ഒന്ന് പോവണ്ടേ ഈ മഴക്കാലത്ത് KSRTCയിൽമഴയും വെയിലും പൊടിയും ഒന്നും ഇല്ലാതെ നാട് ചുറ്റാൻ പോവാതെ കട്ടപ്പുറത്ത് ഉള്ള ഈ ഇരുപ്പു എന്തു രസമാണ് ! മരം കോച്ചുന്ന തണുപ്പിൽ ഇടയ്ക്കിടെ ഞാൻ ശ്വാസം കിട്ടാതെ കിതച്ചു വീണു പോയി ,മഴയുള്ള ദിവസങ്ങളിൽ നീ എന്നെ ചെളി വെള്ളം ചവിട്ടിയ പാദുകങ്ങൾ ഇട്ടു ചവിട്ടിയുട്ടുണ്ട് , വേദനിച്ചിരുന്നു പലപ്പോഴു.
ഒരിക്കൽ വെള്ള യുണിഫോം ഷർട്ട് ഇട്ട് സൈക്കിളിൽ പോയ 2 കുഞ്ഞി ചെറുക്കന്മാരെ പുഴി വെള്ളം തെറുപ്പിച്ച പ്പോലാണ് എനിക്ക് സങ്കടം വന്നത്, എന്റെ നിയന്ത്രണം അയാളുടെ ബലിഷ്ടമായ കൈകളിൽ ആയതിനാൽ എന്ന് ഞാൻ സ്വയം ആശ്വസിച്ചു ,അപ്പോളേക്കും ആ സൈക്കിളിന്റെ മുന്നിലിരുന്ന മീശ മുളക്കാത്ത പയ്യൻ എന്നെ നോക്കി ശ്രേഷ്ഠ ഭാഷാ ശ്ലോകങ്ങൾ പാടി, ഞാൻ ആദ്യമായി ഓടി തുടങ്ങിയ കാലം ഓർക്കുന്നു,അന്ന് ഈ പയ്യൻ ഉണ്ടായിട്ടില്ല,എന്റെ നെഞ്ചിൽ ഇരുത്തിയാണ് അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ ഇവനെ ജനറൽ ആശു പത്രിയുടെ കൊണ്ട് പോയിട്ടുള്ളത്, നല്ല മഴയുള്ള ഒരു ദിവസം ലാസ്റ്റ് ട്രിപ്പ് പോകുമ്പോളാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്, ചോര തൊട്ട് എടുക്കാം,പ്രസവ വേദന തുടങ്ങിയ അവന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വണ്ടി ഒന്നുംകിട്ടിയില്ല,അവസാനം അച്ഛനേം അമ്മയേം അവനെയും ഞാനാണ് കൊണ്ട് പോയത്,ആ പയ്യന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ എനിക്ക് ആ പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു ഇല്ലാതാകണം എന്ന് കരുതിയതാണ്, അവന്റെ കൂട്ടുകാരിൽ ചിലര് വണ്ടിയിലുണ്ട് അവരെ ഒക്കെ ഇല്ലാതാക്കാൻ തനിക്കാവില്ല. ആ ദിവസം എന്റെ നെഞ്ചിൽ തീ പുകയുകയായിരുന്നു,ഞാൻ വളരെ മെല്ലെയാണ് അന്ന് ഓടിയത് ,ഇടയ്ക്കിടെ ഞാൻ ശക്തിയായ് ചുമച്ചു, എന്റെ വേദന മനസിലാക്കാതെ പലരും എന്റെ മാറിലിരുന്നു എന്നെ കുത്തി നോവിക്കാൻ തുടങ്ങി. നാശം, ഈ പണ്ടാരം ഇന്ന് പണിമുടക്കാകും എന്ന് തോന്നണുണ്ട്,ഇതൊക്കെ കത്തിച്ചു കളയണ്ട സമയം ആയി എന്നൊക്കെ. എനിക്കറിയാം കാലത്തെ 4 മണിയുടെ ട്രിപ്പിനു മീനെടുക്കാൻ പോകുന്ന അരയത്തി പെണ്ണുങ്ങൾക്കും പാതിരയ്ക്ക് എന്നോടൊപ്പം വരുന്ന ഷാപ്പിലെ കറി വെപ്പുകാരനും ആയിരുന്നു എന്നോടു ഇഷ്ടം. അയാളുടെ പാട്ട് കേട്ട് ഞാൻ ആ വാകമര ത്തിന്റെ ചുവട്ടിൽ കിടന്നു ഉറങ്ങിപ്പോയി പലപ്പോഴും. നി മുറുക്കി തുപ്പുംബോളും, ഛർദിചപ്പൊഴും നിറം മങ്ങിയ എന്റെ തൊലിപ്പുറത്ത് അവ പാടുകൾ വീഴ്ത്തിയിരുന്നു. എന്നെ ആനവണ്ടി എന്ന് വിളിക്കുമ്പോൾ എനിക്കൊരു സ്വകാര്യ അഹങ്കാരം മനസ്സിൽ തോന്നിയിട്ടുണ്ട്, തിടംബ് ഏന്തിയ ഒരു കൊമ്പന്റെ അഹങ്കാരം. പഴയ ഓർമ കൾക്കായി ഈ മഴക്കാലത്ത് എന്നെയും ഓർക്കുക
വണ്ടികളുടെ അത്രയും ടയറുകളേ നമുക്ക് നിലവിലുള്ളൂ എന്ന് ഒരിയ്ക്കല്‍ മന്ത്രി ഗണേഷ് പറഞ്ഞത് ഓര്‍ക്കുന്നു. കട്ടപ്പുറത്തിരിയ്ക്കുന്ന വണ്ടികള്‍ നന്നാക്കി ഇറക്കാന്‍ നോക്കാതെ നശിപ്പിച്ചു കളയുന്ന പരിപാടി അവസാനിപ്പിയ്ക്കാതെ KSRTC കള്‍ ലാഭത്തിലോടുന്ന കാലം പ്രതീക്ഷിയ്ക്കാനാകില്ല.
ReplyDeleteഅതല്ലെങ്കില്‍ പണ്ട് ഇങ്ങനെ ഒരു വണ്ടി ഉണ്ടായിരുന്നു എന്ന് നമുക്ക് ഭാവിയില്‍ പറയേണ്ടി വരും
അതിമനോഹരം!
ReplyDeleteനന്ദി സുഹൃത്തുക്കളെ...23000വരുന്ന പ്രൈവറ്റ് ബസ്സുകളോട് 7000 ബസ്സുകളുമായി പട വെട്ടുന്ന KSRTC അഭിനന്ദനങ്ങൾ
ReplyDelete