Sunday, June 17, 2012

ബാച്ചിലര്‍ സ്പെഷ്യല്‍ സണ്‍‌ഡേ ചിക്കന്‍ കറി

ബാച്ചിലര്‍ സ്പെഷ്യല്‍ സണ്‍‌ഡേ ചിക്കന്‍ കറി

3 ചെക്കന്മാര്‍ക്ക് ഗ്യാസ്  സ്ടോവ്വ്  ഇല്ലാണ്ട് ചിക്കന്‍ ഇന്ടക്ഷൻ സ്റ്റൊവിൽ  ഉണ്ടാക്കി സണ്‍‌ഡേ  കുളമാക്കാന്‍ പറ്റിയ  ഐറ്റം.


ചേരുവകള്‍
1.ചിക്കന്‍                      - 1/2 കിലോ 
2. സവാള                      - 3 എണ്ണം 
3. ഇഞ്ചി                         - 1 പീസ്‌ 
    വെളുത്തുള്ളി         - 1/2 അല്ലി 
    ഏലക്ക                       - 2 എണ്ണം
     വേപ്പില                    - 1  തണ്ട്‌  
4. തക്കാളി                     - 1
5.  മുളക് പൊടി          - 2 ടീ സ്പൂണ്‍ 
6. മഞ്ഞള്‍ പൊടി        - 1/2 ടീ സ്പൂണ്‍ 
7.  ചിക്കന്‍ മസാല     - 2 സ്പൂണ്‍ 
     നാരങ്ങ                      - 1 ടീ സ്പൂണ്‍ 
     റവ                                - 2 സ്പൂണ്‍ 
     ലിക്കര്‍                        - 2 സ്പൂണ്‍
     കുരുമുളക് പൊടി        - 1
     പച്ചമുളക്                    -3 കുനു കുന അരിഞ്ഞത്‌
     തൈര്                          - 1 സ്പൂണ്‍ 
8. വെളിച്ചെണ്ണ               - 50 gm 
9. ഉപ്പ്                               - ആവശ്യത്തിന് 



പാകം ചെയ്യുന്ന വിധം 

 ആദ്യമായി  വാങ്ങിക്കൊണ്ടു വന്ന  ചിക്കന്‍ (ചെറിയ പീസുകള്‍) നന്നായി കഴുകി ഏഴാം ചേരുവകള്‍ കൊണ്ട്   നന്നായ് പുരട്ടി വയ്ക്കുക...നാരങ്ങ,തൈര്,ലിക്കര്‍ ഇവ ചിക്കന്‍ സോഫ്റ്റ്‌ ആക്കും.മസാലയില്‍  റവയും കുറച്ചു എണ്ണയും  ചേര്‍ത്താല്‍ മസാല നന്നായി മാംസത്തില്‍ പിടിക്കും.1  സ്പൂണ്‍ സ്പൂണ്‍ മുളക്  പൊടിയും ചേര്‍ക്കുക . ഇതു ഒരു മൂലയ്ക്ക് എടുത്തു വയ്ക്കുക. ഉപ്പ്‌ മറക്കണ്ട. ഫ്രിട്ഗിൽ വയ്ക്കുന്നത് ഉത്തമം.

തുടര്‍ന്ന് ഇഞ്ചി കുനു കുന അരിയുക,വെളുത്തുള്ളി  ചെറുതായ് അരിയുക,ഇവ 2ഉം ഒരു സ്റ്റീല്‍ ഗ്ലാസില്‍ ഇടുക.കൂടെ ഏലയ്ക്ക വേപ്പില എന്നിവയും ഇടുക. പൂരി പരത്തുന്ന തടി കൊണ്ട് നന്നായ് ചതയ്ക്കുക...പാചകം ചെയ്യുമ്പോള്‍ ബെഡില്‍ കിടക്കുന്ന  റൂം റൂം മേറ്റ്‌നെ മനസ്സില്‍ ധ്യാനിച്ചു ഇടിക്കുക.1  മിനിട്ടു കൊണ്ടു ആ പേസ്റ്റ് റെഡി ആകും. ശേഷം  സവാള നീളത്തില്‍ കനം  കുറഞ്ഞു  അരിയുക. തക്കാളിയും അങ്ങനെ തന്നെ അരിയുക.


INDUCTION STOVE വില്‍ കറി വയ്ക്കാനുള്ള പാത്രം വെയ്ക്കുക. STIR FRY മോഡില്‍ വെയ്ക്കുക. എണ്ണ ഒഴിച്ച് ചൂടാക്കുക.എണ്ണ തിളച്ചതിനു ശേഷം സവാള ഇടുക. സവാള ഇളം  ബ്രൌണ്‍ നിറം ആകുമ്പോള്‍ മുന്നേ ഉണ്ടാക്കിയ പേസ്റ്റ്, മഞ്ഞള്‍ പൊടി ഇവ   ചേര്‍ക്കുക. ബാകി വന്ന മുളകുപൊടിയും അല്പം കൂടി ഉപ്പും ചേര്‍ക്കുക.നന്നായി മൂത്ത് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക...ഇതിലേയ്ക്ക് ചിക്കന്‍ ഇടുക. ആദ്യം വെള്ളം ഒഴിക്കരുത്. 10 മിനിട്ട് ചിക്കനിലെ വെള്ളം കൊണ്ട് വെന്തോളും. പിന്നീട്  ചിക്കന്‍ പാത്രം കഴുകിയ വെള്ളം പാത്രത്തിലേക്ക് ഒഴിക്കുക. ചിക്കന്‍ പീസുകള്‍  നന്നായി മുങ്ങി കിടക്കുന്ന അത്ര വെളളം വേണം. ചൂട് മീഡിയം അളവില്‍  വെച്ച് പാന്‍ അടയ്ക്കുക.ആവശ്യം  എങ്കില്‍ കുറച്ചു കൂടി എണ്ണ ഒഴിച്ച് ചെറുതായ്  ഇളക്കുക .. 20മിനിറ്റ് നു  ശേഷം ചൂട് കൂട്ടി  വയ്ക്കുക. ആദ്യം തന്നെ ചൂട് കൂട്ടി വെച്ചാല്‍ ചിക്കന്റെ ഉള്ളു വെകില്ല...ഗ്രേവി കരിയാനും ചാന്‍സ് ഉണ്ട്. അര മണിക്കുറിനു  ശേഷം കറി പറ്റുമ്പോള്‍ ഒരു പീസ് ടേസ്റ്റ് ചെയ്തു നോക്കുക. അല്ലാത്ത പക്ഷം റൂം  മേറ്റ്‌കളുടെ പുച്ഛം കിട്ടാന്‍ ഇട വരും. വേണെമെങ്കില്‍ മല്ലിയില ഇടുക. എണ്ണ  തെളിയുമ്പോള്‍ വാങ്ങി വെയ്ക്കുക.(ലിക്കര്‍ ചേര്‍ക്കാതെയും ഉണ്ടാക്കാവുന്നതാണ് )






പൊടിക്കൈ:- ഒരു ബിയര്‍ വാങ്ങി അതില്‍ ഒരു large ഒഴിച്ചു ഈ touchings കൂട്ടി അടിച്ചിട്ട് നല്ല വാഴപ്പഴം കഴിച്ചു   ടേബിള്‍ ഫാനിന്‍റെ  കാറ്റും കൊണ്ട് കിടന്നാല്‍  സെറ്റ് ആകാം.

6 comments:

  1. ഇതൊക്കെ നീ എപ്പൊ പഠിച്ച്?

    ReplyDelete
  2. കഷ്ണം എനിക്കും ചാറ് നിനക്കും!

    ReplyDelete
  3. കൊള്ളാം....ഇതാണ് ബാച്ചിലര്‍ കൂക്കിങ്..... കൊട് കൈ.....

    ReplyDelete
  4. @jayesh- charaanu anyayam...
    @kuryachan- try cheyyane
    @sumesh- set akkanne...

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks