Tuesday, June 28, 2011

മണ്‍സൂണ്‍





പെയ്തൊഴിയാത്ത മഴയില്‍
അനാഥമാം  പുഴയോരത്തില്‍....
ഒരു വര്‍ണകുട ചൂടി...
നിന്‍ തോള്‍ ചേര്‍ന്നിരുന്നു .
പുഴയോഴുകും  വഴി നോക്കി  നാം..
സ്വയമറിയാതെ   ഇരിക്കുമ്പോള്‍ ..


ഒരു ചെറു കാറ്റില്‍ നിന്‍ മൃദു 
മേനി കുളിര്‍ കോരുമ്പോള്‍ 
ലിംഗനങ്ങളാല്‍ ചൂടെകുവാന്‍  
കൊതിച്ചിടുന്നു  ഞാന്‍  സഖി ..


എന്‍ കര വലയങ്ങളില്‍
ആലസ്യത്താല്‍  മയങ്ങുന്നുവോ ..



പവിഴാധാരങ്ങള്‍ എന്‍ 
നിഷാദ അധരങ്ങളിലേക്ക് 
നീ തന്നീടുമോ..

"നിറ യൗവനം തളിര്‍ ചൂടുവാന്‍ 
അധരങ്ങളില്‍ മധുരം തരാം ...
ഹിമ ബിന്ദു പോല്‍ സ്വയമുരുകുവാന്‍  
ഇനി എന്ത് നീ പകരം തരും? "







5 comments:

  1. പകരം ഇന്ന് വിഷാദം മാത്രം

    ReplyDelete
  2. വിഷാദം മഴ നനയുമ്പോള്‍ കാണില്ലല്ലോ...മഴയാണ് പ്രണയിനി....

    ReplyDelete
  3. പ്രണയം ഉണ്ടോ ബാബു?. എന്തായാലും പ്രണയാതുരമാണ് മനസ്സ് എന്നറിഞ്ഞു..

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks