Saturday, July 25, 2015

CeeVeeBee

Try to bring  the act of photography from all the pictures I have  come across, the places I have visited , the nature  I like, the people I love and the Travel I miss.” 
Rise and Shine! The beginning of Life

Flamingos Landing
Flying Worm- Silent Valley National Park

Flamingos going for an Assembly





The Grandma and Kid

The Owner of My Initials- The First Portrait from Canon

Smile in Beach

Lords in train, hands in Vain!

Durgas Smile

Into the clouds!

Manju Warrier @ Fort Cochin Bienale


Miles to GO before I sleep

Nostalgia!

Thirsty Bangalore

Vel @ Valparai

Saturday, June 6, 2015

പ്രേമം

നിന്നെ ഒക്കെ കൊണ്ട് ഏതേലും ഒരു പെണ്ണിന് ഇതു വരെ ഒരു ഉപകാരം ഉണ്ടായിട്ടുണ്ടോ??? അവളുടെ  ആ ചോദ്യം  കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു .പച്ചയ്ക്ക് നാല് തെറി പറഞ്ഞാലോ എന്ന് ആലോചിച്ചു.പിന്നീടു  മറ്റൊന്ന് പറഞ്ഞു.


പണ്ടൊരിക്കൽ ജോലി ചെയ്തിരുന്ന സ്ഥലത്ത് ,ഒരുപാട് തരുണി  മണികളും മന്മദന്മാരും ഉണ്ടായിരുന്ന അവിടെ ഒരുത്തിക്ക് എന്നെക്കൊണ്ട് ഉപകാരം  ഉണ്ടായിട്ടുണ്ട്! ഉദ്ധിഷ്ട്ട  കാര്യത്തിനു ഭവതി ഉപകാര സ്മരണയും  സമർപ്പിച്ചിട്ടുണ്ട്. പക്ഷെ തെളിവു നല്കാൻ ഒന്നുമില്ല.

ഏതോ ഒരു ടൂർ സമയ  പാർട്ടിക്ക് ഓരോരുത്തരോടായി ഓരോന്നും ചോദിക്കണ  കൂട്ടത്തിൽ ഇവൾക്ക് ഒരു പണി കൊടുക്കാൻ ഇവളോട്‌ നല്ല സ്നേഹമുള്ള ഒരുത്തി ഒന്ന് ചോദിച്ചു. ഈ കൂട്ടത്തിൽ ഉള്ള ചെക്കന്മാരിൽ നിന്ന് ഒരാളെ   കല്യാണം കഴിക്കാൻ വീട്ടുകാർ അനുവദിച്ചാൽ ആരെ തിരഞ്ഞെടുക്കും  എന്ന്. അവൾ കാണാൻ മുറ്റ് ആയിരുന്നതിനാലും ചെക്കന്മാരുടെ പകൽ കിനാവായിരുന്നതിനാലും കുടിച്ച വെള്ളവും അടിച്ച മറ്റു പലതും രക്തത്തിൽ അലിഞ്ഞില്ലാതായി.
സകലരുടേയും  പഞ്ചേന്ദ്രിയങ്ങളും ലവളിൽ മാത്രമായി. സച്ചിൻ 99 ഇൽ നിൽക്കുന്ന ഒരു നിമിഷം പോലെ മഹാന്മാർ .

അവനവന്മാർ പരസ്പരം നോക്കി. അവളുമാരും അവന്മാരെ നൊട്ടക്കണ്ണീട്ടു നോക്കി ഉള്ള പൂസ് മൊത്തം കളഞ്ഞു. അവളുടെ മുഖം ആ നീല വെളിച്ചത്തിൽ വിളറി കാണപ്പെട്ടു. ആരാട ആ ഭാഗ്യവാൻ, അങ്ങനെ എല്ലാരും ഉല്പുളകം കൊണ്ട്.  സിക്സ്  പാക്ക് ഇല്ലത്തവന്മാരുടെ മീശകളും ഉണ്ടന്ന് നടിക്കുന്നവന്മാരുടെ മസിലുകളും മണപ്പന്മാരിൽ റൊമാൻസും  ഉണർന്നു. തരുണി മണി എല്ലാരെയും ഇടവിട്ട്  നോക്കി,ഓരോ കണ്ണുകൾ കൂട്ടി മുട്ടി  മാറുമ്പോഴും അടുത്തവൻ ആവേശഭരിതനായി. എല്ലാം മറന്നു 420 അടിചോണ്ടിരുന്ന അവനെ  ആ ഇരുട്ടിൽ അവൾ കണ്ടതും  കൂടെ ഇല്ല . വരികളിലെയും  പുൽ തകിടിയിലെയും ആളുകൾ തീർന്നു തുടർന്ന്. അവൾ ലൈറ്റ് ഇടിച്ചു. വെള്ളി വെളിച്ചത്തിൽ അവൾ പ്രഖ്യാപിച്ചു, ലവൻ  ഇവനാണ് എന്ന്.


ഗ്ലാസിലെ  തണുപ്പും പുറത്തെ തണുപ്പും എന്ന്നിട്ടും കൈ  വിയർത്തു .ആ കാപാലികന്മാരുടെ നോട്ടം മനസ് മടുപ്പിച്ചു. ഇവൾ ഇതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അതോ അവൾ  അടിച്ചിട്ട്  പറഞ്ഞതാണോ ??? ആകെ മൊത്തം ടോട്ടൽ കണ്ഫ്യൂഷൻ.ഒരു സൂചന പോലും ഉണ്ടായിട്ടില്ല.
420 വെറുതെ ആയി. അന്ന് രാത്രി അവന്മാരുടെ കീചകവധം എന്റെ നെഞ്ജാം കൂട്ടിൽ ആദി തീർത്തു. ഒന്ന് ഫോണ്‍ കൂടി ചെയ്യാത്ത തരുണിമണിക്ക് എങ്ങനെ  ആകും അങ്ങനെ തോന്നിയത്.

പലപ്പോഴും ചോദിക്കണം എന്ന് കരുതിയതാണ്, അവസരം  കിട്ടിയില്ല. അവസരം  ആ ചെറ്റകൾ നിഷേധിച്ചതാണ്. ഒരിക്കൽ  പോലും ഡ്യൂട്ടി സമയത്ത് അവന്മാർ എന്നെ  വിട്ടു  പിരിഞ്ഞില്ല.അങ്ങനെ ഒരിക്കൽ ആ എല്ലാം മതിയാക്കി മണലാരണ്യങ്ങൾ വിളിച്ചപ്പോൾ വേറെ ചേക്കേറി. മാസങ്ങൾ കടന്നു പോയി. എന്നോ ഒരിക്കൽ അവൾ ഫോണ്‍ വിളിച്ചു. നീ  എപ്പോളാ  നാട്ടിൽ വരണേ ? ഒന്ന് കാണണം എന്നുണ്ട്!


ആ വാചകങ്ങൾ ആയിരുന്നു പിന്നീടു പല  ദിവസങ്ങളിലും ജോലി തീർക്കാനുള്ള പ്രചോദനം. അങ്ങനെ  കേറി  പറന്നു  നാട്ടിലെത്തി. തറവാട്ടിലും വെട്ടൂരിലും കരിമ്പിൻ  കാലയിലുമൊക്കെ നടന്നു യാത്രാ ക്ഷീണം മാറ്റി ഭവതിയെ കാണാൻ യാത്ര ആയി. നീണ്ട  നേരത്തെ  ചിന്തകൾക്ക് വിട. എനിക്ക് ഒരു സഹായം വേണം, നീ  തന്നെ വന്നു  ഈ കാര്യം വീട്ടിൽ അവതരിപ്പിക്കണം, എനിക്ക് പേടിയാണ് പറയാൻ. അമ്മയ്ക്ക്  നിന്നെ അറിയാം, ഞാൻ  പണ്ട് പറയുമായിരുന്നു എല്ലാം.



ഹൃദയം പട പടാ ഇടിക്കുന്നത് കേൾക്കാതെ ഇരുപ്പിച്ച മിക്ക്സിക്ക്  നന്ദി.അപ്പോൾ  അവൾ പണ്ട് പറഞ്ഞത് വെറുതെ ആയില്ല. സത്യത്തിൽ ഇവൾക്ക് എങ്ങനെ ഒക്കെ ഉണ്ടായിരുന്നോ? എനിക്ക്  എന്നെ തന്നെ സഹിക്കാൻ പറ്റണില്ല. മകളേ അപ്പോ എങ്ങനെ ആണ് ഞാൻ അവതരിപ്പിക്കണ്ടേ ?എന്താന്നു പറയണം ?ഒറ്റയ്ക്ക് വന്നാൽ  പോരെ ? മുണ്ട് ഉടുത്ത്  വരണോ പാന്റ്സ് ഇട്ടു  വരണോ ?അനേകായിരം ചോദ്യങ്ങൾ മിന്നി! " ഇതാ അവിനാഷിന്റെ കാർഡ്‌ , നമ്പർ അതിലുണ്ട്  നീ  അവനോടോന്നു  സംസാരിക്ക്,അവനും  ടെൻഷൻ ഉണ്ട്, ഞങ്ങടെ ജാതകം  ചേരില്ല,അതാ  പ്രശ്നം "

ബ്ലും...കെട്ടിപ്പൊക്കിയ താജ്മഹൽ പട്ടിക്കൂട്ടിലെ എല്ലിൻ കഷ്ണം ആയി. ഭവതിക്ക് അപ്പോ പ്രണയം എന്നോട് അല്ലല്ലേ ? മുൻ കരുതലുകൾ തെറ്റിയില്ല. അല്ലേലും ഇതൊന്നും ആഗ്രഹിചൂടല്ലോ. അവൾക്ക് ഒരുത്തനെ ഇഷ്ടമാണ്, വീട്ടിൽ  അവതരിപ്പിക്കാൻ  ഒരു പ്രയാസം, ഞാൻ  ഒന്ന് അവതരിപ്പിച്ചു  കൊടുക്കണം. ചാപല്യമേ, നിന്നെ അംഗനയെന്നു  വിളിക്കുന്നു. പിന്നീടു അവള്ക്ക് പറ്റിയ ജാതകം അവനു ഉണ്ടാക്കി കൊടുത്ത്,അതിനു മുന്നേ അവൾടെ വീട്ടിൽ ചെന്ന് അവതരിപ്പിച്ച് പ്രാണ പ്രേയസികളെ ഒന്നാക്കി.


ഇനി  എന്ത് ഉളുപ്പ്. അവൾ ആയി  അവളുടെ അവിനാശായി. വീണു കിട്ടിയ ഒരവസരത്തിൽ അവളോട്‌ ചോദിച്ചു. അല്ല അപ്പോൾ  നീ അന്ന്  എന്തിനാ എന്റെ പേര്  പറഞ്ഞത് ???അവള്ക്ക് വീണ്ടും മൗനം. അത്  നീ അറിയണ്ട നിനക്ക് വിഷമം ആയാലോ. നിന്നോട് പലപ്പോഴും പറയണം എന്നുണ്ടായിരുന്നു, നിന്നെ പറ്റി കൊറേ നാൾ ഒരു വിവരവും ഇല്ലാരുന്നു അങ്ങനെ അങ്ങനെ. ഛെ ! അന്നേ മുട്ടണ്ടാതാർന്നു. "എനിക്ക്  ആ കൂട്ടത്തിൽ എല്ലാ  അലവലാതികളേയും കലിപ്പാരുന്നു,നീയും  അതിൽ ഇല്ലാന്നല്ല, പക്ഷെ ആ കാണാൻ കൊള്ളാവുന്ന അവന്മാര് വീട്ടുകാരേം എങ്ങാനും കൂട്ടി അച്ഛനെ കണ്ടാൽ,അച്ഛൻ  വീണു പോകും, ആ തെണ്ടികളിൽ  ആരേലും  ഒന്ന്  എന്റെ  തലേലും ആവും , നീ  ആകുമ്പോ പിന്നെ സീൻ ഇല്ലല്ലോ, നിനക്ക്  എന്തായാലും  എന്നെ കെട്ടിച്ചു  തരില്ലാന്നു എനിക്ക് നൂറു വട്ടം ഉറപ്പാരുന്നു"


ആകപ്പാടെ ജീവിതത്തിൽ ഒണ്ടായി എന്ന് ഞാൻ  എന്നോട് തന്നെ പറഞ്ഞ  പ്രേമം, ശോകം സോമൻ ! എന്തായാലും  എന്നെ കൊണ്ട് ഒരാൾക്ക് ഉപകാരം ഉണ്ടായില്ല എന്ന്  ഇനി പറയുല്ലല്ലോ!

കഥയാണ്...കഥാപാത്രങ്ങൾക്ക് ആരുമായും യാതൊരു സാദൃശ്യം ഇല്ല.




Wednesday, March 18, 2015

കടലും കാമുകിയും



പ്രണയിനി നദി പോലെയും കാമുകൻ കടൽ പോലെയുമാണോ?ഒരു ജീവിതകാലം കൊണ്ട് ആർജിച്ച പ്രാണൻ ഒരിക്കലും നേരിൽ കാണാത്ത ,എല്ലാ കാമുകിമാരും ഒഴുകിയെത്തുന്ന അനശ്വര പ്രണയിതാവിൽ അഭയം പ്രാപിക്കുന്നു.
പിന്നീടു അവളെയും  ആരും കാണാറില്ല, ഒട്ടനേകം കാമുകിമാരുടെ കണ്ണീർ വീണു അവനും ഉപ്പു രസം നിറഞ്ഞു...

Sunday, February 15, 2015

വാലന്റയിൻ ദിനം

വാലന്റയിൻ ദിനം ഓര്മകളുടെയാണ്.
പത്തിൽ പഠിക്കുമ്പോൾ അവനു ആ കുട്ടിയെ ഒരു പാട് ഇഷ്ടമായിരുന്നു, ഒരുമിച്ചു പഠിക്കുന്നു, കഴിക്കുന്നു,തല്ലു വാങ്ങുന്നു. അങ്ങനെ അങ്ങനെ നായകൻ അവളുമായി അഗാത പ്രണയത്തിൽ ആണ്. ഞങ്ങൾ ഒരുമിച്ചാണ് സൈക്കിളിൽ സ്കൂളിൽ പോകുന്നത്. ക്ലാസ്സിൽ മിനി ടീച്ചർ നുക്ലീയർ ഫുഷൻ പഠിപ്പിക്കുമ്പോൾ അളിയന്റെ ഫ്യൂസ് പോയി ഈത്ത ഒളിപ്പിച്ചു നൂറെ നൂറ്റി പത്തിൽ ഉറങ്ങുന്നുണ്ടാവും. അങ്ങനെ അവനു ഒരു ഇരട്ടപ്പേരിട്ടു ഒലുംബൻ. പേര് ഹിറ്റ്‌ ആയി, പഠിപ്പിക്കുന്ന മാഷ്മാർ വരെ ആ ചെല്ല പേര് വിളി തുടങ്ങി.പിന്നീട് വന്ന വാലന്റയിൻ ദിനത്തിൽ അവർ തമ്മിൽ അടി ഉണ്ടായപ്പോൾ അവൾ ആദ്യമായി ആ ചെല്ലപ്പേര് അവനെ വിളിച്ചു. അവളുടെ കിളി നാദത്തിൽ ആ വിളി കേട്ടതോടെ അവൻ തളര്ന്നു. ഹൃദയത്തിൽ ഒരായിരം സങ്ങടങ്ങൾ ബാക്കി വെച്ച് ആ പ്രണയം അവിടെ നിന്ന്. പത്തു വര്ഷങ്ങള്ക്ക് ശേഷം പിന്നീടൊരു വാലന്റയിൻ ദിനത്തിൽ കക്ഷി എന്നെ കുവൈറ്റിൽ നിന്നും വിളിച്ചു. നിന്നെ മറക്കാൻ പറ്റുമോ? എന്റെ സ്വപ്‌നങ്ങൾ തച്ചുടച്ച സാമദ്രോഹി, നിയിട്ടുതന്ന ആ പേര് കേൾകുമ്പോൾ എനിക്ക് തന്നെ എന്തോ പോലെ ആരുന്നു , അവള് കൂടി അത് വിളിച്ചപ്പോൾ ഞാൻ ഇല്ലാണ്ടായി അളിയാ. കഴിഞ്ഞ ലീവിന് ഞാൻ നാട്ടിൽ വെച്ച് അവളെ കണ്ടു, പഴയതിനേക്കാൾ ഏറെ സുന്ദരി ആയിരിക്കുന്നു അവൾ,അവള്ടെ കല്യാണം കഴിഞ്ഞു. എന്റെ അമ്മു മോളെയും ചിന്നു മോളെയും സ്വപ്നങ്ങളിൽ തന്നെ നശിപ്പിച്ച കഴുവേറി, അടുത്ത ലീവിന് നിന്നെ എടുത്തോളാം.
പിന്നീടുള്ള ഓര്മ ആദ്യമായി ക്യാമറ കയ്യില വെച്ച് തന്ന കൂട്ടുകാരന്റെ വാലന്റയിൻ ദിനം ആണ്. ജൂനിയർ പെങ്കോചിനോട് ചെക്കനു പ്രണയം. അവളുടെ കണ്ണുകളിൽ അവൻ മുൻ ജന്മങ്ങൾ കാണുന്നെന്നും ബസ് ഇറങ്ങി നടക്കുമ്പോൾ അവൾ തന്നെ തിരിഞ്ഞു നോക്കരുണ്ടെന്നും അസ്സെംബ്ലി ലൈനിൽ നിൽക്കുമ്പോൾ ഒളി കണ്ണ് ഇട്ടു നോക്കുമെന്നും വാതോരാതെ പറയും. അവൾ ക്ലാസ്സിന്റെ മുന്നില് നില്ക്കുന്നുണ്ട്, ഞാൻ ഫോട്ടോ എടുത്തൽ ആളുകള ശ്രദ്ധിക്കും നീ ഒന്ന് സഹായിച്ചേ പറ്റു. ഒരു ബെഞ്ചിൽ ഇരിക്കുന്ന അവന്റെ ദീന രോദനം എങ്ങനെ അവഗണിക്കും. ക്യാമറയുമായി ചെല്ലുമ്പോൾ ആ പറഞ്ഞ കുട്ടി തൂണിൽ ചാരി നില്കുന്നുണ്ട്, നല്ല പോസിൽ നാലഞ്ചു പടം എടുത്തു ചെക്കനു കൊടുത്തു. അന്ന് വൈകിട്ടത്തെ ലാബു തീരും വരെ നന്ദി അര്പ്പിച്ചു അവൻ. തിങ്കളാഴ്ച ക്ലാസ്സിൽ വന്നപ്പോൾ , താൻ HM നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് ഒരു ടീച്ചർ പറഞ്ഞു. ഒരു സിസ്റ്റർ ആണ് സാധനം,പെണ് കുട്ടിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തു, സ്കൂളിൽ ക്യാമറ കൊണ്ട് വന്നു,പെണ്‍കുട്ടികളോട് അപമര്യാദ കാണിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. സത്യാവസ്ഥ അമ്മച്ചിയോട്‌ പറഞ്ഞു, ഒന്നാം സാക്ഷിയെ വിളിപ്പിച്ചു. കാമുകന്റെ ജാള്യതയോടെ അവൻ കയറി വന്നു,സിസ്റ്റർക്ക് മുന്നില് കുമ്പസാരിക്കുന്നത് പോലെ അവൻ പറഞ്ഞു. "സിസ്റ്റർ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഞാൻ കഴിഞ്ഞ ആഴ്ചത്തെ കിട്ടാത്ത എക്സ്പെരിമെന്റ് ചെയ്യുകയായിരുന്നു". അങ്ങനെ പത്തു നാൽപതു കൊല്ലങ്ങൾക്ക് ശേഷം അച്ഛന് വീണ്ടും സ്കൂളിലേക്ക് ഒരു ഓഫർ ലെറ്റർ. പുള്ളി പുട്ട് പോലെ റിജെക്റ്റ് ചെയ്തു.
കോളേജിൽ ആദ്യമായി ഒരു പെണ് കിടാവ് ഇങ്ങോട്ട് മിണ്ടാൻ വന്നപ്പോൾ എനിക്ക് ഒറപ്പായി ലെവളുടെ തലയ്ക്ക് ഓളം തന്നെ. അവൾ നയം വ്യക്തമാക്കി! പ്രണയിക്കാം, പക്ഷെ ഇട്ടിട്ടു പോവുന്നെന് മുന്നേ ഒരു ഫോട്ടോ തരണം. ഒര്മയ്ക്കായി എന്ന് നിരീച്ചപോൾ വന്നു മറുപടി. ആ ഫോട്ടോയുമായി ഫോർട്ട്‌ കൊച്ചി വരെ പോകണം, കൊല്ലാൻ കൊട്ടേഷൻ കൊടുക്കില്ല, കയ്യോ കാലോ ഒരെണ്ണം വെട്ടി മാറ്റാൻ പറയണം. എനിക്കപ്പൊ കാണാല്ലോ താൻ ജീവിക്കുന്നത്!
കഴിഞ്ഞ വലെന്റയിൻ ദിനം. നാട്ടിലേക്ക് പോവാൻ തത്കാൽ കിട്ടിയില്ല, തത്കാലം ബസിൽ പോകാമെന്ന് വിചാരിച്ചു.കൊറേ നെരേം നിന്നിട്ടും ബസ്‌ വരുന്ന ലെക്ഷണം ഇല്ല. അകെ പാടെ അവിടെ ഇവിടെയി ചിതറി നില്ക്കുന്ന തരുണി മണികൾ ഒരു നേരം പോക്കായി. ബസ്‌ പാർക്ക്‌ ചെയ്തു. സീറ്റ്‌ നമ്പർ 6, വിന്ഡോ സീറ്റ്‌ ബൂക്കാൻ പറ്റിയില്ല. അഞ്ചാം നമ്പരിൽ അതാ ഒരു തരുണി മണി, ലെവളും കോയമ്പത്തൂർനു ആണ്. ട്രെയിനിലും ബസിലും സാദാരണ വല്യപ്പാൻമാരോ ഒക്കെ ആവും മിക്കപ്പോളും കമ്പനി. ഈ ബൂകിങ്ങിൽ ഇരിക്കനവന്മാർ ഫുൾ സാദാചാരവാദികൾആണെന്ന് തോന്നണു. അവള്ക്കും ട്രെയിന ടിക്കെന്റ്റ് കിട്ടിയില്ല, ബസ്‌ പുറപ്പെടാൻ പോകുകയാണ്, എന്ജിനെക്കൾ താളം എന്ഗഡ് വന്നു കേറിയത് pole. അപ്പോളാണ് ബസ്‌ ബൂകിംഗ്കാരൻ വന്നത്, " മാം ഇത് 9.30 ബസ്‌, ഉങ്ക ബസ്‌ 10 മണി ബസ്‌, ഉള്ളയെ വെയിറ്റ് പന്നുങ്കോ"! അഞ്ചാം നമ്പരിൽ പാൻ പരാഗിൽ കുളിച്ചു കുട്ടിക്കൂറ പൌഡർ ഇട്ട സെട്ട് വന്നമർന്നു. ബസ്‌ ഇടതു വശത്തേയ്ക്ക് ചെരിഞ്ഞ പോലെ തോന്നി!
Happy Valentines Day Guys!

Tuesday, October 28, 2014

ചുംബന മേള

കഴിഞ്ഞ ആഴ്ച  ഒരു രാത്രിയിലാണ്‌ നാട്ടിലേക്ക്  പോവാൻ തമ്പാനൂർ ബസ്‌ സ്റ്റാൻഡിൽ എത്തിയത്.  ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്നൊക്കെ പത്ര വാർത്തകൾ പോലെ ബസ്‌ സ്റ്റാന്റ്. കുണ്ടും കുഴിയും പിന്നെ മഴ നനഞ്ഞതും കൂടെ ആയപ്പോൾ പൂഴി പായസം മിക്സ്‌. കംഫർട്ട് സ്റ്റേഷൻ എന്ന് വിളിക്കപ്പെടുന്ന മൂത്രപ്പുര ഇരുട്ടിന്റെ മറവിൽ ഒരു അകലെ മാറി ഒരു മൂലയ്ക്ക് സിഗരറ്റ് വലിക്കാർക്ക്  വേണ്ടി എന്നപോലെ നില്ക്കുന്നു. ഒരു അത്യാവശ്യം വന്നാൽ ഒരു സ്ത്രീ ജനം പോലും ആ നാല് അയല്പ്പക്കത്തു എത്തി നോക്കില്ല. സാക്ഷര സംസ്ഥാന തലസ്ഥാനത്തെ പ്രതിനിധികരിക്കുന്ന ഉത്തമ ഉദാഹരണം. ബഹു മുഖ്യൻ ആണ് ഉൽഘാടനം നിർവഹിച്ചത്. ഇരിക്കാൻ ഒരു കസേര പോലും ഇല്ല. കുടിവെള്ളം പോലുമില്ല.  പുറത്തിറങ്ങി, അവിടെ ആളുകൾ രഞ്ജിനി ഹരിദാസിന്റെ കുട്ടിയുണ്ടാകുമോ ഇല്ലെയോ എന്ന പൊതുജന  ജീവിതത്തെ താറുമാറക്കാവുന്ന  ചാനൽ ചർച്ചകളിൽ ആണ്.

കോഴിക്കോട്  ബസ്‌ സ്റ്റാന്റിന്റെയും  രാത്രി മുഖം വേറൊന്നാണ്‌. വെളിച്ചം മാറിയാൽ ഇരുട്ടിന്റെ ആത്മാക്കളുടെ കരങ്ങളാവും മാടി വിളിക്കുക്ക. സ്ത്രീ സമത്വം പ്രായോഗികമായ അപൂർവ്വം ചിലയിടം. സദാചാര  വാദികൾ കാണാത്ത പകൽ സത്യം.

എറണാകുളം പിന്നെ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. അമ്മച്ചി,അപ്പച്ചൻ,ചേട്ടത്തി,മാപ്പിള, നസ്രാണി എന്നൊക്കെ പേരിട്ട കടകളിൽ രാത്രികളിൽ ന്യൂ ജെൻ  ആളുകളെയും ഫാമിലികളെയും കാണാം. LKG അട്മിഷന് 50000 മുതൽ 200000 വരെ ആയ സ്കൂളുകൾ. ഷോപ്പിംഗ്‌ ബാഗിനെ മക്കളെക്കാൾ നന്നായി ചേർന്ന് അണയ്ക്കുന്ന അമ്മമാർ.


ഇതിന്റെ ഒക്കെ ഇടയിലാണ് ക്ഷുഭിത യൗവനങ്ങൾക്ക്  അവരുടെ ജീവിതത്തെ ഏറ്റവും അധികം ബാധിക്കുന്ന സദാചാര വാദികൾക്കെതിരെ ഉള്ള  പ്രതികരണം,
ചുംബന  മേള ഒക്കെ.
ചുംബന  മേളയിൽ പങ്കെടുക്കുന്ന എല്ലാവരും ആദ്യം അച്ഛൻ അമ്മമാർക്കും മുത്തശി മുത്തശൻമാർക്കും ഓരോ നല്ല ചുംബനങ്ങൾ നല്കി ചുംബന മേളയ്ക്ക് ഒപ്പം ഓരോ  ചുംബന ഓർമയ്ക്ക് ഒരോ മരം വെച്ച് പിടിപ്പിക്കാൻ അഭ്യർത്ഥന. അങ്ങനെ കേരളം ഒരു പൂങ്കാവനം ആയി മാറട്ടെ!








Thursday, September 4, 2014

അധ്യാപക ദിനം




ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിക്കപ്പെട്ട വ്യക്തികൾ അധ്യാപകർ ആയിരുന്നു.


ഒന്നാം ക്ലാസ്സിലെ  ലീലാമ്മ ടീച്ചർ

ടീച്ചർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഓർമകളിൽ സൈക്കിൾ ചവിട്ടുന്നതിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്നത് ടീച്ചർ ആണ്. ടീച്ചർ തുടയിൽ നുള്ളുംബോൾ ഞങ്ങൾ അറിയാതെ സൈക്കിൾ ചവിട്ടും.

രണ്ടാം ക്ലാസ്സ്‌ ഫിലിപ്പ് സർ

കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും സുന്ദരനായ അധ്യാപകൻ. കാലിന്റെ വൈകല്യം വക വയ്ക്കാതെ ഓടി നടന്നു ക്ലാസ്സ്‌ എടുത്ത മനുഷ്യൻ

മൂനാം ക്ലാസിലെ തമ്പി സർ
 ചൂരൽ കൊണ്ട് മനസിനെ വേദനിപ്പിച്ച മനുഷ്യൻ. കേട്ടെഴുത്തിൽ മാര്ക്ക് കുറഞ്ഞ സംസാരിക്കാൻ വയ്യാത്ത സ്നേഹിതനെ തല്ലിയപ്പോൾ അവന്റെ കണ്ണീർ ഒരു ക്ലാസ്സ്‌ മുഴുവൻ ഒഴുക്കിയ ആൾ.

നാലാം ക്ളാസിലെ ട്രീസ ടീച്ചർ

അന്നും ഞാനും ഉടപ്പി റ ന്നോരും ഒന്ന് പോലെ കഴിഞ്ഞ കുഞ്ഞുങ്ങൾ
നേരമായി നിനക്ക് ജീവിക്കാൻ നേരമിന്നു തിരക്ക് കൂട്ടുന്നു"
ഈ വരികൾ ഇത് കവിതയിലെ ആണെന്ന് ഒര്മയില്ല....പക്ഷെ ടീച്ചറുടെ ആ ക്ലാസ്സ്‌ എന്നും ഒര്മയിലുണ്ട്.

അഞ്ചാം ക്ളാസിലെ ഷൈബി ടീച്ചർ

മലയാള അക്ഷരം വെടിപ്പോടെ എഴുതാൻ പഠിപ്പിച്ച പകർതെഴുതു പഠിപ്പിച്ച മിസ്സ്‌.

ആറാം ക്ളാസിലെ അണ്ടകോശം  സാർ

 ബയോളജി പഠിപ്പിച്ച ആദ്യ അധ്യാപകൻ. പെണ്ണിന്റെ ചിരിക്ക് മാർക്കുണ്ടെന്നു മനസിലാക്കി തന്ന തനി നാടൻ ബയോളജി അദ്ധ്യാപകൻ. ആദ്യമായി ഇരട്ടപ്പെരിട്ട അധ്യാപകൻ.

ഏഴാം ക്ളാസിലെ ജോഷ് സാർ

മലയാളം ഇഷ്ടപ്പെടുത്തിയ മനുഷ്യൻ. SK യുടെ കഥകളിലൂടെ യാത്രകൾ  ഇഷ്ട്ടപ്പെടുത്തിയ മനുഷ്യൻ

എട്ടാം ക്ളാസിലെ മേരി ടീച്ചർ

ചൊറി ആന്റി എന്ന് ഓമനപ്പേരിൽ അറിഞ്ഞ മേരി ടീച്ചർ. ഇംഗ്ലീഷ് ബോർഡിൽ എഴുതാൻ പഠിപ്പിച്ച മിസ്സ്‌.  മുഖം നോക്കാതെ മാർക്കിട്ടിരുന്ന മിസ്സ്‌.

ഒന്പതാം ക്ളാസിലെ റോയി സർ


ഏറ്റവും അധികം ഒരുമിച്ചു യാത്ര ചെയ്ത,ഓർമകളിലേക്ക്  മറഞ്ഞു പോയ മനുഷ്യൻ.
ആദ്യമായി വിട്ടു പിരിഞ്ഞ സ്ക്കൂൾ ഓർമ. ചിരിച്ചുകൊണ്ട് അടി വാങ്ങുന്നത് ഒരടി കൂടെ തന്നു പ്രശംസിച്ച റോയ് സർ.


പത്താം ക്ളാസിലെ  വിത്ത് വെട്ടിക്കൽ അച്ഛൻ

ജുബ്ബയ്ക്കുള്ളിൽ അടക്കി  വെച്ച ലാലേട്ടനും മമ്മൂൂക്കയും ഒക്കെ പുറത്തു ചാടിയിരുന്ന ക്ളാസ് മുറികൾ. ഇംഗ്ലീഷ്  ചരിത്രം  ഭൂമി ശാസ്ത്രം സാമ്പത്തിക ശാസ്ത്രം രാക്ഷ്ട്രീയം തുടങ്ങി സകല മാന വിഷയങ്ങൾ. ലോക മഹായുദ്ധങ്ങൾ, ലോക  രാജ്യങ്ങൾ,കൃഷി എന്ന് വേണ്ട എല്ലാം അറിയുന്ന മാത്യു വിത്ത് വെട്ടിക്കൽ  അച്ഛൻ.





പിന്നീടു കണ്ടവർ ആരും തന്നെ  മനസ്സിൽ തങ്ങിയിട്ടില്ല. ഒരു പക്ഷെ പഴയ ആ  ആത്മബന്ധം കാണപ്പെട്ടിട്ടില്ല.


എല്ല അദ്ധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ

Monday, September 1, 2014

New Generation




ഉച്ച വെയിലാണോ ആലസ്യമായി തുടര്ന്ന ഫോണ്‍ സംഭാഷണമോ ? സ്കൂളിനു അടുത്തുള്ള പെട്ടിക്കടയിൽ അയാൾ വണ്ടി നിർത്തി. ബെഞ്ചിൽ അലസമായി  കിടന്നു തന്നെ തന്നെ തുറിച്ചു നോക്കുന്ന മെലിഞ്ഞ ആ പയ്യനെ കണ്ടപ്പോൾ അയാള്ക്ക് വിശപ്പിന്റെ  ഉൾവിളി ഉണ്ടായി . ഞാനും വരട്ടെയോ എന്നാ ചോദ്യം കൊതിച്ച അയാളുടെ കാതുകളിലേക്ക് അവന്റെ ചോദ്യം വന്നു വീണു "സർ , ഈ മോഡൽ android ആണോ jelly bean ആണോ?''1.