Monday, July 2, 2012

Usthad Hotel

ഉസ്താദ്‌ ഹോട്ടല്‍...




പടം കണ്ടു...ഒറ്റ വാക്കില്‍ അഭിപ്രായം പറഞ്ഞാല്‍..." അമ്മ മെംബേര്‍സ് പ്രത്യേകിച്ചും ഇന്നസെന്റ് സിനിമ കാണുക...തിലകന് വെള്ളിത്തിരയില്‍ ഉള്ള സ്ഥാനം മനസിലാക്കുക".

 ചെന്നൈ ഒരു മാള്ളില്‍ ആണ് പടം, മാളിന്റെ എതിര്‍ വശത്തുള്ള ഹോട്ടലില്‍ കേറി ഓരോ ചായ അടിക്കാന്നു കോഴിക്കോട്ടുകാരന്‍ യാസര്‍ പറഞ്ഞു...ഓരോ ചായയും ബജ്ജിയും കഴിച്ചു തീയേറ്ററില്‍ കേറി...

മലബാറിലെ ഒരു അടുക്കളയില്‍ ഇറച്ചി കറി വയ്ക്കുന്നതാണ് ഫസ്റ്റ് സീന്‍...കുറച്ചു നേരം അങ്ങനെ പോയി...പ്രവാസിയായ മലയാളിയുടെ ആര്‍ഭാടം കാണിച്ചു പതിയെ യാഥാര്ത്യങ്ങളിക്ക് കഥ ഇറങ്ങി വന്നു...വെപ്പ് കാരനായ ഉപ്പയുടെ പേരില്‍ അറിയപ്പെടണ്ടിരിക്കാന്‍ ബിസിനെസ്സ് ചെയ്തു ധനികനായ മകന്‍...നാലു പെങ്ങന്മാരുടെ കൂടെ വളരുന്ന ഫൈസി...അവന്‍ MBA പഠിക്കാനായ് യൂരോപിലെക്ക് ചേക്കേറുന്നു...വെള്ളക്കാരിയെ ഗേള്‍ ഫ്രെണ്ട് ആയി കിട്ടിയപ്പോള്‍ നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്ന  ഫൈസി...അര മണിക്കൂര്‍ അങ്ങനെ പോയി...അവന്‍ പെണ്ണ് കാണാന്‍ നാട്ടില്‍ എത്തുന്നതില്‍ പടം തുടങ്ങുന്നു...


ചെക്കന്‍ വിദേശത്ത് ഷെഫ് ആണെന്ന് കേട്ടപ്പോള്‍ പെണ്ണും വീട്ടുകാര്‍ അറച്ചു...അതിലും കലിപ്പായത് അവന്‍റെ ബാപ്പയും...സ്വന്തമായ് ബിസിനെസ്സ് തുടങ്ങണമെന്ന ഉപ്പാന്റെ ആഗ്രഹം വിട്ടെറിഞ്ഞ്‌ കോഴിക്കോട്ടു  ബീച്ചില്‍ ചെറുകിട ഹോട്ടല്‍ നടത്തുന്ന ഉപ്പുപ്പാന്റെ അരികിkanuലേക്ക്...ഉപ്പുപ്പ ഒരു ടൈപ്പ് ആണ്...അവടെ കാണുന്ന ജീവിതങ്ങള്‍...ഉപ്പുപ്പയുടെ കണക്കുകള്‍,കൂട്ടുകള്‍,ബന്ധങ്ങള്‍ ഉപരി ആളുകളുടെ മനസറിഞ്ഞു ഭക്ഷണം തയ്യാറാക്കുന്ന രീതി...ഫൈസി ക്ക് ഉപ്പുപ്പാനേയും കല്ലുമെക്ക ബാന്‍ഡ് നെയും ഒകെ അങ്ങ് പിടിച്ചു...ഇന്റെര്‍വല്‍ ടൈം ആകുന്നതിനു മുന്നേ തന്നെ ഉസ്താദ് ഹോട്ടലിലെ ബിരിയാണി മനുഷ്യനെ കൊതിപ്പിക്കാന്‍ തുടങ്ങി...


ഫൈവ് സ്റാര്‍ ഹോട്ടല്‍ ബന്ധം വഴി കിട്ടുന്ന ജോലി ആഗ്രഹിക്കുന്ന ഫൈസി സുലൈമാനി യില്‍ ഒരു മോഹബെത് കണ്ടെത്തുന്നു...ഹോട്ടല്‍ അടച്ചു പൂട്ടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്കിടയില്‍ ഉപ്പുപ്പാനെ ഒറ്റപ്പെടുത്താതെ ഹോട്ടല്‍ വീണ്ടും തുറപ്പിക്കുന്നു ...വിദേശ  ജോലിക്ക് എങ്കിലും പോകാന്‍ തീരുമാനിക്കുന്നു...ആശുപത്രി കിടക്കയില്‍ നിന്ന് ഉപ്പുപ്പ,എങ്ങനെ വെയ്ക്കണം എന്നു  പഠിച്ച ഫിസ്സിയെ എന്തിനു വെയ്ക്കണം  എന്ന് കണ്ടെത്താന്‍ മധുരയിലേക്ക് വിടുന്നു....അവിടെ കണ്ടു മുട്ടുന്ന ഷേഫ്ഫും അയാളുടെ ജീവിതവും ഫൈസിയെ ജീവിതത്തിന്‍റെ വഴിത്തിരിവിലേക്ക് നയിക്കുന്നു.... 



ലളിതമായ തിരക്കഥ, മനസ്സില്‍ തട്ടുന്ന ഡയലോഗുകള്‍, ആര്‍ക്കും ഇഷ്ട്ടപെടുന്ന തീം, ഗാനങ്ങള്‍,ക്യാമറ വര്‍ക്ക്‌,സരസമായ അഭിനയം ഇവയും അനാവശ്യ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌കള്‍, ഹീറോയിസം കാട്ടുന്ന സീനുകള്‍, അസ്ഥാനത്തുള്ള കോമഡി,ആവര്‍ത്തന വിരസരായ അഭിനേതാക്കള്‍ തുടങ്ങിയവയുടെ  അഭാവം ഒക്കെ  ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു...ചിത്രത്തിന്റെ പോസ്റ്റര്‍ കാണുമ്പോള്‍ പഴയ ഗസല്‍ സിനിമയുടെ ഓര്‍മ വരും...ലളിതമായ അഭിനയത്തിലൂടെ ദുല്‍ക്കര്‍,തോല്‍ക്കാന്‍ മനസില്ലാത്ത തിലകന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്...




1 comment:

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks