചിത്രം, പലയിടത്തും വാരണം ആയിരത്തിലേ സൂര്യുടെ മാനരിസം കടന്നു വരുന്നുണ്ട് നായകന്, മലയാളം അറിയാത്ത നായികയെ കൊണ്ട് ഡബ്ബ്  ചെയ്യിച്ചത് നായികയുടെ നായികയുടെ തന്മയത്വം ഇല്ലാതാക്കി, ചെക്കന്മാരുടെ കയ്യടി വാങ്ങാനെന്ന പോലെ കാണിക്കുന്ന കമ്മ്യൂണിസ്റ്റ്‌ ചായ് വ് ,ചെഗുവേര, മൊബൈല്‍ പൈങ്കിളികള്‍, ഫേസ് ബൂകിംഗ് ഒക്കെ പടത്തിന് ചേര്‍ന്ന്. മ്യൂസിക്‌ (ഷാന്‍ റഹ്മാന്‍ ) എടുത്തു പറയണ്ടതാണ്. മുഴുവന്‍ സമയ പ്രണയം ആയതിനാലാവും മ്യൂസിക്‌ കൂടിയത്. ഗാനങ്ങള്‍ ഇമ്പം ആര്‍ന്നതാണ്.. beutiful നു ശേഷം ജോമോന്‍ ടി ജോസഫ്‌ ന്റെ നല്ലൊരു ക്യാമറ വര്‍ക്ക്‌.

                          കഥ ഒരു age  ഗ്രൂപ്പ്‌ ഉള്ളവര്‍ക്ക് മാത്രമായി ഒതുങ്ങി പോയി എന്നതാണ് പോരായ്മ. തീക്ഷ്ണമായ പ്രണയം അല്ല, വിശുദ്ധമായ പ്രണയമാണ്...ഉപന്യാസം എഴുതുന്നതില്‍ കഴിവ് തെളിച്ച നായികാ സ്റ്റേജ് ഇല്‍  ഗിറ്റാര്‍ വായിക്കുന്നതിന്റെ അതിശയോക്തി എന്താനുന്നു അറിയില്ല, പോലീസ് കാരനെ തല്ലിയ നായകന്‍ സദാചാര പോലീസുകാരോട് മൌനം പാലിക്കുന്നു...ഒന്ന് രണ്ടു കുറിക്കു കൊള്ളുന്ന ഡയലോഗ് ഇല്ലാതില്ല...മലര്‍വാടി വെച്ച് നോക്കുമ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്...ഇനിയും  നല്ല സിനിമകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.


No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks