Sunday, June 12, 2011

നേഴ്സ്

നേഴ്സ് മാരെ പറ്റി ഒരു ബ്ലോഗ്‌ എഴുതണം എന്ന് കുറെ നാളായി ആലോചിക്കുന്നുണ്ടായിരുന്നു...എന്തായാലും തീരുമാനിച്ചു...പ്ലസ്‌ടു വിനു പഠിക്കുന്ന കാലം തൊട്ടു നേഴ്സ് മാരെ പേടിയായിരുന്നു...ആദ്യമായ് ഞാന്‍ ഒരു സര്‍കാര്‍ ആശുപത്രിയില്‍ കുത്തിവെപ്പ് എടുക്കാന്‍ പോയത് അപ്പോളാണ്...തലയ്ക്കു ഓളം മൂത്തപ്പോള്‍ ഞാന്‍ ഒരു ചെറിയ കിണറിന്റെ മുകളിലൂടെ ചാടാന്‍   തീരുമാനിച്ചു...അങ്ങനെ എടുത്തു ചാടി...ലാന്‍ഡ്‌ ചെയ്യാന്‍ പോകണ സമയത്ത് കിണറ്റില്‍ വല കെട്ടിയിരുന്ന പഴയ ഒരു കമ്പി കളില്‍ ചുറ്റി...ദാ കിടക്കണൂ...നെഞ്ച്ചും അടിച്ചു സിമെന്റ്  തറ യുടെ മുകളില്‍...കൈ കുത്തിയതിനാല്‍ അധികം ഒന്നും പറ്റിയില്ല...കുറച്ചു നേരം ശ്വാസം നിലച്ചു പോയി...പിന്നെ വായില്‍ രക്തം കിനിഞ്ഞപ്പോള്‍ ആണ് ആശുപത്രി യില്‍ പോയത്...അതും സര്‍കാര്‍ വക...മാരത്തോണ്‍ സിസേറിയന്‍ ഫെയിം ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍...ഡോക്ടര്‍  നാലു കുത്തിവെയ്പ്പ് കുറിച്ച്...ഇന്നും അറിയില്ല എന്തിനാണ് അത്ര മാത്രം  കുത്തിവേയ്പ്പെന്നു....

         മരുന്നൊക്കെ വാങ്ങി ഒരുത്തന്‍ വന്നു...അവന്‍ അത് ഡ്യൂട്ടി നേഴ്സ് നെ ഏല്‍പ്പിച്ചു...ഞാന്‍ നോക്കുമ്പോള്‍ തമിഴ് സിനിമയിലെ വില്ലത്തി കണക്കെ ഒരു സാധനം എന്‍റെ ബെഡിന്റെ അരികിലെത്തി....സര്‍കാര്‍ ഹോസ്പിടല്‍ സ്പെഷ്യല്‍ ഐറ്റം ആണ്...എവിടെ ചെന്നാലും ഉണ്ടാകും ഒരെണ്ണം...അവരുടെ രൂപത്തേക്കാള്‍ ഭയാനകം ആരുന്നു കുത്തിവെയ്പ്പ്...രണ്ടു എണ്ണം ബാക്കിലും ഓരോന്ന് വീതം തോളിലും...ബസില്‍ കേറിയിട്ടു ഇരിക്കാനും വയ്യ...കൈ പൊക്കി മുകളിലെ കമ്പിയില്‍ പിടിക്കാനും വയ്യ...അതോടു കൂടി പിന്നെ നേഴ്സ് മാരെ  കൊണ്ടു  കുത്തിവേയ്പ്പിച്ചിട്ടില്ല...നീ പിറന്നപ്പോള്‍ നിന്‍റെ അമ്മയേക്കാള്‍ മുന്നേ നിന്‍റെ മുഖം കണ്ട ആളാണ് നേഴ്സ് എന്ന സിനിമ ഡയലോഗ് എനിക്ക് ബാധകമല്ല...കാരണം പിറവി എടുത്ത വയറ്റാട്ടി എന്നെ ഇടയ്ക്ക് കാണുമ്പോ ആ കഥ പറയുമായിരുന്നു...

       പിന്നെ നേഴ്സ് മാരെ കണ്ടത് പഠിക്കണ കാലത്ത് ഹോസ്പിടല്‍ വിസിറ്റ് നു പോയപ്പോള്‍ ആണ്...എവിടെയാ സ്ഥലം എന്ന് അവര്‍ ചോദിച്ചു...ആലപ്പുഴ എന്ന എന്‍റെ ഉത്തരം കേട്ടപ്പോള്‍ ചോദിച്ച നേഴ്സ് അല്പം മാറി നിന്ന്...ഞാന്‍ പണ്ട് കൊട്ടാരം ഹോസ്പിറ്റലില്‍ വര്‍ക്ക്‌ ചെയ്തതാ...അവിടുത്തെ ആളുകളെ പോലെ ചൂടന്മാര്‍ വേറെ എങ്ങും കാണില്ല...അതോടെ ആ വിസിറ്റ് അങ്ങനെ അങ്ങ് പോയി...

       പിന്നെ നേഴ്സ് മാരെ കണ്ടതു  ജോലിക്ക് കേറിയപ്പോള്‍ ആരുന്നു...പ്രൈവറ്റ് ഹോസ്പിടല്‍ അരുന്നതിനാല്‍ അവിടുത്തെ മാനേജര്‍ നു പിടിച്ച ആളുകള്‍ ആരുന്നു അവിടെയും...കയ്യിലിരിപ്പിന്റെ ആവും....അവിടുത്തെ ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ നെ തെറിയും പറഞ്ഞു ഒരു നാള്‍ അവിടുന്നും പോന്നു...കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ ബാംഗ്ലൂര്‍ നഗരത്തില്‍ അര്‍ദ്ധ രാത്രിയില്‍ (അവള്‍ നഴ്സിംഗ് നു പഠിക്കുകയാണ്) കണ്ടപ്പോള്‍ നേഴ്സ് മാരോടുള്ള അവഞ്ഞ കൂടി വന്നു ...

വീണ്ടും സര്‍കാര്‍ ആശുപത്രിയിലേക്ക്....അപ്പനു ആയിട്ട് അങ്ങനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നാലാം നിലയില്‍ പുരുഷന്മാരുടെ വാര്‍ഡില്‍...100 ബെഡ് ആണ് കണക്കിലുള്ളത്....പക്ഷെ ഒരു 150 പേര് പനി സീസണ്‍ ഒഴികെ എപ്പോളും കാണും...സീസണ്‍ ആയാല്‍ ...അതായതു മഴക്കാലം ആയാല്‍ അത് ഇരട്ടി ആവുന്നതാണ്...അങ്ങനെ വീണ്ടും നേഴ്സ് മാരെ കാണേണ്ടി വന്നു....രാവിലെ ഷുഗര്‍ നോക്കാനും മറ്റും സൂചി കെട്ടുമ്പോള്‍ ഞാന്‍ മാറി നില്‍ക്കുമായിരുന്നു...രണ്ടു മൂന്ന് ദിവസമായപ്പോള്‍ അതൊക്കെ ശീലമായി...ആകെ നാലു നേഴ്സ് മാര്‍ മിനിമം 120 രോഗികള്‍...ഒരു അറ്റത്തു നിന്നും ട്രിപ്പ്‌ ഇട്ടു പകുതി ആകുമ്പോള്‍ ആ അറ്റത്തെ രോഗികളുടെ കൂടെ ഉള്ളവര്‍ ബഹളം തുടങ്ങും...അതും ആലപ്പുഴ, ചേര്‍ത്തല  കായംകുളം,ഹരിപ്പാട്‌,കരുനാഗപ്പള്ളി ഏരിയ യില്‍ ഉള്ള ആളുകള്‍ ആണ്...നല്ല ഒന്നാന്തരം കലിപ്പ് ആളുകള്‍...ഡോക്ടര്‍നെ തെറി വിളിക്കാന ടീമുകള്‍...അപ്പൊ നേഴ്സ് മാരുടെ അവസ്ഥ പറയണ്ടല്ലോ...അവര് അങ്ങന ഉത്സവപ്പറമ്പില്‍ വായി നോക്കികള്‍ നടക്കണ തലങ്ങും വിലങ്ങും ഓടി നടന്നു ട്രിപ്പ്‌ മാറ്റും ...കുത്തിവെപ്പ് എടുക്കും...നെബുലൈസര്‍ കൊടുക്കും....അങ്ങനെ പണിയെടുത്തു ഉപ്പാട് ഇളകും....നൈറ്റ്‌ ഡ്യൂട്ടി കാരുടെ കാര്യമാണ് കഷ്ട്ടം....ഒരു പോള കണ്ണ് അടയ്ക്കാന്‍ പറ്റില്ല...ആര്‍ക്കേലും ഒക്കെ ശ്വാസം മുട്ടലോ നെഞ്ചുവേദനയോ ഒക്കെ ഉറപ്പാണ്...ഹൌസ് സര്‍ജെന്‍സി എന്ന് ഓമനപ്പേരില്‍ ഡ്യൂട്ടി ഇല്‍ ഉണ്ടാകണ കുട്ടികള്‍ ഈ ടൈം ഇല്‍ നല്ല ഉറക്കത്തില്‍ ആയിരിക്കും...ഹാര്‍ട്ട് അറ്റാക്ക്‌ വന്ന രോഗിയ്ക്ക് ഡിഫിബ് വയ്ക്കുമ്പോള്‍ വിറയ്ക്കുന്ന കുട്ടികള്‍...പള്‍സ് റേറ്റ് പോലും നോക്കാതെ രാത്രി കൂട്ടിരിപ്പുകരെ ecg എടുക്കാന്‍ വിടുന്ന വനിതാ രത്നങ്ങള്‍...അവര്‍ക്കിടയില്‍ എല്ലാ രോഗികളെയും തെറിവിളി കേട്ടിട്ടും മാനേജ് ചെയ്യുന്ന നല്ല നേഴ്സ് മാരും ഉണ്ടു...കാര്യമായ ഒരു ഉപകരണങ്ങളും ഇല്ലാതെ മനുഷ്യരുടെ ജീവന്‍ രേക്ഷിക്കാന്‍ കഴിവുള്ള ആളുകള്‍...അവര്‍തന വിരസമായ ജീവിതത്താല്‍ മടുത്തുപോയ ചില മുഖങ്ങള്‍ അവിടെ ഇവിടെ ആയി അവര്‍ക്കിടയില്‍ കാണാം...

 അങ്ങനെ നേഴ്സ് മാരെ ബഹുമാനിക്കണം എന്ന് പഠിച്ചു...അങ്ങനെ വീണ്ടും ഒരു ഹോസ്പിറ്റലില്‍ എത്തി...ഇത്തവണ എന്തായാലും എന്നും ആരെയേലും കണ്ടു മുട്ടും...പത്തു മൂവായിരം നേഴ്സ് മാര്‍ ഉണ്ടു...കൂടെ താമസിക്കുന്നവര്‍ രണ്ടു പേര്‍ മെയില്‍ നേഴ്സ് മാര്‍ ആണ്...കൈ രേഖകള്‍ കോണ്ടു മനുഷ്യന്‍ വിഭിന്നന്‍ ആകുന്നത്‌ പോലെ, രോഗികളുടെ കഥകളും വ്യത്യസ്തമാണ്....ഓരോ ദിവസവും ഓരോ കഥകള്‍ ആണ്....അങ്ങനെ ഒരു ദിവസം അവര്‍ രണ്ടു പേരും വന്‍ ചര്‍ച്ചയിലാണ്...ഞാന്‍ റൂമിലേക്ക്‌ കേറി ചെന്ന്...എന്നെ മൈന്‍ഡ് ആക്കുന്നില്ല....കുളി ഒക്കെ കഴിഞ്ഞു വന്നിട്ടും അവന്മാര്‍ വീണ്ടു അതൊക്കെ പറയുകയാണ്..." പാവം പെണ്ണ്, കഷ്ട്ടമുണ്ട്...അവളുടെ ടെന്‍ഷന്‍ കാരണം പറ്റിയതാവും, റിപ്പോര്‍ട്ട്‌ വന്നാലെ അറിയാന്‍ പറ്റു" എന്നൊക്കെ...ഞാന്‍ ചോദിച്ചു...എന്ത് പറ്റി ആരേലും മരുന്ന് മാറി കുത്തി വെച്ചോ??? സ്വവര്ഗത്തെ അധിക്ഷേപിച്ചത് കൊണ്ടാവണം ഒരുത്തന്‍ എന്നെ തെറി പറഞ്ഞില്ലനേന്‍ ഉള്ളു...അവന്‍റെ കണ്ണുകളില്‍ നിന്നും ഞാന്‍ പലതും വായിച്ചെടുത്തു....


      കാരണം പിന്നീടാണ്‌ അവര്‍ പറഞ്ഞത്...കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി അവള്‍ക്കു ഒരു അബദ്ധം പറ്റി...സാധാരണ നേഴ്സ് നു അബദ്ധം പറ്റിയാല്‍ രോഗിക്കാന് പ്രശ്നം...ഇതു അങ്ങനെ അല്ല...ഒരു HIV ബാധിതയായ കുട്ടിയെ കുത്തിവെച്ച  സിറിഞ്ച് അവളുടെ കയ്യില്‍ കോണ്ടു....കൂടുതല്‍ പറയണ്ടല്ലോ....അവള്‍ അനുഭവിച്ച ടെന്‍ഷന്‍...അവളുടെ ആവലാതികള്‍...ബ്ലഡ്‌ റിപ്പോര്‍ട്ട്‌ കള്‍ എല്ലാം വന്നു....കുഴപ്പം ഒന്നും ഇല്ല...എങ്കിലും അവസാന റിസള്‍ട്ട്‌ വര്രന്‍  ആറു  മാസം കാത്തിരിക്കണം...പരീക്ഷ  റിസള്‍ട്ട്‌കള്‍ കാത്തിരികുന്നതിന്റെ ടെന്‍ഷന്‍ മനസിലാക്കാം....പക്ഷെ ഇതൊരെണ്ണം...അറിയില്ല ആ കുട്ടിയുടെ മാനസികാവസ്ഥ....ഒരുപാടു ജീവനുകള്‍ ഇനിയും രക്ഷിക്കാനുള്ള നേഴ്സ് മാര്‍ക്ക് ഈശ്വരന്‍ ഒന്നും വരുത്തില്ലായിരിക്കും....

3 comments:

  1. ithil thenga udakkan kittiya avasarathil santhosham.....
    ketta enikku tension sahikkan vayya, aa paavam kuttiikku vendi praarthikkam....
    style of writing is very impresive, congrats man

    ReplyDelete
  2. ഇത് പോലെ പണ്ട് നാരായണയില്‍ ആയിരുന്നപ്പോള്‍ (നാരായണ ഹൃദയാലയ ഹോസ്പിടല്‍ ബാംഗ്ലൂര്‍ ) അവിടെയും ഉണ്ടായിരുന്നു ഒരു കേസ്. ഒരു ലേഡി ഡോക്ടര്‍ HIV പേഷ്യന്റിനെ പഞ്ചർ ചെയ്തപ്പൊൽ നീഡിൽ കയ്യിൽ കൊണ്ടിരുന്നു..അവർ ശെരിക്കും പേടിച്ചു പോയി. അവസാനം ടെസ്റ്റ് എടുത്തു.. റിസൽറ്റ് വന്നപ്പോഴാണു അവർക്കു സമാധാനമായതു..കുഴപ്പമൊന്നുമില്ലന്ന്. ആറു മാസം കഴിഞ്ഞ് റിടെസ്റ്റ് നടത്തിയപ്പോഴും കുഴപ്പമില്ലായിരുന്നു...

    ReplyDelete
  3. ഈ വിഷയത്തില്‍ കൃത്യമായ ബോധാവതകരണം ആവശ്യമാണ്‌.

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks