Saturday, June 18, 2011

സുന്ദരിമാര്‍ക്കൊപ്പം ഒരു വാഗമണ്‍ യാത്ര

കോളേജില്‍ പഠിക്കണ സമയം.എറണാകുളം ടൌണില്‍ നിന്നും ഏറ്റവും അടുത്ത് കിടക്കണ എഞ്ചിനീയറിംഗ് കോളേജ് ആണ്.എങ്കിലും ഞങ്ങള്‍ പഠിക്കണ കാലത്ത് കൊച്ചിയില്‍ വായിനോക്കാന്‍ ആകെപ്പാടെ ഉള്ളത് മറൈന്‍ ഡ്രൈവ് അല്ലെങ്കില്‍ ഫോര്‍ട്ട്‌ കൊച്ചി മാത്രം മറൈന്‍ ഡ്രൈവ്ലെ മാളിന്റെ ഉള്ളില്‍ സുന്ദരിമാര്‍  ഐസ് ക്രീം വാങ്ങി ഇരിക്കുമ്പോള്‍ ഞങ്ങള്‍ പുറത്തു നിന്ന് നുണ ഞ്ഞിരുന്നു.ഒട്ടുമിക്ക ചെക്കന്മാരും അങ്ങനെ തന്നെ ആയിരുന്നു...ഫോര്‍ട്ട്‌ കൊച്ചിയില്‍ പോയി മീന്‍ നാറ്റവും സഹിച്ചു...കൊതുക് കടിയും കൊണ്ട് മദാമ്മ സണ്‍ സ്ക്രീന്‍ ലോഷന്‍ തേയ്ക്കുന്നത് വരെ വെയിറ്റ് ചെയ്തു നിന്ന ഒരു കാലം...

കൊച്ചി പഴയ കൊച്ചി അല്ലാണ്ടായി...മലയാള സിനിമയില്‍ പണ്ട് ഷക്കീല ചിത്രങ്ങള്‍ വന്നിരുന്നത് പോലെ നിറയെ മാളുകളും മറ്റും ആയി കൊച്ചി അങ്ങ് നെയ്യ് മുട്ടി നില്‍ക്കുകയാണ്...കേരളം ആണ് ദാരിദ്രം ആണ് എന്നൊകെ പറഞ്ഞത് പഴംങ്കഥകള്‍ ആയി...ഒബെരോണ്‍ മാളിന്റെ ആ മുകളിലത്തെ ഫ്ലോര്‍ ഇല്‍ നിന്നും താഴേയ്ക്ക് നോക്കുമ്പോള്‍ കിട്ടുന്ന ആ സുഖം...ഒന്ന് വേറെ തന്നെയാണ്...അങ്ങനെ ഒരു ഞായറാഴ്ചവൈകിട്ട്  ഒബ്രോണിൽ  വോടഫോണ്‍ പരസ്യത്തിനു വന്ന ഒരു ബനിയന്റെ ഉള്ളില്‍ പാട് പെട്ട് കയറിയ ഒരു പെണ്ണിനെ നോക്കി നില്‍ക്കുമ്പോളാണ്... ഹോസ്റ്റലില്‍ നിന്നും കാള്‍ വന്നത്..." തൊമ്മന്‍ കുത്ത് കാണാന്‍ പോവാം, നിങ്ങള്‍ റോഡിലേക്ക് വാ "എന്ന്... ഇരിങ്ങാലക്കുടക്കാരന്‍ യൂജിന്‍  മാരുതി സ്വിഫ്റ്റ് മായി വന്നു...അങ്ങനെ ഒബ്രോണിൽ നിന്നും വണ്ടി  നേരെ വൈറ്റില ലക്ഷ്യമാക്കി പായുകയാണ്...മുല്ലപ്പന്തല്‍ ഷാപ്പില്‍ നിന്നും വേറൊരു വണ്ടി തൃപ്പുണിത്തുറയില്‍ ഞങ്ങളെ കത്ത് നില്‍ക്കുന്നുണ്ട്.....യൂജിന്‍ പറപ്പിക്കുകയാണ്‌...ഞങ്ങള്‍ അഞ്ചു പേരുണ്ട് കാറില്‍...നോക്കുമ്പോള്‍ പുറകെ ഹോണ്‍ മുഴക്കി ഒരു എന്ടെവോര്‍ കാര്‍ ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്യാന്‍ നോക്കുന്നു...പോരഞ്ഞു അത് ഓടിക്കുന്നത് കിളി പോലെ ഒരു പെണ്‍ കിടാവ്.സൈഡ് സീറ്റിലും ബാക്ക് സീറ്റിലും വേറെ പീസുകളും...ഒന്നും ആലോചിച്ചില്ല....സ്വിഫ്റ്റ് ടോപ്‌ ഗെയറില്‍ പാഞ്ഞു...പക്ഷെ അവളുമാര്‍ അതിലും ബഡാ   ടീംസ്...വൈറ്റില സിഗ്നലിനു മുന്നേ ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു പറഞ്ഞു..."ഹേയ്‌, ലുക്ക്‌...ഫ്രന്റ്‌ ഡോര്‍" യൂജിന്‍ വണ്ടി സ്ലോ ആക്കി...അതെ ഫ്രന്റ്‌ ഡോര്‍ നന്നായി അടഞ്ഞിട്ടില്ല...സൈഡ് ഒതുക്കി ഡോര്‍ അടച്ചപ്പോലെക്കും നമ്മുടെ എന്ടെവോര്‍ സിഗ്നല്‍ കിട്ടി തൃപ്പുണിത്തുറ റോഡിലേക്ക് കടന്നു...

ഞങ്ങളെ നോക്കി ചുവപ്പ് സിഗ്നല്‍ പുഞ്ചിരിക്കുന്നു....സിഗ്നല്‍ കിട്ടും വരെ കാറില്‍ ചര്‍ച്ച ആരുന്നു..." അളിയാ ഇടിവെട്ട് സാധനങ്ങള്‍ ബാക്കില്‍ ഇരുന്നത് അമട്ടന്‍..., ശോ എന്നാലും നമ്മള്‍ ഒരു താങ്ക്സ്  പറഞ്ഞില്ല..." സിഗ്നല്‍ വീണു..വണ്ടി ഓടിക്കലിന്റെ സകല വൈഭവങ്ങളും പുറത്തെടുത്തു യൂജിന്‍ പറപ്പിക്കുകയാണ്‌...അവളുമാരുടെ സ്പീഡ് പറയണ്ടല്ലോ...അവളുമാരെ കാണാന്‍ കൂടി ഇല്ല...യൂജിന്‍ വിട്ട്‌ കൊടുത്തില്ല...അവളുമാരെ തേടി വണ്ടി പറക്കുകയാണ്...തൊമ്മന്‍ കുത്ത് പോകേണ്ട ഞങ്ങള്‍ ആ ആ  വണ്ടിക്കു പിന്നാലെ ആണ്...അവസാനം ഏറ്റുമാനൂര്‍ വരെ പോകേണ്ടി വന്നു...അവളുമാരെ ഓവര്‍ ടേക്ക് ചെയ്തു പിടിച്ചു...താങ്ക്സ് പറഞ്ഞു...അവര്‍ കോട്ടയത്തേക്ക് തിരിഞ്ഞു... ഞങ്ങളുടെ കൂടെ വരേണ്ട വണ്ടി ആ ടൈം ഇല്‍ പാലായിലും എത്തി...പിന്നെ ഒന്നും ആലോചിച്ചില്ല....അടുത്തുള്ള ബെവ്കോ യില്‍ നിന്നും കുപ്പിയും വാങ്ങി നേരെ പാല ഈരാറ്റ്പേട്ട  വഴി വാഗമണ്‍....

അങ്ങനെ രണ്ടു കാറുകളും വാഗമണ്‍ ലക്ഷ്യമാക്കി പോകുകയാണ്...വഴിയില്‍ ഏതോ ഒരു ഷാപ്പില്‍ കയറി  കപ്പയും ഒക്കെ അകത്താക്കി വീണ്ടും യാത്ര തുടര്‍ന്ന്....വാഗമണ്‍ എത്തിയപ്പോള്‍ പന്ത്രണ്ടു മണി...ഒടുക്കത്തെ കാറ്റും ചാറ്റല്‍ മഴയും...തണുത്ത കാറ്റും കൊണ്ട് ചാറ്റല്‍ മഴ കൊള്ളാതെ അവിടെ കണ്ട ഒരു ഷെഡില്‍ കയറി കൊണ്ട് വന്ന കുപ്പി കാലിയാക്കല്‍ തുടര്‍ന്ന് ...രണ്ടു മണിയൊക്കെ ആയപ്പോള്‍ തണുപ്പ് സഹിക്കാന്‍ വയ്യാതെ കാറില്‍ കേറി ഇരുന്നു...അഞ്ചു പേര്‍ ഉള്ളതിനാല്‍ കാറിലും ഇരിക്കാന്‍ വയ്യ...ഒടുവില്‍ നല്ല കോട മഞ്ഞും ചാറ്റല്‍ മഴയും കൊണ്ട് കാറിന്റെ ഹെഡ് ലൈറ്റ് ന്റെ വെളിച്ചത്തില്‍ മഴ നൃത്തം ചെയ്യുകയാണ്...അതും പത്തുപേര്‍....കുറച്ചു കഴിഞ്ഞു കുന്നിന്റെ മുകളില്‍ കയറി ഞങ്ങള്‍ അലമ്പ് തുടര്‍ന്ന്...ഭരണി പാട്ടുകളും നാടൻ  പാട്ടുകളും ഒക്കെ ആയി...പുല്ലെല്ലാം നനഞ്ഞിരിക്കുന്നതിനാല്‍ ഞങ്ങള്‍ തിരികെ വന്നു രണ്ടു കാറുകളും ഓപ്പോസിറ്റ് പാര്‍ക്ക് ചെയ്തു ഹെഡ് ലൈറ്റ് ഉം ഇട്ടു വട്ടക്കളി, കൈകൊട്ടിക്കളി ഒക്കെ ആയിട്ട് അങ്ങനെ പോവുകയാണ്...

ദൂരെ നിന്നും ഒരു ജീപ് വരുന്നുണ്ട്...ഞങ്ങളുടെ മുന്നിലായി ജീപ്പ് നിര്‍ത്തി...ഡ്രൈവര്‍ ഇറങ്ങി വന്നു...കട്ട കലിപ്പില്‍ അയാള് വന്നു ഒരു ചോദ്യം..."പാതി രാത്രി എന്തിന്റെ കേടാട നിനക്കൊക്കെ??, ഏതു  കോത്തഴതുന്നാട നെ ഒകെ വന്നെ..." ഏണി വയ്ക്കണോ എന്ന് നോക്കുമ്പോള്‍ ആണ് കണ്ടത്...ജീപ്പില്‍ ഫോറെസ്റ്റ് എന്ന് എഴുതിട്ടുണ്ട്...എറണാകുളം എന്ന് ആരോ പറഞ്ഞു...എറണാകുളത് ഏതു കൊപ്പിലാട...കളമശ്ശേരി എന്ന് പറഞ്ഞതും ജീപ്പില്‍ നിന്നും അടുത്തയാള്‍ ഇറങ്ങി...എന്താടാ സിമിക്കാര്‍ ആണോ??? നീ ഒക്കെ നമുക്ക് പണിയുണ്ടാക്കാന്‍ ഇറങ്ങിയതാണോ...കേറെടാ  ജീപ്പില്‍... ഈശ്വര...കേട്ട് വിടണ സകല ലക്ഷണങ്ങളും കണ്ടു തുടങ്ങി...


ഹെഡ് ലൈറ്റ് ന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ പരസപരം മുഖം നോക്കി...വഴിയില്‍ കണ്ട ആ സുന്ദരിമാരുടെ ഫാമിലി മൊത്തം അടച്ചു പ്രാകി...ജീപിന്റെ ബാക്ക് സീറ്റില്‍ നിന്നും അപ്പൊ അടുത്ത ഒരാള്‍ ഇറങ്ങി വന്നു...യൂണിഫോം ഇട്ട ഒരു മനുഷ്യന്‍...അതും കൂടി കണ്ടപ്പോള്‍ കെട്ട്  പതിയെ വിട്ട്‌ വിട്ട്‌ വന്നു...അയാള്‍ ഞങ്ങളെ ജീപ്പിന്റെ അരികിലേക്ക് വിളിച്ചു...കാര്യങ്ങള്‍ ഒക്കെ അന്വേഷിച്ചു...അവസാനം ഒരു ചോദ്യം..." എന്റെ കയ്യില്‍ നാല് പൊറോട്ടയും രണ്ടു ബീഫ് ഫ്രൈ യും ഉണ്ട്...പകരം ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ തന്നാല്‍ നിന്നെ ഒക്കെ വിടാം..." ആള് അടിച്ചു പൂക്കുറ്റി ആണ്...വെള്ളം തീര്‍ന്നു പോയി...ഹോട്ട് അടിച്ച്‌ വശകെടകാന്‍ വയ്യ...ഡ്യൂട്ടി ടൈം ആണ്...പക്ഷെ അവരെ പറഞ്ഞിട്ട് കാര്യം ഇല്ല, അമ്മാതിരി തണുപ്പാണ്... ഞങ്ങള്‍ എല്ലാവരും വായും പൊളിച്ചു നിന്ന്...ഹഹ...ആദ്യം കലിപ്പിട്ടവന്മാര്‍ പറഞ്ഞു...സാറേ എന്നാ പരിപാടിയ കാണിച്ചേ...ഇവന്മാരെ ഞങ്ങള് ഒന്ന് കേട്ടിറക്കി വിടില്ലരുന്നോ എന്ന്....അങ്ങനെ അവിടെ ആ പാതി രാത്രി വീണ്ടും ഞങ്ങള്‍ ഉല്ലസിച്ചു....

രാവിലെ ആയപ്പോള്‍ ഒടുക്കത്തെ വിശപ്പ്‌...കട ഒന്നും ഇല്ല....അവസാനം ഈരാറ്റുപേട്ട വന്നിട്ടാണ് എന്തേലും കഴിക്കാന്‍ കിട്ടിയത്...പോരുന്ന വഴി ഏറ്റുമാനുരും  കടുതുരത്തിയിലും ഒക്കെ ഷാപ്പിലെ ഫുഡും ഓട്ടോ കാരുടെ തെറിയും കേട്ട് അവസാനം വീണ്ടും കൊച്ചിയിലെത്തി...( രാവിലെ പോയി പരുന്തുമ്പാറ കാണണം എന്നൊക്കെ ഉണ്ടാരുന്നു...പണ്ടാരമടങ്ങാന്‍ ഒരുത്തന്റെ അപ്പന്റെ കാറും എടുത്താണ് അവന്‍ വന്നത്...പുള്ളിക്ക് തിങ്കളാഴ്ച ഓഫീസില്‍ പോവണം എന്നും പറഞ്ഞാണ് തിരിച്ചു പോന്നത്...)



1 comment:

  1. ഇപ്പോഴാണ് വായിച്ചത് ..സൂപര്‍ മക്കളെ ..എഴുതാന്‍ നല്ല ഭാവിയുണ്ട്...ഇനിയും എഴുതുക

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks