അമ്മയെ കറന്ന് കുപ്പിയിലാക്കി
നിറം ചേർത്ത് വിൽക്കുന്ന മക്കളും
പല പണം കൊടുത്തതു വാങ്ങിക്കുടിച്ച്
എല്ല് പൊടിച്ചു കളയുന്ന മക്കളും
നീണാൾ വാഴട്ടെ...
കടലിൽ പാഷാണം കലക്കുന്നവനും
മണ്ണിൽ വിഷപ്പൊടി ചേർക്കുന്നോനും
കുന്നിടിച്ചു മണ്ണെടുത്ത് കൊട്ടാരം
പണിയുന്നോനും ആയുരാരോഖ്യ സൗഖ്യം
ഇന്നലെയൊരു ദിനം ഭൂമിക്കും
നാളെയോരെണ്ണം സമുദ്രത്തിനും
പിന്നെ കാറ്റിനും കുയിലിനും
പൂവിനും പുഴുവിനും
എനിക്കും നിനക്കും പകുത്തു നല്കിയ
ദിനങ്ങള്ക്കും ദീർഘായുസ്സ്
അമ്മ ഭുമി, നന്മ ഭുമി എന്നൊക്കെ
പിച്ചും പേയും അലമുറയിടുന്ന മക്കളും
പച്ച മരത്തിനു വട്ടം പിടിച്ചുകൊണ്ടമ്മയുടെ
മാനത്തിനു കാവൽ നില്ക്കുന്ന മക്കളും
മണ്ണോടു മണ്ണ് ചേർന്നഴുകട്ടെ...
പുഴയിൽ ഒഴുക്കുന്ന വിഷത്തിനും
കാറ്റിൽ കലർത്തുന്ന മയക്കുമരുന്നിനും
എതിരെ നാവുയർത്തുന്നോൻ
ചത്തു തുലയട്ടെ..
മണ്ണിൽ വിളയുന്നത് കയ്ചോട്ടെ
മഴവെള്ളം പുളിച്ചു പോകട്ടെ
എന്റെ കുട്ടികൾ ടിന്നിലടച്ച പൂത്ത ഇറച്ചി തിന്നും
പ്ലാസ്റ്റിക് കുപ്പിയിലെ നുരയ്ക്കുന്ന
കളറു വെള്ളവും കുടിച്ചും വയറു വീർപ്പിക്കട്ടെ..
ആഹാ മിന്നി
വെളിപാട് മിന്നി
ഇവിടെയീ ചതുരപ്പെട്ടിക്കു മുന്നില്
അലങ്കാരക്കോപ്പയിൽ നിറച്ച
കടും കാപ്പിയും മൊത്തിക്കുടിച്ചുകൊണ്ടീ
അക്ഷരക്കട്ടകളിൽ അടിച്ചും ഇടിച്ചും
ലോകത്തോട് മുഴുവനുമുള്ള രോഷം
തീർക്കുന്ന എന്റെ പേട് തലയ്ക്കൊരു
കിഴുക്കും കിട്ടട്ടെ
അങ്ങനെ ഞാനും നന്നാകട്ടെ
ആരും കിഴുക്കാനില്ല
ReplyDeleteനന്നാവാനുമില്ല
nice thoughts man.. likes
ReplyDeleteAaha wonderful..lyk those last lines man!
ReplyDelete