Monday, August 13, 2012

വല്യപ്പച്ചന്‍ ഫ്രം M.I.C.U


രണ്ട് കൊല്ലം മുന്‍പ് എഴുതിയതാണ്...മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ മടിയായിട്ട് വിട്ടുകളഞ്ഞതാണ്...മലയാളത്തില്‍ എഴുതി തന്ന പെങ്ങള്‍ക്കു വേണ്ടി വീണ്ടും പോസ്റ്റുന്നു...


ഒരുപാടു നാളായി ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയിട്ട്.എഴുതണം എന്നു ആഗ്രഹമില്ലാഞ്ഞിട്ടല്ല. പണ്ട്  കോളേജില്‍ പടിച്ചിരുന്ന കാലത്ത് ദിവസവും ക്ലാസ്സില്‍ കയറിയിലെങ്കിലും നെറ്റില്‍ കയറുമായിരുന്നു. ആരുടെ എങ്കിലും ഒക്കെ സിസ്റ്റം നമുക്കായി ഒഴിഞ്ഞു കിടന്നിരുന്നു. അതൊക്കെ ഒരു കാലം... കിന്നാരത്തുമ്പി യുഗത്തെപറ്റി ഷക്കീല     ആന്റി അയവിറക്കുന്നത് പോലെയെന്നൊക്കെ വേണേല്‍ പറയാം....
             ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞ് ഹോസ്പിറ്റലുകളില്‍ ജോലി തെണ്ടി നടക്കാതെ കുറേനാള്‍ മെയില്‍ ഒക്കെ അയച്ചു അങ്ങ് കാത്തിരുന്നു. കൊച്ചിയില്‍ മെട്രോറെയില്‍ വരുമെന്ന കണക്കെ എന്‍റെ കാത്തിരിപ്പും വെറുതെ നീണ്ടു നിന്നു. അവസാനം എത്തിച്ചേര്‍ന്നതോ??? എറണാകുളത്ത് പുതുതായ് ആരംഭിച്ച ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്. സാലറി ,ഫുഡ്‌ ആന്‍ഡ്‌ അക്കൊമടെഷന് തുടങ്ങിയവ ഒന്നുമില്ലാതെ വെറും സേവനം മാത്രമായി ജോലി തുടങ്ങി.....

ബോറടിയായി ജീവിതം അങ്ങനെ പോകുമ്പോഴാണ്.. ഞാന്‍ M.I.C.U എന്ന മെഡിക്കല്‍ I.C.U വില്‍ കേറുന്നത്. അവിടുത്തെ  E.C.G മെഷീന് വര്‍ക്ക്‌ ചെയുന്നില്ല. ട്രെയിനിംഗ് ആയതിനാല്‍ പേഷ്യന്സിന്റ്റെ  ശരീരത്തില്‍ വെച്ച് E.C.G നോക്കാന്‍ പാടില്ലല്ലോ. ആയതിനാല്‍ ട്രെയിനീ എന്ന നിലയില്‍ നമ്മുടെ E.C.G എടുക്കാന്‍ അവസരം കിട്ടി. ഞാന്‍ ഷര്‍ട്ട്‌ ഒക്കെ അഴിച്ചു വെച്ചു. ഒരു നേഴ്സ് വന്നു ECG leads  ശരീരത്ത്  പിടിപ്പിക്കാന്‍ തുടങ്ങി. പന്ത്രണ്ടെണ്ണമുണ്ട്... ഉടുപ്പില്ലാതെ കിടക്കണ എന്നെ നോക്കി സിസ്റ്റര്‍ ഇന്‍ ചാര്‍ജ് ഒരു മന്ദസ്മിതം...എന്തൊക്കെ കാണണം എന്‍റെ ഈശ്വര എന്നാണ് അതിന്റ്റെ മീനിംഗ് എന്നു നമുക്ക് പിടികിട്ടി.ഞാന്‍ ബെഡില്‍ അനങ്ങാതെ അങ്ങനെ കിടക്കയാണ്......
  
       വല്ലയപ്പന്‍ മയക്കത്തിലാര്‍ന്നു. ഞങ്ങളുടെ സംസാരം കേട്ടപ്പോള്‍ പുള്ളിക്കാരന്‍ എഴുന്നേറ്റു .എന്നെ അടിമുടി ഒന്ന് നോക്കി. വല്ല്യപ്പന്‍ സിസ്റ്ററിനോട് പറഞ്ഞു മകളെ കാണണമെന്ന്. മകള്‍ പുറത്തിരിക്കുകയാണ്.
മകളോടായി അപ്പച്ചന്‍ പറയുകയാണ്...എടി മേരിക്കുട്ടി അപ്പനു ഈ പ്രായത്തിലല്ലേടി വയ്യായ്ക വന്നത്...അതു നീ കണ്ടില്ലേ ഒരു കൊച്ചുപ്പയ്യന്‍ കുന്ത്രാണ്ടങ്ങള്‍ ഒക്കെ പിടിപ്പിച്ചു കിടക്കണത്.... എന്‍റെ അരികില്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍,സര്‍വീസ് എഞ്ചിനീയര്‍,നേഴ്സ് ഒക്കെയുണ്ട്. ആള് കൂടി നില്‍ക്കണത് കണ്ടപ്പോള്‍ പുള്ളി വിചാരിച്ചു...ഇവന്‍ തട്ടിപ്പോകാറായിന്നു...
         ഞാന്‍ അങ്ങനെ അനങ്ങാതെ കിടക്കയാണ്. അപ്പച്ചന്‍ മഹാവാചകമടി ടീമാണ്ണ്‍.അപ്പച്ചന് നല്ല ടെന്‍ഷനുമുണ്ട്.ഒരു നേഴ്സ് അപ്പച്ചന്റ്റെ അരികില്‍ ചെന്നു നിന്നു പറഞ്ഞു..... ”അപ്പച്ചാ,അപ്പച്ചന്‍ ഇങ്ങനെ ടെന്‍ഷനടിക്കാതെ,മക്കളൊക്കെ നല്ല നിലയില്‍ എത്തിയില്ലേ???? ഇനിയെന്തു പേടിക്കാനാന്നു???”....... ഹും, അതുകേട്ടപാതി, കേള്‍ക്കാത്തപാതി നമ്മുടെ അപ്പച്ചന്‍ ഒച്ചയെടുത്തു.... ”ഓഹോ എന്‍റെ മക്കളൊക്കെ നല്ല നിലയിലെത്തി ഇനി ഞാന്‍ മരിച്ചാലെന്ത് ജീവിച്ചാലെന്ത്??? നിനക്കൊക്കെ അവര് കാശു തന്നോളുമല്ലോ??”””......പാവം നമ്മുടെ നേഴ്സ് പിന്നെ വാ തുറന്നിട്ടില്ല.....

              ഈപ്രായത്തിലും പുള്ളി നല്ല ആക്ടിവാണ്. പക്ഷെ അപ്പച്ചന്റ്റെ മുന്‍പില്‍ കിടക്കുന്ന പുള്ളി നല്ല ഓള്‍ഡ്‌ പീസാണ്. വെന്റിലേട്ടര്‍ ഒക്കെ പിടിപ്പിച്ചു പുള്ളിയങ്ങനെ കിടക്കുവാണ്.... നമ്മുടെ പഴയ നേഴ്സ് പുള്ളിക്കരന്റ്റെ B.P ചെക്ക്‌ ചെയാനെത്തി....ഇത് കണ്ട നമ്മുടെ കഥാനായകനായ അപ്പച്ചന്‍ പറയകുയാണ്..... “”എടി….എന്‍റെ മക്കളും തരുന്നത് കാശുതന്നെയല്ലേടി.....അല്ലാണ്ട് പുള്ളിങ്കുരു അല്ലാലോ????? നിനക്ക് ഇടയ്ക്കിടയ്ക്ക് ആ കുന്തം നമുക്കും വെച്ചുടെടി””” ഹാഹാഹാ....... നമ്മുടെ നേഴ്സിന്റ്റെ ഉള്ള ജീവനും പോയി..... ബംഗളൂരെവിടെയോ നഴ്സിംഗ് കഴിഞ്ഞു എക്സ്പീരിയന്‍സിന് കയറിയ കുട്ടിയാണ്.
                       സമയം അങ്ങിനെ പോവുകയാണ്..... അവസാനം E.C.G മെഷീന്‍ റെഡിയായി....അപ്പച്ചന്‍ ട്രിപ്പ്‌ഒക്കെ ഇട്ട്‌ അങ്ങിനെ ജോളിയായി കിടക്കുകയാണ്.....ഞാന്‍ എണിറ്റു ഷര്‍ട്ട്‌ ഒക്കെ ഇട്ടുവന്നപ്പോള്‍ പുള്ളിക്കാരന്ന്‍  ഒരു വല്ലായ്മ ശെടാ.... ഇവന് കുഴപ്പമൊന്നുമില്ലാര്‍ന്നോ???? എന്നൊരു ഭാവം. 86 വയസുള്ള പുള്ളിക്കാരന്‍ അങ്ങനെയെന്നെ ദയനീയമായി നോക്കി..... വീണ്ടും നമ്മുടെ പഴയ റൂമിലേക്ക്‌ഞാന്‍ പോയി............ശനി, ഞായര്‍ ദിവസങ്ങള്‍ കഴിഞ്ഞു ഞാന്‍ MICU ഇല്‍ ചെന്നു.അവിടെ നിന്ന മെയില്‍ നേഴ്സിനോട് ചോദിച്ചു......... നമ്മുടെ അപ്പച്ചന്‍ എന്തെന്ന്........അവന്‍ പറഞ്ഞു............ “”പുള്ളിയെ വാര്‍ഡിലേക്ക് മാറ്റിയതാര്ന്നു....പെട്ടെന്ന് പോയി””. വീട്ടിലെക്കല്ലാട്ടോ.... തട്ടിപ്പോയിന്നു..... അവര്‍ക്ക് അതുശീലമായി...... നമ്മള്‍ ആദ്യമായി ആണുല്ലോ... OK….. അപ്പച്ചന്റ്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കാം.....  


    

3 comments:

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks