Saturday, January 30, 2010

പാണിയേലി പോര്

പാണിയേലി പോര്

എറണാകുളം നഗരത്തിന്‍റെ തിരക്കില്‍ നിന്നും അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരു മനോഹരമായ പുഴയോരം. പണ്ട് ഇടമലയാര്‍ കാടുകളില്‍ നിന്നും ഈറ്റയും മറ്റുമായി കാലടി ഭാഗത്തേയ്ക്ക് പോകുവാന്‍ പെരിയാര്‍ മുറിച്ചു കടക്കണം. പുഴയുടെ താളം  തൊട്ടറിഞ്ഞ ഒരുവന് മാത്രമേ അത് സാധിക്കുകയുള്ളൂ. അങ്ങനെ പുഴയോട് പോരടിക്കുന്ന സ്ഥലം ആയതു കൊണ്ടാണ് എങ്ങനെ പേര് വന്നത്.

പെരുമ്പാവൂരില്‍ നിന്നും ആലുവ മുന്നാര്‍ റൂട്ടില്‍ ലേശം ഉള്ളിലായി ആണ്  സ്ഥലം. ബൈക്ക് യാത്രയാണ്‌ രസം. ഫാമിലി ട്രിപ്പ്‌ നടത്താനും പറ്റിയ സ്ഥലം ആണ്. പക്ഷെ ഫുഡ്‌ കരുതണം. വേനലില്‍ ആ പുഴയില്‍ മതിമറന്നു കിടക്കാന്‍ നല്ല രസമാണ്. സഹസികര്‍ക്കും ചെക്കന്മാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ സ്ഥലം. കോടനാട് ആന സങ്കേതം അതിനടുത്താണ്...






 പുഴ സുന്ദരി ആണെങ്കിലും അതിലേറെ അപകടകാരിയാണ്. വേനല്‍ കാലത്ത് പോലും നല്ല ഒഴുക്കാണ്. കഴിഞ്ഞ വേനല്‍ കാലത്ത് ഞങ്ങള്‍ കോളേജില്‍ നിന്നും അവിടെ ഒരു യാത്ര പോയിരുന്നു. പിന്നെ പറയണ്ടല്ലോ.രാവിലെ തന്നെ അവടെ എത്തി. ചെറിയൊരു പാസ് ഉണ്ട്,പക്ഷെ യാതൊരു വിധ സൌകര്യങ്ങളും അവിടെ ഇല്ല. അപകടം പറ്റിയാല്‍ നാട്ടുകാര്‍ എത്തിയാല്‍ ആയി. പക്ഷെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളില്‍ ആണെങ്കില്‍ കൂകി വിളിച്ചാല്‍ പോലും കേള്‍ക്കില്ല.

അന്ന് ഞങ്ങള്‍ വേനലിന്‍റെ കാഠിന്യം മൂലം ആവും ഒഴുക്കിനെ വക വയ്ക്കാതെ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി. വേനല്‍ ആയതിനാല്‍ അധികം വെള്ളംവും ഇല്ലാരുന്നു. പക്ഷെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര്‍ "വെള്ളത്തിലും" ആയിരുന്നു. അവന്മാരെ മേയ്ക്കാന്‍ ഞങ്ങള്‍ പെട്ട പാട്. ഈശ്വര എവിടെ വന്നാല്‍ ഞങ്ങള്‍ ഇത്രയ്ക്കും പോര് അടിക്കേണ്ടി വരുമെന്നോര്തില്ല. കൂടെ ഒരു നേച്ചര്‍ ക്ലബ്‌ പ്രേമിയും ഉണ്ടാരുന്നു. അവന്‍ അവിടിവിടെയായി അങ്ങനെ പ്രകൃതി സൌന്ദര്യം ആസ്വദിച്ച് നടന്നു .
അങ്ങനെ ഞങ്ങള്‍ എല്ലാവരും തകര്‍ക്കുകയാണ്. അങ്ങനെ ഇരിക്കുമ്പോള്‍ ഒരുത്തന്‍ പറഞ്ഞു. ഡാ നിനക്ക് ആ പുഴ നീന്തി കടക്കാമോ എന്ന്, കേട്ട പാതി കേള്‍ക്ക പാതി അതാ അവന്‍ ഒഴ്ഹുക്കിനൂ കുറുകെ നീന്തി തുടങ്ങി. തടിയനായ അവന്‍ വിചാരിച്ചില്ല ഒഴുകിപ്പോകുമെന്നു. പോരഞ്ഞു അകത്തും വെള്ളം പുറത്തും വെള്ളം. ആള്‍ ഒഴുകി അങ്ങ് പോയി. മുകളില്‍ നിന്നും അവന്മാര്‍ വിളിച്ചു "ബാബുവേ,ബാബുവേ"  ഞങ്ങള്‍ താഴെ നിന്നും കേള്‍ക്കുന്നത് പാമ്പേ പാമ്പേ എന്നാണ്. ഒഴുക്കിലൂടെ പാമ്പ് മുകളില്‍ നിനും ഒഴുകിവരുന്നതാണ് എന്ന് ഞങ്ങളും കരുതി. തടിയന്‍ ഒഴികി പോകുന്നത് കണ്ടു നമ്മുടെ നേച്ചര്‍ പ്രേമികൂടെ ചാടി.
 എന്ത് പറയാന്‍ നമ്മുടെ തടിയന്‍ ഒഴുകി ചെന്ന് നേരെ ഒരു പാറയില്‍ പിടിച്ചു. നേച്ചർ  പ്രേമി ഒഴുകി പോവുകയാണ്. താഴെ നിന്നും നോക്കിയാല്‍ അവന്‍ നീന്തുകയാണെന്നു തോന്നും.ഞങ്ങള്‍ക്ക് മനസിലായില്ല ഒഴുക്കില്‍ പെട്ടതാണ് എന്ന്. അവസാനം അവനും ഒരു പാറയില്‍ പിടുത്തം കിട്ടി. പക്ഷെ വെള്ളച്ചാട്ടത്തിന്റെ മറുകരയില്‍ ആയിപ്പോയി എന്ന് മാത്രം. അക്കരെ ചെന്ന് കക്ഷി വീണ്ടു പ്രകൃതി നിരീക്ഷണം ആരംഭിച്ചു. നല്ല ചൂടുണ്ടയിരുന്നതുകൊണ്ടും,സ്ഥലം നന്നായി ഇഷ്ട്ടപ്പെട്ടത്‌  കൊണ്ടും സമയം പോയതറിഞ്ഞില്ല. വേലിയേറ്റം ആവണം വെള്ളവും കൂടി തുടങ്ങി,മുട്ടൊപ്പം വെള്ളം ഉണ്ടായിരുന്ന വെള്ളം ഇപ്പോള്‍ മുടിയോളം ആയി എന്നൊക്കെ പറയാം.  അവസാനം ഞങ്ങള്‍ നടന്നു ക്രോസ് ചെയ്ത വെള്ളച്ചാട്ടം മുറിച്ചു കടക്കാന്‍ വയ്യാതായി. അടുത്തെങ്ങും ഒരു മനുഷ്യര് പോലുമില്ല. നദി അപകടകaരിയന്നു പറഞ്ഞ നാട്ടാരെ ഓര്‍ത്തു, നേച്ചർ പ്രേമിയും  പേടിച്ചു. ഞങ്ങടെ പക്കല്‍ ഒരു കയര്‍ പോലുമില്ല. സാഹസിക യാത്രകള്‍ എങ്ങനെ ആവണം. അങ്ങനെ ഞങ്ങള്‍ തന്നെ അവനെ രക്ഷിക്കാന്‍ ഇറങ്ങി. ഒഴുക്കില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ ഞങ്ങള്‍ നിന്ന്. പക്ഷെ ഞങ്ങള്‍ക്ക് നില്ക്കാന്‍ പോലും വയ്യാത്ത അവസ്ഥ. തിരികെ കയറി. എങ്ങനെ തിരികെയെത്തും എന്നാ പേടി.സമയം 5 മണി കഴിഞ്ഞു. എവിടോ നിന്നോ ഞങ്ങള്‍ കമ്പുകള്‍ സങ്കടിപ്പിച്ചു. പോര് നല്ല അപകടകാരി ആണ്. പയ്യന്മാര്‍ പോകുമ്പോള്‍ നന്നായി സൂക്ഷിക്കണം. വെള്ളമടി ഒഴിവാക്കിയാല്‍ തിരികെ വരം. അല്ലെങ്കില്‍ കൂടെ ഉള്ളവന്‍ വെള്ളമടിച്ചു മറ്റുള്ളവരെ കൂടെ അപകടത്തില്‍ ആക്കുന്ന അവസ്ഥ വരും. ഞങ്ങള്‍ക്ക്  പറ്റിയത് പോലെ. അവന്‍റെ അരികിലെത്തി ഞങ്ങള്‍, താഴേക്ക്‌ നോക്കിയപ്പോള്‍ അതാ കുമിളകള്‍ പൊങ്ങി വരുന്നു, ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അരികില്‍ വെള്ള ചാട്ടം തുടങ്ങുകയാണ്. അതായതു വല്യ ഒരു ഗര്‍ത്തം ആണ്. ഒന്ന് തെന്നിയാല്‍ ഞങ്ങള്‍ 4 പേരുടെയും കാറ്റ് പോയിന്നു നിരിച്ചാല്‍ മതി. അവന്റെ അരികിലെത്തി. അവന്‍ ഒരു പാറയുടെ പുറത്താണ്.ചാടികടക്കാന്‍ പറ്റാത്ത അകലം. നല്ല ആഴം ഉണ്ട് താനും,അങ്ങനെ ഞങ്ങള്‍ കയ്യിലിരുന്ന ഒരു വല്യ വടി എറിഞ്ഞു കൊടുത്തു. അങ്ങനെ അവന്‍ എങ്ങനെയോ ചാടി വീണു. ഞങ്ങള്‍ വിടാതെ പിടിച്ചു. നല്ല ഒഴുക്കുണ്ട് എങ്കിലും കൂടെ ഉള്ളവന്‍ ആണല്ലോ വലുത്.പിന്നെ ഒന്നും ഓര്‍ത്തില്ല. ആശാനെ ഞങ്ങള്‍ക്ക് തിരികെ കിട്ടി.
ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം! ഞങ്ങൾ പ്രകൃതിയോടു പ്രണാമം അർപ്പിച്ചു ??? അങ്ങനെ മനോഹരമായ ആ തീരത്തോട് ഞങ്ങള്‍ വിട വാങ്ങി. നിങ്ങളും പോവണം. കണ്ട അമ്യൂസ് മെന്റ് പാര്‍ക്ക്‌കളില്‍ പോയി കീശ കാളിയക്കുന്നതിലും എത്രയോ  നല്ലതാണു എങ്ങനെ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ കാണുന്നതും ആസ്വധിക്കുന്ന്തും.

1 comment:

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks