ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിക്കപ്പെട്ട വ്യക്തികൾ അധ്യാപകർ ആയിരുന്നു.
ഒന്നാം ക്ലാസ്സിലെ ലീലാമ്മ ടീച്ചർ
ടീച്ചർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഓർമകളിൽ സൈക്കിൾ ചവിട്ടുന്നതിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്നത് ടീച്ചർ ആണ്. ടീച്ചർ തുടയിൽ നുള്ളുംബോൾ ഞങ്ങൾ അറിയാതെ സൈക്കിൾ ചവിട്ടും.
രണ്ടാം ക്ലാസ്സ് ഫിലിപ്പ് സർ
കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും സുന്ദരനായ അധ്യാപകൻ. കാലിന്റെ വൈകല്യം വക വയ്ക്കാതെ ഓടി നടന്നു ക്ലാസ്സ് എടുത്ത മനുഷ്യൻ
മൂനാം ക്ലാസിലെ തമ്പി സർ
ചൂരൽ കൊണ്ട് മനസിനെ വേദനിപ്പിച്ച മനുഷ്യൻ. കേട്ടെഴുത്തിൽ മാര്ക്ക് കുറഞ്ഞ സംസാരിക്കാൻ വയ്യാത്ത സ്നേഹിതനെ തല്ലിയപ്പോൾ അവന്റെ കണ്ണീർ ഒരു ക്ലാസ്സ് മുഴുവൻ ഒഴുക്കിയ ആൾ.
നാലാം ക്ളാസിലെ ട്രീസ ടീച്ചർ
അന്നും ഞാനും ഉടപ്പി റ ന്നോരും ഒന്ന് പോലെ കഴിഞ്ഞ കുഞ്ഞുങ്ങൾ
നേരമായി നിനക്ക് ജീവിക്കാൻ നേരമിന്നു തിരക്ക് കൂട്ടുന്നു"
ഈ വരികൾ ഇത് കവിതയിലെ ആണെന്ന് ഒര്മയില്ല....പക്ഷെ ടീച്ചറുടെ ആ ക്ലാസ്സ് എന്നും ഒര്മയിലുണ്ട്.
അഞ്ചാം ക്ളാസിലെ ഷൈബി ടീച്ചർ
മലയാള അക്ഷരം വെടിപ്പോടെ എഴുതാൻ പഠിപ്പിച്ച പകർതെഴുതു പഠിപ്പിച്ച മിസ്സ്.
ആറാം ക്ളാസിലെ അണ്ടകോശം സാർ
ബയോളജി പഠിപ്പിച്ച ആദ്യ അധ്യാപകൻ. പെണ്ണിന്റെ ചിരിക്ക് മാർക്കുണ്ടെന്നു മനസിലാക്കി തന്ന തനി നാടൻ ബയോളജി അദ്ധ്യാപകൻ. ആദ്യമായി ഇരട്ടപ്പെരിട്ട അധ്യാപകൻ.
ഏഴാം ക്ളാസിലെ ജോഷ് സാർ
മലയാളം ഇഷ്ടപ്പെടുത്തിയ മനുഷ്യൻ. SK യുടെ കഥകളിലൂടെ യാത്രകൾ ഇഷ്ട്ടപ്പെടുത്തിയ മനുഷ്യൻ
എട്ടാം ക്ളാസിലെ മേരി ടീച്ചർ
ചൊറി ആന്റി എന്ന് ഓമനപ്പേരിൽ അറിഞ്ഞ മേരി ടീച്ചർ. ഇംഗ്ലീഷ് ബോർഡിൽ എഴുതാൻ പഠിപ്പിച്ച മിസ്സ്. മുഖം നോക്കാതെ മാർക്കിട്ടിരുന്ന മിസ്സ്.
ഒന്പതാം ക്ളാസിലെ റോയി സർ
ഏറ്റവും അധികം ഒരുമിച്ചു യാത്ര ചെയ്ത,ഓർമകളിലേക്ക് മറഞ്ഞു പോയ മനുഷ്യൻ.
ആദ്യമായി വിട്ടു പിരിഞ്ഞ സ്ക്കൂൾ ഓർമ. ചിരിച്ചുകൊണ്ട് അടി വാങ്ങുന്നത് ഒരടി കൂടെ തന്നു പ്രശംസിച്ച റോയ് സർ.
പത്താം ക്ളാസിലെ വിത്ത് വെട്ടിക്കൽ അച്ഛൻ
ജുബ്ബയ്ക്കുള്ളിൽ അടക്കി വെച്ച ലാലേട്ടനും മമ്മൂൂക്കയും ഒക്കെ പുറത്തു ചാടിയിരുന്ന ക്ളാസ് മുറികൾ. ഇംഗ്ലീഷ് ചരിത്രം ഭൂമി ശാസ്ത്രം സാമ്പത്തിക ശാസ്ത്രം രാക്ഷ്ട്രീയം തുടങ്ങി സകല മാന വിഷയങ്ങൾ. ലോക മഹായുദ്ധങ്ങൾ, ലോക രാജ്യങ്ങൾ,കൃഷി എന്ന് വേണ്ട എല്ലാം അറിയുന്ന മാത്യു വിത്ത് വെട്ടിക്കൽ അച്ഛൻ.
പിന്നീടു കണ്ടവർ ആരും തന്നെ മനസ്സിൽ തങ്ങിയിട്ടില്ല. ഒരു പക്ഷെ പഴയ ആ ആത്മബന്ധം കാണപ്പെട്ടിട്ടില്ല.
എല്ല അദ്ധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ
ഗുരുസ്മരണ
ReplyDeleteനല്ല കുറിപ്പ്
അനുയോജ്യമായ ചിത്രവും!