വീണ്ടും എന്റെ ഗ്രാമത്തിലേക്ക് ...ഒരു തനി നാടന്‍ ഗ്രാമം .....
നാലു ചെക്കന്മാര് അടുത്ത് കണ്ടാല്‍ അടുത്ത വെള്ളമടി ട്രിപ്പ് പ്ലാന്‍ ചെയ്യലും...ശനിയാഴച്ചയയാല് മണവാട്ടിയും പോസ്റ്റ് മാനും ആനമയക്കിയും ഒക്കെ ചൂടേറിയ ചര്‍ച്ച വിഷയമായ കവലകള്‍...അന്തിയായാല്‍ കാലിന്റെ എണ്ണം കൂടി വരുന്ന പിതാക്കന്മാര്...കല്യാണം,കട്ടലവയ്പ്പു, ചാവടിയന്തിരം തുടങ്ങി എന്തായാലും സ്ഥലത്തെ പ്രധാനി മദ്യം തന്നെ...അങ്ങനെ ഉള്ള ഒരു സാദാ കുട്ടനാടന്‍ ഗ്രാമം....
പുക വലിക്കാരനയതിനാല് സ്ത്രീ ജനങ്ങള്‍ക്കിടയില്‍ തീവണ്ടി എന്ന് വിളിക്കുന്ന ജ്ഹോണി, സാദ്രശ്യം കൊണ്ട് മണ്ടേല എന്ന് വിളിക്കുന്ന മാനസന്,കുളക്കടവുകളെ ഇഷ്ട്ടപ്പെടുന്ന കടവന്‍,തുടക്കക്കാരനായ മത്തായി,ഈയുള്ളവന് എന്നിങ്ങനെ ഒരു പട്ടം വായിനോക്കികള്‍ പാലമരത്തിന്റെ ചുവട്ടില്‍ സൊറ പറഞ്ഞിരിക്കുകയാണ്...
ഏകദേശം നാലര മണിയോട് കൂടി അംഗങ്ങളുടെ എണ്ണം കൂടുന്നതാണ്( സ്കൂള്‍ കോളേജ് സമയത്തിനനുസരിച്ച് ). പാലമരത്തിന്റെ കൊമ്പില്‍ ചാരി വള്ളക്കാരുടെ കഴുക്കോലുകള്‍ ഇരിക്കുന്ന്നുണ്ട്. തോടരികിനോട് ചേര്‍ന്നിരിക്കുന്ന പാലയുടെ അപ്പുറത്താണ് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത്. ആരെങ്കിലും six അടിച്ചാല്‍ ബോള്‍ തോട്ടില്‍ വീഴും.കഴുക്കോലുകള്‍ അപ്പോളാണ് നമ്മള്‍ക്ക് ഉപകാരപ്പെടുന്നത്.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം...കേബിള്‍ tv വന്നതോട് കൂടി ഇത്തരം ദിവസങ്ങളില്‍ കളക്ഷന്‍ കുറവാണ്.ലവളുമാര് വരുന്നതും മിക്കവാറും ഫാമിലി ആയിട്ടും ആവും...അതോണ്ട് വായിനോട്ടം കുറവാണ്...തന്മൂലം നമ്മുടെ കൂടെ ആളുകള്‍ കുറവാണ്...മത്തായി ഒരു കഴുക്കോലില്‍ കയറിയിരുന്നു താഴേക്ക് തെന്നി കളിക്ക്കുകയാണ്. തോട്ടിലെ വല വീശുകാരില് ആയിരുന്നു ഞങ്ങടെ നോട്ടം...കുറച്ചു കഴിഞ്ഞു നമ്മുടെ മത്തായി കഴുക്കോലില്‍ കയറ്റം ഒക്കെ നിര്‍ത്തി ഒന്നും മിണ്ടാതെ ഒരു ഒറ്റ ഓട്ടം. ഡ്യൂട്ടി ഒക്കെ കഴിഞ്ഞു സന്ധ്യയോടെ ഞാന്‍ വീട്ടിലേക്കു പോവുകയാണ്. മത്തായിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു ബഹളം,കാര്യം അന്വേഷിച്ചു. മത്തായി മിണ്ടുന്നില്ല ഇരിക്കുന്നില്ല കിടക്കുന്നില്ല....അമ്മയും പെങ്ങന്മാരും ഒടുക്കത്തെ കരച്ചില്...ഞാന്‍ കാര്യം തിരക്കി. ഹഹഹഹഹഹ ....ചുമ്മാതല്ല അവന് മൌന വൃതത്തില്‍...കഴുക്കോലില്‍ കയറി ഇറങ്ങുന്ന വഴിക്ക് ആശാന്റെ ആസ്ഥാനത് ഒരു ആര് തുളച്ചു കയറി. തലസ്ഥനതായതിനാല് ചെക്കന് ഇരിക്കാന്‍ കൂടി വയ്യ.
ഞാന്‍ ഉടനെ ദ്രുത കര്‍മ സേനയെ വിവരമറിയിച്ചു...പാലച്ചുവട്ടില്‍ ബ്രതെര്സ് നു ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍...ഉടനെ വന്നു മസിയും മാനസനും. ബൈക്ക് ഓട്ടോ അങ്ങനെ എന്തായാലും അവനു ഇരിക്കാന്‍ വയ്യ. 12 ഇല് ബയോളജി പഠിച്ച ഞാന്‍ പണ്ട് പാറ്റയെ ദിസ്സക്റ്റ് ചെയ്തതുന്നു...ഞാന്‍ ഒരു കൈ നോക്കാമെന്ന് നോം പറഞ്ഞു. ഇതു കേട്ടപ്പോള്‍ മത്തായിയുടെ മുഖഭാവം മാറി.പൂച്ചക്കുട്ടി ടോബര്മനെ കണ്ടപോലെ അവന് എന്നെ ഒരു നോട്ടം.
നാട്ടില്‍ മൂന്നാലഞ്ച് ഡോക്ടര്‍ മാരുണ്ട്.ഒരാള്‍ ആയുര്‍വ്വേദം വേറൊരാള് ഹോമിയോ...പ്രധാന ഡോക്ടര്‍ ശബരിമല ഡ്യൂട്ടി ഇലും ആണ്.പിന്നെ ഉള്ളത് വനിതാ രത്നം ആണ്. അവിടെ പോകാന്‍ ചത്താലും മത്തായി സമ്മതിക്കില്ല. വനിതാ രത്നത്തിന്റെ അച്ഛന് നടത്തുന്ന ടുഷന് സെന്റര്‍ ഇലാണ് മത്തായി പടിക്കനത്...ഡോക്ടറിന്റെ അനിയത്തി അവനെ പടിപ്പിക്കുന്നും ഉണ്ട്....അവസാനം ഞങ്ങള്‍ കഥാനായകനായ ഡോക്ടര്‍ന്റെ തട്ടുപൊളിപ്പന്‍ ക്ലിനിക്കില്‍ കയറി. കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.കേള്‍ക്കേണ്ട താമസം അദ്ദേഹം ഒരു ചീട്ടു എഴുതി തന്നു . മാനസന്റെ പക്കല്‍ ഞങ്ങള്‍ ചീട്ടു കൊടുത്തു.അവന് പെട്ടന്ന് പോയി.ഞങ്ങള്‍ മത്തായിക് ധൈര്യം പകരാന്‍ ഞങ്ങള്‍ അവടെ നിന്ന്. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ നമ്മുടെ മാനസന് വന്നു.ആകെ വിയര്‍ത്തു കുളിച്ചാണ് അവന്റെ വരവ്. കയ്യിലാനെ മരുന്നും ഇല്ല . മത്തായി വീണ്ടും പേടിച്ചു.
മാനസന് പറഞ്ഞു എന്റെ ഡോക്ടര്‍ സാറേ അങ്ങാടിയിലെ 2 മരുന്ന് കടയിലും ചീട്ടിലെ മരുന്ന് കിട്ടിയില്ല. ഡോക്ടര്‍ ഒരു ചിരിയും തുടങ്ങി....എടാ പൊട്ടാ നീ അത് വല്ല പലചരക്ക് കടയിലും കാണിച്ചു നോക്ക്....മാനസന് വീണ്ടും പോയി.....
ഡോക്ടര്‍ മത്തായിയെ പരിശോധിച്ച്....രോമം നിറഞ്ഞ കാലില്‍ നോക്കിട്ടു ഡോക്ടര്‍ പറയുവാ..." മതായിക്കുട്ടാ ,ഷോ റൂമില്‍ എങ്ങനെ ആണെങ്ങില്‍ ഗോടൌണില്‍ എന്താവും എന്റെ കര്‍ത്താവേ...."
നമ്മുടെ മനസന് ഒരു പൊതിയുമായി വന്നു....പൊതി അഴിഒച്ചു നോക്കി നമ്മുടെ മസി നിര്‍ത്താണ്ട് ചിരിക്കുകയാണ്....തലകുത്തി നിന്ന് ചിരിക്കാന്‍...ഞാന്‍ സദനം വാങ്ങി നോക്കി.....ഹഹ്ഹഹഹ്ഹഹ്ഹ.......
ഞാന്‍ ചീട്ടു വാങ്ങി നോക്കി.....മനസന് മണ്ടന്‍ മരമണ്ടന്‍....അവനു ഇംഗ്ലീഷ് വായിക്കാന്‍ അറില്ല. നമ്മുടെ ഡോക്ടര്‍ എഴുതിയത് എന്താണെന്നോ....
Agarbathi - 1nos
Dettol Soap -1nos
ദൈവമേ ....ഡോക്ടര്‍ മതായിനെ ഒന്ന് പേടിപ്പിച്ചതാണ്...പക്ഷെ ആ സാധനഗളുടെ ഉപയോഗവും മത്തായിയുടെ പരുക്കേറ്റ ഭാഗവും വച്ച് നോക്കിയാല്‍....ഡോക്ടര്‍ ന്റെ നര്‍മ്മബോധം .....നമിച്ചിരിക്കുന്നു ....മാതായിയെ മുറിയിലേക്ക് കിടത്തി . അവന്റെ അലര്‍ച്ച കേട്ടപ്പോള്‍ മനസിലായി സാധനം പുരതെടുതിരിക്കുന്നു ......
വാല്‍കഷ്ണം ....
എന്തൊക്കെ തന്നെ അയാളും എന്നും എനിക്ക് പനി വന്നാല്‍ ഞാന്‍ പുള്ളിക്കാരനെ കാണാന്‍ പോവു ....അദേഹത്തിന്റെ paracetamol iinjectionum pulmoclox ഗുളികയും ഉണ്ടെങ്കില്‍ പണിയും തോന്ടനോമ്ബാരവും പമ്പ കടക്കും .....ഇനിയും ഉണ്ട്...അത് പിന്നെ എഴുതാം....
ആരൊക്കെയോ ഒക്കെ ഇവിടെ കയറി നോക്കാറുണ്ട് എന്ന് ഗൂഗിൾ കാണിക്കുന്നു. നോക്കുന്നവർ എന്തേലും എവിടേലും കണ്ടിട്ട് അഭിപ്രായം പറയുക...Oru chinna request ഏറെ നാള് പഞ്ചാര അടിച്ചാല്‍ കാമുകിമാര്‍ ബോര് ആകുന്ന പോലെയാണ് എഴുത്തും...എഴുതുമായിരുന്നു എന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ എഴുതുന്നു...എഴുത്ത് കൊള്ളാം ഇനിയും എഴുതണം എന്നൊക്കെ പറയുന്നവര്‍ അവരാണ് എന്നേക്കാള്‍ ബോറന്മാര്...വായിച്ചിട്ട് പോരായ്മകള്‍ പറയുന്ന ആളുകളെ ആണ് ഇഷ്ട്ടം...ഭാഗ്യവശാല്‍ അധികം ആരും ഇല്ലാന്ന് പറയാം...
kalakki.....
ReplyDelete