കഴിഞ്ഞ മഴക്കാല യാത്രകളിൽ കണ്ടുമുട്ടിയതാണ് ആളെ. എഴുതാൻ കരുതിയതാണ്,നന്ദി!വഴിയരികിൽ കിടന്ന ബ്ലോഗ് പോസ്റ്റിനെ പോസ്റ്റ് ആകും മുന്നേ വേണ്ടപ്പെട്ടവരുടെ കൈകളിൽ എത്തിച്ച നേരിൽ കാണാത്ത ടാക്സി ഡ്രൈവർക്കും പെട്രോൾ പമ്പ് ജീവനക്കാരനും നെഞ്ചോടു ചേർത്ത ടീമിനോടും.
മഴ തുടങ്ങിയതിനാലാവും ട്രെയിനിൽ യാത്രക്കാർ കുറവാണ്.... മഴയിൽ കുതിർന്ന കപ്പലണ്ടി തോലുകൾ പോലെ ഓരോ സീറ്റുകൾ. നനവില്ലാത്ത ഇടം തേടി പരതി നടന്നു. സൈഡ് സീറ്റിൽ ഒരു വയസൻ ഇരുന്നു ആരോടെന്നില്ലാതെ സംസാരിക്കുന്നു, പുറത്തു പെയ്യുന്ന മഴയെക്കാൾ ഉച്ചത്തിൽ. ഞാൻ ശൂന്യമായ സീറ്റിൽ കിടന്നു. ഇയാൾ ഇരിക്കുന്നത് കൊണ്ട് ഇനി ആരും ശല്യം ചെയ്യില്ലല്ലോ എന്ന് കരുതി. വന്നു കയറുന്നവരെ പറ്റിയുള്ള എന്റെ ധാരണ തെറ്റിയില്ല,ഞാനും പുള്ളിക്കാരനും മാത്രം,ട്രെയിൻ വിസിൽ അടിച്ചു പുള്ളി എഴുന്നേറ്റു, ചായ കുടിക്കാൻ സമയം ഉണ്ടാകുമോ മോനേ, നല്ല്ലപ്രായം ഉണ്ട്, വണ്ടി ഇപോ എടുക്കുമെന്നുഞാൻ പറഞ്ഞു. പുള്ളിക്കാരനെ പിടിച്ചു എന്റെഅടുത്തിരുത്തി. കൊല്ലം സ്വദേശി ആണ്,ഭാര്യ മരിച്ചു,തുലാത്തിൽ90 തികയും, ഇളയ മകളുടെ കല്യാണത്തിന് സഹായം ചോദിക്കാൻ തൃശൂർ എവിടെയോ പോവുകയാണ്. പൗലോസ് അതാണ്കക്ഷി, AK ആന്റണി യുടെ സർകാർ കാരണം തൻറെചിന്നക്കടയിലെ ബീഡിതെറുപ്പു നശിച്ചെന്നു നെടുവീർപ്പെടുന്ന പാവം. അന്തോണി നല്ലവനാണ്, എന്നാലും അവൻ ആകില്ല അത് ചെയ്തത്. അപ്പച്ചൻ പരിതപിക്കുകയാണ്,കേബിൾ ടിവിയിലെ ദൂരദർശൻ ചാനലിന്റെ മനസ്സുപോലെ.
മംഗലാപുരത്ത് ആയിരുന്നു ബീഡി തെറുപ്പു. പിന്നീടു ബ്രിട്ടീഷ്‌കാരുടെ കൂടെ അസമിൽ റോഡ് പണിക്കു പോയി. ഏക മകൻ മംഗലാപുരത്ത് സൈക്കിൾ വാടകയ്ക്ക്കൊടുത്തു ജീവിക്കുന്നു, ഒരിക്കൽ മകനോട് അനുവാദം ചോദിക്കാതെ സൈക്കിൾ ചവിട്ടിയതിനു അവൻ പൗലോസ് അപ്പച്ചനെ തല്ലി, കയ്യിലിരുന്ന താക്കോലിന് അപ്പച്ചന്റെകയ്യിൽ കുത്തി. അന്ന് ഭാര്യയെയും കൂട്ടി അവിടുന്നു ഇറങ്ങിയതാണ്,അഭിമാനിയായ അപ്പച്ചൻ. പല്ലുമുഴുവൻ പോയി മോണ കാട്ടി സംസാരിക്കുന്നതു കേട്ടിട്ട് രസം തോന്നി. കൈയ്യിലെ ബുക്കിൽ നിറയെ എഴുതിയിരിക്കുന്നു, നിറയെ നോവേനകൾ,കട്ടുറുംബിൽ കൂട്ടങ്ങൾ പോലെ തോന്നിക്കും,ഉറുമ്പിന്റെ തലകൾ പോലെ ഇടയ്ക്കിടെ വലിയ അക്ഷരങ്ങൾ.
ആലുവയിൽ എവിടെയോമഠത്തിൽ ആണ് താമസം. അവിടെ വിറകൊക്കെ കീറും എന്ന് അപ്പച്ചൻ. ഈ പ്രായത്തിലും നല്ല ചുറുച്ചുർപ്പ്. അമ്മമാർഅപ്പച്ചനെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്നത് എനിക്ക് ദഹിച്ചില്ല.ഞാൻ ആളെ അടിമുടി ഒന്ന് നോക്കി. മുട്ടോളം എത്തുന്നഒരു കോട്ടൻ ഷർട്ട്, പോക്കെറ്റിൽ പേനയും കണ്ണടയും,കൈയ്യിലെ സഞ്ചിയിൽ കുറെ സഹതാപ ദൈവമുഖങ്ങൾ,കൂടാതെ പ്ലാറ്റ്ഫോം ടിക്കറ്റ്.. കാലത്തേ വരെ സ്റ്റേഷനിൽ കിടക്കണംഎന്നിട്ട് രാവിലെ പള്ളിലച്ചനെകാണാൻ പോകണം.ഇത്രയും ഒക്കെ ബോധമുള്ള ഒരാൾ അമ്മമാരേപറ്റി കള്ളം പറയില്ല എന്ന് എനിക്ക്തോന്നി.ഞാൻ ആ ബുക്കിൽ കുറിച്ചിട്ടു "ഈ മനുഷ്യനെ ഞാൻ ട്രെയിനിൽ വച്ച് കണ്ടുമുട്ടിയതാണ്, തനിച്ചു യാത്ര ചെയ്യാൻ ഇദ്ദേഹത്തെ അനുവദിക്കരുത്,ഈ പ്രായത്തിലും പണിയെടുക്കുന്നു എന്ന് പറയുന്നത് കേട്ടു, ഇത്കണ്ടാൽ എന്നെ വിളിക്കണം"
അപ്പച്ചന് കയ്യക്ഷരം ഇഷ്ടമായി,ചെറുതാണ് എനിക്ക് രാത്രി വായിക്കാൻ പറ്റില്ല. മഠത്തിൽ അമ്മമാരേ കാണിച്ചു വായിപ്പിക്കാം എന്ന് പറഞ്ഞു.
എൻറെ കയ്യ് നോക്കി അപ്പച്ചൻ പറഞ്ഞു,എൻറെ പോലെ 90 കാണില്ല കേട്ടോ,ബന്ധുക്കൾ ഒരു പ്രയോജനവും ചെയ്യില്ല എന്നൊക്കെ. കൈനോട്ടം മംഗലാപുരത്തുനിന്ന് പഠിച്ചതാണ്. ബീഡി വാങ്ങാൻ കാശില്ലാത്ത കൈനോട്ടക്കാർ ബീടിക്കു പകരമായി അപ്പച്ചനെ കൈനോട്ടം പഠിപ്പിച്ചു. അതു കൊണ്ട് ഗുണം ഉണ്ടായി.സേലത്ത് വെച്ച് ഒരിക്കൽ റെയിൽവേപോലീസ് പിടിച്ചപ്പോൾ സ്റ്റേഷനിൽ ഉള്ളവരുടെ എല്ലാവരുടെയും കൈനോക്കി അവിടുന്നു പുറത്തു വിട്ടു. ആറു മാസംജയിൽ ശിക്ഷ 21 ദിവസമായി കുറഞ്ഞു. അങ്ങനെ അങ്ങനെ കുറെ കഥകൾ.
സ്റ്റേഷൻ എത്തിയപ്പോൾ ഞാനും കൂടെ ഇറങ്ങി, അടുത്ത കടയിൽ നിന്നും ചായയും വടയും വാങ്ങി കൊടുത്തു. അന്നു തല്ലിയ മകൻ വണ്ടി ഇടിച്ചു തളർന്നു കിടപ്പിലായി,മൂത്ത പെങ്ങളാണ് അവനെ നോക്കുന്നത്,അവന്റെ ചികിത്സയ്ക്കും മറ്റുമായാണ് താൻപണിയെടുക്കുന്നത് . കാലത്ത് വരെ ഇരിക്കന്ടെണ്ടേ ഞാൻ ഒരു ബിസ്ക്കറ്റും വാങ്ങി കൊടുത്തു. മോനെ കാശുണ്ടോ കൊടുക്കാൻ??? എനിക്ക് അറിയുന്ന കടക്കാരൻ ആണ്,ഞാൻ കടം പറയാം എന്ന്.
90മത്തെ പിറന്നാളിനുകേക്ക് മുറിക്കണ്ടേ? അപ്പച്ചൻ ചായ കപ്പ് നിലത്തു വെച്ച് ചിരിച്ചു. ഇനി എന്നാണ് കാണുന്നത്എന്ന് അപ്പച്ചൻ. കുറെ നേരം വൈറ്റിങ്ങ് ഹാളിൽ അപ്പച്ചന്റെ കഥകള കേട്ടു. ഫോണിൽ അപ്പച്ചന്റെ ഫോട്ടോ എടുത്തപ്പോൾ അപ്പച്ചന് അത്കിട്ടുമോ എന്ന്,പാവം സങ്കടം ആദ്യമായി ആ മുഖത്ത് നിഴലിച്ചു.നിറഞ്ഞ ബഞ്ചുകൾ ഒഴിയും വരെ കാത്തിരുന്നു.തെക്കേമൂലയിൽ ഒഴിഞ്ഞ ഒരു ബഞ്ചിൽ പൗലോസ് അപ്പച്ചനെ ഇരുത്തി യാത്ര തുടർന്നു .
ഒരാഴ്ച കഴിഞ്ഞ് ഒരു സിസ്റ്റർ വിളിച്ചു. തിരുവനന്തപുരത്ത് നിന്നും. അപ്പച്ചൻ അവിടെ പണിക്ക് ചെന്നപ്പോൾ പരിചയപ്പെട്ടതാണ് . ഇടയ്ക്കിടെ അവിടെ വരാറുണ്ട്. ആലുവയിൽ എവിടെയോ ആണ് താമസം എന്ന് മാത്രം അവർക്ക് അറിയാം. അപ്പച്ചൻ സംസാരിച്ചു, ബാബുവേ നിനക്ക് സുഖം ആണോ,ബർത്ത് ഡേ അറിയിക്കാം എന്നൊക്കെ.ഫോണ്‍ റേഞ്ച് പോയി. സിസ്റ്റർ പിന്നീട് വിളിച്ചു. റേഞ്ച് പോയതായിരുന്നു,പുള്ളിക്കാരന് ആകെ സങ്കടം ആയി,ഇനി വരുമ്പോൾ വിളിക്കാമെന്ന്. അപ്പച്ചൻ ഇനിയും വിളിക്കട്ടെ, പിറന്നാൾ നിറയെ വന്നു പോകട്ടെ,കറങ്ങുന്ന ഭൂഗോളത്തിൽ വീണ്ടും കണ്ടുമുട്ടട്ടെ...
Kollam...oru nalla feel thonni...Nalla manassil kollunna ezhuth..
ReplyDeleteകറങ്ങുന്ന ഭൂഗോളത്തിലെത്രയെത്ര മനുഷ്യര്‍! കഥാസാഗരങ്ങള്‍
ReplyDelete